മലയാളികളുടെ പ്രിയ ഗായിക മഞ്ജരിയുടെ വിവാഹമായിരുന്നു ഇന്ന്. തിരുവനന്തപുരത്ത് വെച്ചാണ് വിവാഹചടങ്ങുകൾ നടന്നത്. തീർത്തും ലളിതമായ രീതിയിൽ ആയിരുന്നു ചടങ്ങുകൾ. തൻറെ സഹപാഠിയും സുഹൃത്തുമായ ജെറിനേ ആണ് താരം വിവാഹം ചെയ്തത്. ഒന്നാം ക്ലാസ് മുതൽ പത്താം ക്ലാസ് വരെ ഇരുവരും ഒരുമിച്ചാണ് പഠിച്ചത്. പക്ഷേ ആ കാലയളവിൽ ഇവർ തമ്മിൽ അടുത്ത സൗഹൃദം ഉണ്ടായിരുന്നില്ല എന്ന് മഞ്ജരി തന്നെ വ്യക്തമാക്കുകയാണ്.
തങ്ങൾ വിവാഹം കഴിക്കുവാൻ പോകുന്നു എന്നത് സ്കൂൾ ഗ്രൂപ്പിൽ എല്ലാവർക്കും വളരെ അതിശയമായിരുന്നു. ഒന്നുമുതൽ 10 വരെ ഒരുമിച്ചാണ് പഠിച്ചത്. പക്ഷെ ക്ലാസ്സിൽ ഇരുന്ന് സംസാരിക്കാറു തന്നെ ഉണ്ടായിരുന്നില്ല. സ്കൂൾ ഗ്രൂപ്പിൽ പിന്നീട് കണ്ടുമുട്ടി. ഒരു ദിവസം തന്നെ പ്രൊപ്പോസ് ചെയ്തു. വീട്ടിൽ വന്ന് അമ്മയോടും അച്ഛനോടും സംസാരിച്ചു അദ്ദേഹം.
അങ്ങനെയാണ് വിവാഹത്തിൽ എത്തുന്നത്. മഞ്ചേരി വ്യക്തമാക്കുന്നു. നടൻ സുരേഷ് ഗോപി യും കുടുംബവും അടക്കമുള്ള താര പ്രമുഖർ വിവാഹത്തിൽ പങ്കെടുത്തിരുന്നു. ഭിന്നശേഷിയുള്ള കുട്ടികൾക്കൊപ്പം വിവാഹ വിരുന്നും ഉണ്ടായിരുന്നു ഇതിനുശേഷം. എന്തായാലും മഞ്ജരിയുടെ വിവാഹ വിശേഷമാണ് ഇപ്പോൾ ശ്രദ്ധനേടുന്നത്.
നിരവധി ആരാധകരുള്ള ഗായികയാണ് മഞ്ജരി. താരത്തിൻറെ വിവാഹ വീഡിയോ ഇപ്പോൾ വൈറൽ ആവുന്നുണ്ട്. താരം കൊടുക്കുന്ന അഭിമുഖങ്ങൾ ഒക്കെ വളരെ പെട്ടെന്ന് ശ്രദ്ധ നേടാറുണ്ട്. മലയാളികൾ അത്രയും സ്നേഹിക്കുന്ന ഗായിക കൂടിയാണ് താരം.