ജയിക്കുമെന്ന് പ്രതീക്ഷിച്ചത്തുനിന്ന് രാജസ്ഥാന് റോയല്‍സിനോട് അപ്രതീക്ഷിത തോല്‍വിയാണ് ഇന്നലെ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ് വഴങ്ങിയത്. ആറ് വിക്കറ്റ് കൈയിലിരിക്കെ വിജയത്തിലേക്ക് കുതിക്കുന്നതിനിടെയായിരുന്നു കൊല്‍ക്കത്തയുടെ തോല്‍വി. മത്സരത്തിലുടനീളം കൊല്‍ക്കത്ത ക്യാപ്റ്റന്‍ ശ്രേയസ് അയ്യര്‍ കലിപ്പിലായിരുന്നു. യുസ്വേന്ദ്ര ചാഹലിന് ക്യാച്ച് നല്കി മടങ്ങവെ കോച്ച് ബ്രണ്ടന്‍ മക്കല്ലത്തോടും ശ്രേയസ് കയര്‍ത്തു. ഇതിന്റെ വിഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായി.
പാറ്റ് കമ്മിന്‍സിന് മുമ്പ് ശിവം മാവിയെ ഇറക്കി മക്കല്ലം ബാറ്റിങ് ഓര്‍ഡറില്‍ മാറ്റം വരുത്തിയ മാറ്റമാണ് ക്യാപ്റ്റനെ ചൊടിപ്പിച്ചത് എന്നാണ് കരുതപ്പെടുന്നത്. മത്സരത്തില്‍ 51 പന്തില്‍ നിന്ന് 85 റണ്‍സെടുത്ത ശ്രേയസ് തന്നെയാണ് കൊല്‍ക്കത്തയെ മുന്നില്‍ നിന്നു നയിച്ചത്. മത്സരത്തില്‍ അവസാനം ത്രില്ലര്‍ ജയം പ്രതീക്ഷിച്ച കൊല്‍ക്കത്ത അപ്രതീക്ഷിത തോല്‍വി വഴങ്ങേണ്ടി വന്നതിന്റെ അമര്‍ഷവും നിരാശയും ശ്രേയസിന്റെ മുഖത്ത് കാണാമായിരുന്നു.
ജോസ് ബട്ലറുടെ തകര്‍പ്പന്‍ സെഞ്ച്വറിയുടെ കരുത്തില്‍ 217 എന്ന കൂറ്റന്‍ സ്കോര്‍ പടുത്തുയര്‍ത്തിയ രാജസ്ഥാനെ അതേ നാണയത്തിലാണ് കൊല്‍ക്കത്ത തിരിച്ചടിച്ചത്. എന്നാല്‍ വിജയത്തിന് ഏഴ് റണ്‍സ് അകലെ കൊല്‍ക്കത്ത വീഴുകയായിരുന്നു.
— Diving Slip (@SlipDiving) April 18, 2022