Kerala News

‘തെരുവ് നായ കടിച്ചാല്‍ സൗജന്യ ചികിത്സ ഉറപ്പാക്കണം’; നിര്‍ദേശവുമായി ഹൈക്കോടതി

തെരുവ് നായ കടിച്ചാല്‍ സൗജന്യ ചികിത്സ ഉറപ്പാക്കണമെന്ന് ഹൈക്കോടതി. ഇത് സംബന്ധിച്ച് ഇടക്കാല ഉത്തരവിറക്കാമെന്നും ജസ്റ്റിസ് ജയശങ്കരന്‍ നമ്പ്യാര്‍ അധ്യക്ഷനായ ഡിവിഷന്‍ ബെഞ്ച് വ്യക്തമാക്കി. തെരുവ് നായ ആക്രമണം വ്യാപകമായി റിപ്പോര്‍ട്ട് ചെയ്യുന്ന സാഹചര്യത്തിലാണ് ഹൈക്കോടതിയുടെ ഇടപെടല്‍.

- Advertisement -

തെരുവ് നായ ശല്യം നേരിടാനുള്ള നടപടികള്‍ സ്വീകരിച്ചതായി സര്‍ക്കാര്‍ കോടതിയെ അറിയിച്ചു. ഇതിനിടെ തെരുവ് നായ്ക്കളെ കൊല്ലുന്നവര്‍ക്കെതിരെ നടപടി വേണമെന്ന് അനിമല്‍ വെല്‍ഫയര്‍ ബോര്‍ഡ് കോടതിയെ അറിയിച്ചു. തെരുവ് നായ്ക്കളെ അക്രമിക്കുന്നത് സംബന്ധിച്ച് ഡിജിപി ഇറക്കിയ സര്‍ക്കുലര്‍ കോടതിയില്‍ ഹാജരാക്കുകയും ചെയ്തു.

തെരുവു നായകള്‍ക്കെതിരെയുള്ള അതിക്രമം തടയണമെന്ന് നിര്‍ദേശിച്ച് സംസ്ഥാന പൊലീസ് മേധാവിയുടെ സര്‍ക്കുലര്‍ പുറത്തിറക്കിയിരുന്നു. നായ്ക്കളെ ഉപദ്രവിക്കുന്നതും വിഷം നല്‍കുന്നതും തടയണമെന്ന് എസ് എച്ച് ഒമാര്‍ക്ക് ഡിജിപി അനില്‍ കാന്ത് നിര്‍ദേശം നല്‍കി. തെരുവ് നായകള്‍ പൊതുജനങ്ങളെ മാരകമായ രീതിയില്‍ കടിച്ച് പരുക്കേല്‍പ്പിക്കുകയും ആക്രമിക്കുകയും ചെയ്യുന്നത് പൂര്‍ണമായും ഒഴിവാക്കുന്നതിനാവശ്യമായ നടപടികള്‍ സര്‍ക്കാരും ബന്ധപ്പെട്ട വകുപ്പുകളും ത്വരിതഗതിയില്‍ തന്നെ സ്വീകരിച്ചു വരുന്ന സാഹചര്യത്തില്‍ പൗരന്മാര്‍ നിയമം കയ്യിലെടുക്കരുതെന്ന് ഡിജിപി സര്‍ക്കുലറില്‍ അറിയിച്ചു.

സംസ്ഥാനത്ത് ഈ വര്‍ഷം ഇതുവരെ രണ്ട് ലക്ഷത്തിലെറെ പേര്‍ക്ക് നായയുടെ കടിയേറ്റെന്നാണ് കണക്ക്. പേവിഷബാധയേറ്റുള്ള മരണം ഏറ്റവും കൂടുതല്‍ റിപ്പോര്‍ട്ട് ചെയ്തത് തിരുവനന്തപുരം ജില്ലയിലാണ്. സംസ്ഥാനത്ത് കഴിഞ്ഞ നാല് വര്‍ഷത്തിനിടെ തെരുവുനായയുടെ കടിയേറ്റത് അഞ്ച് ലക്ഷത്തി എണ്‍പത്തി ആറായിരം പേര്‍ക്കാണ്. ഈ വര്‍ഷം മാത്രം കടിയേറ്റവരുടെ എണ്ണം രണ്ട് ലക്ഷം കവിഞ്ഞു.

