സോഷ്യല്‍ മീഡിയയില്‍ സജീവമാണ് ഗായിക അഭയ ഹിരണ്മയി. തന്റെ ജീവിതത്തിലെ കുഞ്ഞു സന്തോഷങ്ങളും അതുപോലെ സങ്കടമെല്ലാം ആരാധകരെ അറിയിക്കാറുണ്ട് ഈ ഗായിക. ഇപ്പോള്‍ ഒരു ദുഃഖകരമായ വാര്‍ത്തയാണ് അഭയ പങ്കുവെച്ചത്. തന്റെ പുരുഷു എന്ന നായക്കുട്ടിയെ നഷ്ടമായതിന്റെ സങ്കടമാണ് അഭയ പങ്കുവെച്ചത്. പുരുഷുവിനൊപ്പം ഉള്ള ഫോട്ടോ പങ്കുവെച്ചുകൊണ്ടാണ് ഈ ദുഃഖ വാര്‍ത്ത താരം അറിയിച്ചത്.
മറ്റൊരു ലോകത്ത് വെച്ച് കണ്ടുമുട്ടാന്‍ കഴിഞ്ഞാല്‍ ഞാന്‍ നിന്നെ ഒരിക്കലും ഒറ്റക്കാക്കില്ലെന്നും, ഈ വേദന എനിക്ക് സഹിക്കാനാവില്ല, തനിച്ചാക്കരുത്, നീയെപ്പോഴും എന്റേതാണെന്നും അഭയ പങ്കുവെച്ച പോസ്റ്റില്‍ പറയുന്നു.
അവസാനസമയത്ത് നിന്നെ നോക്കാനോ നിന്റെ കൂടെയിരിക്കാനോ കഴിഞ്ഞില്ല പുരുഷു. അക്കാര്യത്തില്‍ എനിക്ക് വിഷമമുണ്ട്. മറ്റൊരു ലോകത്ത് വെച്ച് കണ്ടുമുട്ടാന്‍ കഴിഞ്ഞാല്‍ ഞാന്‍ നിന്നെ ഒരിക്കലും ഒറ്റക്കാക്കില്ല. നമ്മളൊന്നിച്ചിരുന്ന് ടിവി കാണും, ബിസ്ക്കറ്റ് പങ്കുവെക്കും, നമ്മളൊന്നിച്ച് നടക്കാനും പോവും. ഞാന്‍ നിന്നെ മുറുകെ കെട്ടിപ്പിടിക്കുന്നുണ്ട്. എനിക്ക് നിന്നോട് ഗുഡ് ബൈ പറയാനാവില്ലെന്നും അഭയ പറയുന്നു.
View this post on Instagram
ഞാനൊരിക്കലും അത് പറയുകയുമില്ല. നീ മോശമായി പെരുമാറിയപ്പോള്‍ വഴക്കുപറഞ്ഞതിന് എന്നോട് നീ ക്ഷമിക്കണം. നീ വീണ്ടും എന്റെ ബെഡിലേക്ക് വരാനും ഒന്നിച്ച് കിടക്കാനും വേണ്ടിയാണ് ഞാനങ്ങനെ ചെയ്തത്. ഈ വേദന എനിക്ക് സഹിക്കാനാവില്ല, എന്നെ തനിച്ചാക്കരുത്. നീയെപ്പോഴും എന്റേതാണ്, ഐ ലവ് യൂ എന്നുമായിരുന്നു അഭയ കുറിച്ചത്. നിന്റെ നനഞ്ഞ മൂക്ക് എനിക്ക് മിസ് ചെയ്യുന്നു, എന്നെ വിട്ട് പോവല്ലേയെന്നും ഗായിക കുറിച്ചിരുന്നു.