മലയാളികൾക്ക് സുപരിചിതയായ താരങ്ങളിലൊരാളാണ് സോനം കപൂർ. ബോളിവുഡ് നടി ആണെങ്കിലും താരത്തിന് കേരളത്തിലും ധാരാളം ആരാധകർ ഉണ്ട്. താരം അഭിനയിച്ച പല സിനിമകളും കേരളത്തിലെ യുവാക്കൾക്കിടയിൽ ഹിറ്റ് ആണ്. അനിൽ കപൂർ ആണ് സോനം കപൂറിൻ്റെ പിതാവ്. ഒരു മലയാള സിനിമയിൽ അതിഥി വേഷത്തിൽ അനിൽകപൂർ എത്തിയിട്ടുണ്ട്. ചന്ദ്രലേഖ എന്ന സിനിമയിൽ ആയിരുന്നു ഇത്. ആൽഫി എന്ന ഭ്രാന്തുള്ള കഥാപാത്രമായിട്ടായിരുന്നു താരം സിനിമയിലെത്തിയത്.
കുറച്ചു ദിവസങ്ങളായി താരം വിവാദങ്ങളിൽ അകപ്പെട്ടിരിക്കുകയാണ്. താരത്തിന് ഒരു ബോയ്ഫ്രണ്ട് ഉണ്ട് എന്നും ഇരുവരും ലണ്ടനിൽ സ്ഥിരതാമസമാക്കിയിരിക്കുകയാണ് എന്നുമായിരുന്നു വിവാദങ്ങൾ. താരം ഗർഭിണിയാണ് എന്ന് വരെ ചില ആളുകൾ പറഞ്ഞുണ്ടാക്കി. അതുകൊണ്ടാണ് ഇന്ത്യയിലേക്ക് തിരിച്ചു വരാത്തത് എന്നും ഇവർ പറഞ്ഞു. എന്നാൽ കഴിഞ്ഞ ദിവസം താരം ഇന്ത്യയിലേക്ക് തിരിച്ചു വന്നു. എന്നാൽ വിവാദങ്ങൾ കൂടുതൽ കടുക്കുകയാണ് ഉണ്ടായത്. ഇതിന് മറ്റൊരു കാരണം കൂടി ഉണ്ടായിരുന്നു.
താരം എയർപോർട്ടിൽ വന്നിറങ്ങിയപ്പോൾ അനിൽ കപൂർ ആയിരുന്നു കൂട്ടാൻ വന്നത്. അച്ഛനെ കണ്ട ഉടനെ തന്നെ മകൾ കെട്ടിപ്പിടിച്ചു കരയുകയും ചെയ്തു. ഒരു നീല ജാക്കറ്റ് ആയിരുന്നു സോനം കപൂർ ധരിച്ചിരുന്നത്. ഇതിൽ താരത്തിൻ്റെ വയർ വീർത്തു കിടക്കുന്നത് ശ്രദ്ധിക്കാൻ പറ്റും. താരം ഗർഭിണിയാണ് എന്ന അഭ്യൂഹങ്ങൾക്ക് ഇത് കൂടുതൽ ബലമേകി. എന്നാൽ അഭ്യൂഹങ്ങളെ എല്ലാം താരമിപ്പോൾ തള്ളിക്കളയുകയാണ്. ഇൻസ്റ്റഗ്രാം സ്റ്റോറിയിൽ താരം പങ്കുവെച്ച ചിത്രങ്ങളിലൂടെ ആയിരുന്നു താരം ഈ അഭ്യൂഹങ്ങൾ എല്ലാം നിഷേധിച്ചത്.
ഇന്ന് തൻറെ ആർത്തവത്തിന് ആദ്യദിനം ആണ് എന്നും താൻ ഒരു വിശേഷപ്പെട്ട ഡ്രിങ്ക് ആണ് കുടിക്കുന്നത് എന്നും താരം പറഞ്ഞു. ചൂടുവെള്ളവും ജിഞ്ചർ ചായയും ആയിരുന്നു ഇത്. ഗർഭിണി ആയിരിക്കുമ്പോൾ എങ്ങനെയാണ് ആർത്തവം ഉണ്ടാവുന്നത്? ഈ ചോദ്യം ആണ് ഇപ്പോൾ പാപ്പരാസികൾ ചോദിക്കുന്നത്. ഇതോടെ താരം ഗർഭിണിയാണ് എന്ന അഭ്യൂഹങ്ങൾക്ക് തിരശീല വീണു.