Rathi VK

Recent Posts

പ്രിയങ്ക ചോപ്രയുടെ കഴുത്തിൽ കിടക്കുന്ന നെക്ലൈസിൻ്റെ വില അറിയുമോ? രണ്ടു മഞ്ഞുമ്മൽ ബോയ്സിന്റെ കളക്ഷൻ ആണ് ഇതിന്റെ വില

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് പ്രിയങ്ക ചോപ്ര. ബോളിവുഡ് നടിയാണ് എങ്കിലും മലയാളികൾക്കിടയിലും ഇവർക്ക് ധാരാളം ആരാധകരാണ് ഉള്ളത്.…

54 mins ago

ഹാർദിക് പാണ്ഡ്യയും ഭാര്യയും ഉടൻ വേർപിരിഞ്ഞേക്കും, ജീവനാവശ്യമായി നടാഷ ചോദിക്കുന്നത് കനത്ത ആവശ്യം, പെൺവർഗ്ഗത്തിന് തന്നെ ഇത് മാനക്കേട് എന്ന് വിമർശനങ്ങൾ

ഇന്ത്യൻ ക്രിക്കറ്റ് ടീം വൈസ് ക്യാപ്റ്റൻ ആണ് ഹാർദിക് പാണ്ഡ്യ. ഇത് കൂടാതെ മുംബൈ ഇന്ത്യൻസ് നായകൻ കൂടിയാണ് ഇദ്ദേഹം.…

1 hour ago

പ്രേമലു സിനിമയുടെ വമ്പൻ വിജയം, പുതിയ വണ്ടി സ്വന്തമാക്കി മമിത ബൈജു, വണ്ടിയുടെ വില കേട്ട് ഞെട്ടി ആരാധകർ

മലയാളികൾക്ക് ഇന്ന് ഏറെ പ്രിയപ്പെട്ട യുവ നടിമാരിൽ ഒരാളാണ് മമിതാ ബൈജു. ധാരാളം സിനിമകളിൽ ഇവർ ചെറുതും വലുതുമായ കഥാപാത്രങ്ങളെ…

3 hours ago

വിവാഹം കഴിഞ്ഞ് ആഴ്ചകളായിട്ടും ഇതുവരെ ഹണിമൂണിന് പോയില്ല, കാരണം വെളിപ്പെടുത്തി അപർണ ദാസ്, ഇതുപോലെയുള്ള നടിമാരെ വേണം പെൺകുട്ടികൾ മാതൃകയാക്കാൻ എന്ന് പ്രേക്ഷകർ

മലയാളത്തിൽ അപ്രതീക്ഷിത വിജയം നേടിയ സിനിമകളിൽ ഒന്നായിരുന്നു മാളികപ്പുറം. ഈ സിനിമയുടെ തിരക്കഥാകൃത്ത് അഭിലാഷ് പിള്ള ആയിരുന്നു. സംവിധായകൻ വിഷ്ണു…

3 hours ago

ആദ്യ 2 വിവാഹബന്ധങ്ങളും തകർന്നു, മൂന്നാം വിവാഹത്തിൽ ജീവിതം തിരിച്ചുപിടിച്ച് മീരാ വാസുദേവൻ, അഭിനന്ദനങ്ങളും വിമർശനങ്ങളും ഒരുപോലെ, നടിയുടെ ആദ്യത്തെ 2 ബന്ധങ്ങൾ ഇങ്ങനെ

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് മീരാ വാസുദേവ്. തന്മാത്ര എന്ന സിനിമയിലൂടെയാണ് ഇവർ മലയാളികളുടെ പ്രിയപ്പെട്ട നടിയായി മാറുന്നത്.…

4 hours ago

അഭിനയത്തിൽ നിന്നും ബ്രേക്ക് എടുക്കാൻ ബാലയ്യ, കാരണം ഇതാണ്

തെലുങ്ക് നടൻ ആണെങ്കിലും മലയാളികൾക്കിടയിലും ധാരാളം ആരാധകരുള്ള നടനാണ് ബാലകൃഷ്ണ. ബാലയ്യ എന്നാണ് ആരാധകർ ഇദ്ദേഹത്തെ സ്നേഹത്തോടെ വിളിക്കുന്നത്. ഇദ്ദേഹത്തിൻറെ…

4 hours ago