മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിലൊരാളാണ് സിദ്ധാർത്ഥ്. കമ്മാര സംഭവം എന്ന മലയാളസിനിമയിൽ താരം അഭിനയിച്ചിട്ടുണ്ട്. ഇതിനു മുൻപ് തന്നെ നിരവധി തമിഴ് സിനിമകളിലൂടെ താരത്തെ മലയാളികൾക്ക് സുപരിചിതമാണ്. ബോയ്സ് എന്ന ശങ്കർ ചിത്രത്തിലൂടെ ആണ് താരം അരങ്ങേറുന്നത്. ഒരു തമിഴ് ചിത്രമാണ് ഇത് എങ്കിലും ആന്ധ്രപ്രദേശിൽ ആയിരുന്നു ഈ ചിത്രം കൂടുതൽ ഹിറ്റായി മാറിയത്. ഇതിനെ തുടർന്ന് താരം തെലുങ്ക് സിനിമയിൽ കൂടുതൽ സജീവമായി. ഇപ്പോൾ തെന്നിന്ത്യൻ സിനിമയിൽ മുഴുവൻ നിറഞ്ഞു നിൽക്കുന്ന താരമാണ് ഇദ്ദേഹം. സമൂഹമാധ്യമങ്ങളിൽ വളരെ സജീവമാണ് താരം. പലപ്പോഴും രാജ്യത്ത് നടക്കുന്ന സാമൂഹിക-രാഷ്ട്രീയ വിഷയങ്ങളിലെല്ലാം തന്നെ താരം അഭിപ്രായം പറയാറുണ്ട്. ഇത് വലിയ രീതിയിൽ ശ്രദ്ധിക്കപ്പെടാർ ഉണ്ട്.
പലപ്പോഴും സംഘപരിവാർ വിരുദ്ധ നിലപാട് സ്വീകരിക്കുന്ന താരമാണ് ഇദ്ദേഹം. അതുകൊണ്ടുതന്നെ ഇദ്ദേഹത്തിന് കേരളത്തിൽ മികച്ച സ്വീകാര്യതയാണ് ലഭിക്കുന്നത്. ഇപ്പോൾ ഇദ്ദേഹം നടത്തിയ ഒരു ട്വീറ്റ് ആണ് വിവാദമായി മാറിയിരിക്കുന്നത്. ഇതിൽ ഇദ്ദേഹം ഉപയോഗിച്ചിരിക്കുന്ന ഒരു വാക്ക് ആണ് വിവാദങ്ങൾക്ക് കാരണം. സ്ത്രീവിരുദ്ധമായ ഒരു പ്രസ്താവന ആണ് ഇത് എന്നാണ് വലിയ ഒരു വിഭാഗം ആളുകൾ വാദിക്കുന്നത്. എന്നാൽ വാക്ക് വളച്ചൊടിച്ചു എന്നാണ് താരം പറയുന്നത്. ആ വാക്കിന് അങ്ങനെ ഒരു അർത്ഥം കാണേണ്ട എന്നാണ് താരം പറയുന്നത്.
കുറച്ചു ദിവസങ്ങൾക്കു മുൻപ് പ്രധാനമന്ത്രി നരേന്ദ്രമോദി പഞ്ചാബ് സന്ദർശനം നടത്തിയിരുന്നു. ഇവിടെ പ്രധാനമന്ത്രിക്ക് ചില സുരക്ഷാ ഭീഷണികൾ നേരിടേണ്ടി വന്നു. ഏകദേശം പതിനഞ്ച് മിനിട്ടോളം പ്രധാനമന്ത്രി ഫ്ലൈഓവറിൽ കുടുങ്ങിപ്പോയി. ഇത് വലിയ രീതിയിലുള്ള വിവാദങ്ങൾക്ക് കാരണമായിരുന്നു. ഈ വിഷയത്തിൽ ബാഡ്മിൻറൺ താരം സൈനാ നെഹ്വാൾ പ്രതികരിച്ചിരുന്നു. “ഒരു രാജ്യത്തെ പ്രധാനമന്ത്രി സുരക്ഷിത അല്ലെങ്കിൽ, പിന്നെ ആ രാജ്യം സുരക്ഷിതമാണ് എന്ന് അവകാശപ്പെടാൻ സാധിക്കില്ല. പ്രധാനമന്ത്രിക്ക് സംഭവിച്ച സുരക്ഷാ വീഴ്ചയിൽ ശക്തമായി ഞാൻ അപലപിക്കുന്നു” – ഇതായിരുന്നു സൈനാ നെഹ്വാൾ നടത്തിയ ട്വീറ്റ്.
ഇതിന് റിപ്ലൈ എന്ന നിലയിലാണ് സിദ്ധാർത് ഒരു ട്വീറ്റ് നടത്തിയത്. “സബ്ടിൽ കോക്ക് ചാമ്പ്യൻ ഓഫ് ദി വേൾഡ്. നമുക്ക് ഇന്ത്യയെ സംരക്ഷിക്കാൻ ചില ആളുകൾ ഉണ്ട് എന്നതിൽ അഭിമാനിക്കാം” – ഇതായിരുന്നു സിദ്ധാർത്ഥ് നടത്തിയ ട്വീറ്റ്. ഇതിൽ കൊക്ക് എന്ന വാക്ക് ആണ് വിവാദമായി മാറിയിരിക്കുന്നത്. വളരെ മോശം അർത്ഥമുള്ള ഒരു വാക്ക് കൂടിയാണ് അത്. ഇപ്പോൾ ആ വാക്കിൻറെ അർത്ഥം തിരഞ്ഞ് ഓടുകയാണ് മലയാളികൾ.