തമിഴ് സിനിമയിൽ നിലവിൽ ഒരുപാട് താരങ്ങളുണ്ട്. അവരിൽ ബഹുഭൂരിപക്ഷം ആളുകളും സിനിമാമേഖലയിൽ തന്നെ ഉള്ളവരുടെ മക്കളാണ് എന്നതാണ് വസ്തുത. ഇനി അല്ലെങ്കിൽ പോലും ഏതെങ്കിലും സമ്പന്ന കുടുംബത്തിൽ ആയിരിക്കും ഇവർ എല്ലാവരും ജനിച്ചത്. എന്നാൽ അങ്ങനെ അല്ലാത്ത അപൂർവം സിനിമ താരങ്ങളിലൊരാളാണ് ശിവകാർത്തികേയൻ. കഴിഞ്ഞ 15 വർഷത്തിനിടയിൽ അത്ഭുത പൂർവ്വമായ വളർച്ചയാണ് ഇദ്ദേഹം തമിഴ് സിനിമയിൽ വളർന്നത്. ഏതൊരു സാധാരണ വ്യക്തിക്കും ഇൻസ്പിറേഷൻ ആയി മാറുന്ന ജീവിതകഥയാണ് ഇദ്ദേഹത്തിന് പറയാനുള്ളത്. ഒരു റിയാലിറ്റി ഷോ മത്സരാർത്ഥി ആയിട്ടാണ് ശിവകാർത്തികേയൻ ഈ ഫീൽഡിൽ എത്തുന്നത്. വീട്ടുകാരുടെ വലിയ എതിർപ്പിനെ തുടർന്നായിരുന്നു ഈ പരിപാടിയിൽ താരം മത്സരിച്ചത്. കോളേജിൽ പഠിക്കുന്നതിനിടെ ആയിരുന്നു താരം ഈ പരിപാടിയിൽ മത്സരിക്കുകയും മിമിക്രി പരിപാടികൾ അവതരിപ്പിക്കുകയും ചെയ്തത്. ആദ്യമൊക്കെ ഈ പരിപാടിയിൽ പങ്കെടുക്കാൻ താരത്തിന് വലിയ മടിയായിരുന്നു. എന്നാൽ പരിപാടി അവസാനിച്ചതോടെ ഈ പരിപാടിയുടെ വിന്നർ ആയി മാറുകയും ചെയ്തു താരം.
പിന്നീട് അടുത്ത സീസൺ മുതൽ ഇതേ പരിപാടിയുടെ അവതാരകനായി എത്തിയത് ശിവകാർത്തികേയൻ ആയിരുന്നു. പിന്നീട് സിനിമകളിൽ ചെറിയ വേഷങ്ങൾ ചെയ്യുവാൻ തുടങ്ങി. ഇതിനിടയിൽ ചില പരസ്യ ചിത്രീകരണങ്ങളിൽ ജൂനിയർ ആർട്ടിസ്റ്റ് ആയിട്ടും താരം പോയി. പിന്നീട് ധനുഷ് കേന്ദ്രകഥാപാത്രത്തെ അവതരിപ്പിച്ച മൂന്ന് എന്ന ചിത്രത്തിലൂടെ ശ്രദ്ധേയമായ കഥാപാത്രം അവതരിപ്പിച്ചു. നിരവധി ആളുകൾ ആയിരുന്നു ഇതിനു താരത്തെ അഭിനന്ദിച്ചത്. വളരെ മികച്ച അഭിപ്രായവും താരം സ്വന്തമാക്കി.
ഇന്ന് തമിഴ് സിനിമയിലെ ഏറ്റവും വലിയ താരങ്ങളിലൊരാളാണ് ശിവകാർത്തികേയൻ. താരം അടുത്തിടെ നൽകിയ ഒരു അഭിമുഖമാണ് ശ്രദ്ധിക്കപ്പെടുന്നത്. ഈ പരിപാടിയിൽ അതിഥിയായി താരത്തിൻ്റെ സഹോദരി എത്തിയിരുന്നു. സഹോദരിക്കൊപ്പം ഉള്ള ജീവിതം പിന്നീട് താരം വിവരിക്കുകയും ചെയ്തു. സഹോദരി പഠിക്കാൻ മിടുക്കിയായിരുന്നു. ശിവകാർത്തികേയൻ ഒരു ആവറേജ് സ്റ്റുഡൻറ് മാത്രമായിരുന്നു. പ്ലസ് ടു കഴിഞ്ഞതോടെ മെഡിക്കൽ കോളേജിൽ ചേരാൻ ആയിരുന്നു സഹോദരിക്ക് താല്പര്യം. എന്നാൽ ചെറിയ മാർക്ക് വ്യത്യാസത്തിൽ അഡ്മിഷൻ കിട്ടിയില്ല. അടുത്തവർഷം ഒന്നുകൂടി ശ്രമിക്കാം എന്ന് സഹോദരി കരുതി. എന്നാൽ ഇവരുടെ അച്ഛൻ പറഞ്ഞു അതിൻറെ ആവശ്യമില്ല, കാശ് നൽകി സീറ്റ് വാങ്ങാമെന്ന്. എന്നാൽ സഹോദരി സമ്മതിച്ചില്ല. ദയവുചെയ്ത് ഒരു വർഷം കൂടി എനിക്ക് തരൂ അച്ഛാ, ഞാനെന്തായാലും പഠിച്ചു തന്നെ സീറ്റ് നേടും. ഇതായിരുന്നു സഹോദരി അച്ഛനോട് പറഞ്ഞത്.
ഒരു വർഷത്തിനുള്ളിൽ അച്ഛൻ ഇവരെ വിട്ടുപിരിഞ്ഞു. ഇവർക്ക് വൈകാരികമായി വലിയ ബുദ്ധിമുട്ട് ആയിരുന്നു ഈ വാർത്ത സൃഷ്ടിച്ചത്. എങ്കിലും അച്ഛന് കൊടുത്ത വാക്ക് സഹോദരി പാലിച്ചു. അടുത്ത വർഷം തന്നെ മെഡിക്കൽ കോളേജ് കട്ട് ഓഫ് ക്ലിയർ ചെയ്തു. ഇന്ന് അറിയപ്പെടുന്ന ഒരു ഡോക്ടറാണ് താരത്തിൻ്റെ സഹോദരി. വളരെ സാധാരണ കുടുംബത്തിൽ നിന്നും തമിഴ് സിനിമയിലെ മുൻനിരയിലേക്ക് കടന്നുവന്ന ഈ നടൻ്റെ ജീവിതം എല്ലാവർക്കും മാതൃകയാക്കാവുന്ന ഒന്നുതന്നെയാണ്.