കാനഡ ആസ്ഥാനമായുള്ള പഞ്ചാബി ഗായകനും റാപ്പറുമാണ് ശുഭ്നീത് സിംഗ്, ‘ശുഭ്’ എന്ന പേരില്‍ സംഗീത പ്രേമികള്‍ക്ക് ഇടയില്‍ അറിയപ്പെടുന്ന താരം, കാശ്മീരും പഞ്ചാബും ഇല്ലാത്ത ഇന്ത്യന്‍ മാപ്പ് അംഗീകരിച്ച് എത്തിയിരുന്നു.
ഖാലിസ്ഥാനെ പിന്തുണച്ചതിന് ഗായകന് നേരെ വലിയ വിമര്‍ശനവും ഉയര്‍ന്നിരുന്നു. ഈ വിമര്‍ശനങ്ങള്‍ക്ക് ഇടയില്‍ ശുഭിന്റെ ഇന്ത്യന്‍ മ്യൂസിക് ടൂറിന്റെ സ്പോണ്‍സര്‍ഷിപ്പ് ഒഴിഞ്ഞിരിക്കുകയാണ് ബോട്ട് കമ്പനി.
— boAt (@RockWithboAt) September 19, 2023
സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമായ എക്സിലൂടെയായിരുന്നു ശുഭ്നീതിന്റെ ടൂര്‍ സ്പോണ്‍സര്‍ഷിപ്പ് ഒഴിഞ്ഞ കാര്യം ബോട്ട് അറിയിച്ചത്.
പിന്നാലെ ഷോയുടെ ബുക്കിങ് പാര്‍ട്ടണര്‍ ആയിരുന്ന ബുക്ക്മൈഷോയും ഷോ റദ്ദാക്കിയതായി അറിയിച്ചു. ഷോ റദ്ദാക്കിയതായും, 7-10 ദിവസത്തിനുള്ളില്‍ ടിക്കറ്റുകളുടെ പൂര്‍ണ്ണമായ റീഫണ്ട് നല്‍കുമെന്ന് കമ്പനി അറിയിച്ചു.
Singer Shubhneet Singh’s Still Rollin Tour for India stands cancelled. To that end, BookMyShow has initiated a complete refund of the ticket amount for all consumers who had purchased tickets for the show. The refund will be reflected within 7-10 working days in the customer's…
— BookMyShow (@bookmyshow) September 20, 2023
ഖാലിസ്ഥാനി അനുഭാവിയെന്ന് ആരോപിക്കപ്പെടുന്ന ഒരു ഗായകനെ ഹോസ്റ്റ് ചെയ്തതിന് നേരത്തെ ടിക്കറ്റ് ബുക്കിംഗ് ആപ്പ് സോഷ്യല്‍ മീഡിയയില്‍ ബഹിഷ്കരണ ആഹ്വാനത്തെ അഭിമുഖീകരിച്ചിരുന്നു.
UninstallBookMyShow X-ല്‍ ട്രെന്‍ഡിംഗ് ആയിരുന്നു. പിന്നാലെയാണ് ഷോ റദ്ദാക്കിയതായി ബുക്ക് മൈ ഷോ അറിയിച്ചത്.
ഖാലിസ്ഥാന്‍ അനുകൂല പരാമര്‍ശം നടത്തിയതിന് പിന്നാലെ ശുഭിനെ എക്സില്‍ നിന്നും വിരാട് കോഹ്ലി പോലുള്ള പ്രമുഖര്‍ അണ്‍ഫോളോ ചെയ്തിട്ടുണ്ട്.
Khalistani Canadian rapper and singer Shubhneet Singh, better known by his stage name Shubh, had earlier shared a distorted map of India, which did not include J&K, North-East, Punjab.
Do you know why he is now celebrating the success of Chandrayaan-3? Because he is coming to… pic.twitter.com/AMgGgbH3Bc
— Shimorekato (@iam_shimorekato) August 29, 2023