പല ഗാനങ്ങളിലൂടെയും മലയാളത്തിൽ ശ്രദ്ധ നേടിയ ഗായികയാണ് അഭയ ഹിരൺമയി.ഇപ്പോഴത്തെ സംഗീത മേഖലയിലേക്ക് വരുന്നതിന് കുടുംബത്തിലുള്ളവർക്ക് തുടക്കത്തിൽ വലിയ താല്പര്യമുണ്ടായിരുന്നില്ല എന്ന് അഭയ മുൻപ് പറഞ്ഞിരുന്നു.
ഇപ്പോഴിതാ പ്രശസ്ത എഴുത്തുകാരി മാധവിക്കുട്ടിയോടുള്ള ഇഷ്ടത്തെക്കുറിച്ച് സൂചിപ്പിക്കുകയാണ് താരം. എങ്ങനെ പറഞ്ഞു അവസാനിപ്പിക്കണം എന്നറിയാത്ത ഒരു വ്യക്തിത്വമാണ് അവരുടേത്. ഒരുപാട് തവണ അവരുടെ അഭിമുഖങ്ങൾ താൻ കണ്ടിട്ടുണ്ട്. അത്രയ്ക്ക് ഇഷ്ടമാണ് മാധവിക്കുട്ടിയെ എന്ന് താരം പറയുന്നു.
മാധവിക്കുട്ടി ഒരു തീയാണ്. നമ്മൾക്ക് അതെങ്ങനെ ആവാഹിക്കുവാൻ സാധിക്കും. അത് അങ്ങനെ തന്നെ വിടാൻ അല്ലേ പറ്റൂ. അവരെക്കുറിച്ച് സംസാരിക്കുമ്പോൾ താൻ ഒരുപാട് എക്സൈറ്റഡ് ആവും. അങ്ങനെ പ്രണയിക്കാൻ ഒരാൾക്കും ഒരു സമയത്തും പറ്റില്ല. ഉള്ളിന്റെ ഉള്ളിൽ ഒരു ടെറർ ഉണ്ട്.
എങ്ങനെ വിശേഷിപ്പിക്കണം എന്നറിയാത്ത ഒരു വ്യക്തിത്വമാണ് അവരുടേത്. തന്റെ ജീവിതത്തിൽ ഒരു കാര്യത്തെക്കുറിച്ച് ഓർത്തും തനിക്ക് പശ്ചാത്താപം ഇല്ല. അങ്ങനെയൊരു ജീവിതമാണ് തന്റേത്. താൻ ഒരു തീരുമാനമെടുത്തു കഴിഞ്ഞാൽ അതേക്കുറിച്ച് ചോദ്യം ചെയ്യാൻ ആരെയും അനുവദിക്കില്ല എന്നും താരം പറയുന്നു.