അൽഫോൺസ് പുത്രൻ സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രമാണ് ഗോൾഡ്. പൃഥ്വിരാജ്, നയൻതാര എന്നിവരാണ് ചിത്രത്തിൽ ഒരുമിക്കുന്നത്. ഇരുവരും ഒരുമിക്കുന്ന ആദ്യത്തെ ചിത്രം എന്ന പ്രത്യേകതയും ഇതിലുണ്ട്. ഇപ്പോൾ ചിത്രത്തിൻറെ പോസ്റ്റ് പ്രൊഡക്ഷൻ ജോലികൾ നടന്നുകൊണ്ടിരിക്കുകയാണ്. ചിത്രത്തിൻറെ പ്രദർശന തീയതി ഇതുവരെ പുറത്തു വിട്ടിട്ടില്ല.
എന്നാൽ ഈ ചിത്രത്തിൽ അഭിനയിക്കുന്നതിനു മുൻപ് വർഷങ്ങൾക്കു മുൻപ് തന്നെ നയൻതാരയും ഒരുമിച്ച് ഒരു ചിത്രത്തിൽ അഭിനയിക്കാൻ ചില ചർച്ചകൾ നടന്നിരുന്നു. ഈ വെളിപ്പെടുത്തൽ നടത്തുന്നത് സംവിധായകൻ സിബി മലയിലാണ്. അമൃതം എന്ന ചിത്രത്തിലാണ് പൃഥ്വിരാജും നയൻതാരയും ഒരുമിച്ച് അഭിനയിക്കേണ്ടിയിരുന്നത്. ചിത്രത്തിൽ ജയറാമിന്റെ അനിയൻ ആയിട്ടായിരുന്നു പൃഥ്വിരാജിനെ ആദ്യം കാസ്റ്റ് ചെയ്തത്.
പൃഥ്വിരാജിന്റെ പെയർ ആയി നയൻതാരയെയും കാസ്റ്റ് ചെയ്തു. ജയറാമിന്റെ പേരായി പത്മപ്രിയയും കാസ്റ്റ് ചെയ്തു. നയൻതാര സിനിമയുടെ പൂജയ്ക്ക് ഒക്കെ വന്നിരുന്നു എന്ന് സിബി മലയിൽ പറയുന്നു. എന്നാൽ മറ്റൊരു ചിത്രത്തിൽ അവസരം ലഭിച്ചപ്പോൾ താരം ഈ ചിത്രത്തിൽ നിന്നും പിന്മാറുകയായിരുന്നു. ചിത്രത്തിൻറെ എഴുത്തുകാരനും നിർമ്മാതാവും പൃഥ്വിയോട് കഥ പോയി പറഞ്ഞിരുന്നു.
എന്നാൽ പിന്നീട് നിർമാതാക്കൾ അദ്ദേഹം ചോദിക്കുന്ന പ്രതിഫലം കൂടുതലാണ് എന്ന് തന്നോട് പറഞ്ഞു. അതിൽ തനിക്ക് ഇടപെടാൻ പറ്റില്ല എന്നും തീരുമാനം നിങ്ങളുടെ ആണ് എന്നും അവരെ താൻ അറിയിച്ചു. അങ്ങനെ അവർ തമ്മിൽ സംസാരിച്ച് പ്രതിഫല കാര്യം ധാരണയിൽ എത്തിയില്ല. എന്നാൽ വർഷങ്ങൾക്കുശേഷമാണ് താൻ മനസ്സിലാക്കിയത് പൃഥ്വി ധരിച്ചിരിക്കുന്നത് ആ സിനിമയിൽ നിന്നും അദ്ദേഹത്തെ മാറ്റിയത് താൻ ആണ് എന്നാണ് എന്നും സിബി മലയിൽ പറയുന്നു.