Sports

ന്യൂസിലന്‍ഡിനെതിരായ പരമ്പര; ഇന്ത്യന്‍ എ ടീമിനെ നയിക്കാന്‍ സഞ്ജു സാംസണ്‍

ന്യൂസിലന്‍ഡ് എയ്ക്കെതിരായ ഏകദിന പരമ്പരയില്‍ ഇന്ത്യ എയെ മലയാളി താരം സഞ്ജു സാംസണ്‍ നയിക്കും. 22, 25, 27 തീയതികളിലായി ചെന്നൈയിലാണ് മത്സരങ്ങള്‍ നടക്കുന്നത്. പൃഥ്വി ഷാ, അഭിമന്യൂ ഈശ്വരന്‍, റുതുരാജ് ഗെയ്ക്ക്വാദ്, രാഹുല്‍ തൃപാദി, രജത് പാട്ടിദാര്‍, കെ.എസ് ഭരത്, കുല്‍ദീപ് യാദവ്, ഷഹബാസ് അഹമ്മദ്, രാഹുല്‍ ചഹാര്‍, തിലക് വര്‍മ, കുല്‍ദീപ് സെന്‍, ഷര്‍ദ്ദുല്‍ താക്കൂര്‍, ഉമ്രാന്‍ മാലിക്ക്, നവദീപ് സെയ്നി, രാജ് അംഗഡ് ബവ എന്നിവരാണ് ടീമിലെ മറ്റ് താരങ്ങള്‍.

- Advertisement -

അടുത്ത മാസം ഓസ്‌ട്രേലിയയില്‍ നടക്കുന്ന ടി20 ലോകകപ്പിനുള്ള ഇന്ത്യന്‍ ടീമില്‍ സഞ്ജുവിനെ ഉള്‍പ്പെടുത്താതിരുന്നത് വന്‍ വിമര്‍ശനത്തിന് ഇടയാക്കിയിരുന്നു. റിഷഭ് പന്തിനേയും ദീപക് ഹൂഡയേയുമൊക്കെ ടീമില്‍ ഉള്‍പ്പെടുത്തിയിട്ടും സഞ്ജുവിനെ ടീമില്‍ നിന്ന് തഴഞ്ഞതിന് ബി.സി.സി.സിഐക്കെതിരെ രൂക്ഷവിമര്‍ശനമാണ് സോഷ്യല്‍ മീഡിയയില്‍ ഉയര്‍ന്നിരുന്നത്.

ലോകകപ്പിനുള്ള 15 അംഗ ടീമിലേക്ക് പേസ്‌ബോളര്‍ ജസ്പ്രീത് ബുംറ തിരിച്ചെത്തിയിരുന്നു. റിഷഭ് പന്തും ദിനേശ് കാര്‍ത്തിക്കുമാണ് ലോകകപ്പ് ടീമിലെ വിക്കറ്റ് കീപ്പര്‍മാര്‍. പരുക്കേറ്റ രവീന്ദ്ര ജഡേജക്ക് പകരം അക്‌സര്‍ പട്ടേല്‍ ടീമില്‍ ഇടംപിടിച്ചു.

Rathi VK

Recent Posts

പാർട്ടി പ്രവർത്തകരിൽ നിന്നുള്ള അനാദരവിന്റെ പേരിൽ രാധിക ഖേര കോൺഗ്രസ് വിട്ടു.രാമമന്ദിർ സന്ദർശിക്കാൻ മുറിക്കുള്ളിൽ പൂട്ടിയിട്ടിരിക്കുകയായിരുന്നു

അയോധ്യ രാമക്ഷേത്രത്തിൻ്റെ നിലപാടിൽ തെറ്റ് കണ്ടെത്തുകയും ഛത്തീസ്ഗഡിലെ പ്രവർത്തകരിൽ നിന്ന് തനിക്ക് നേരിടേണ്ടി വന്ന അനാദരവിൻ്റെ പേരിൽ പാർട്ടിയിൽ നിന്ന്…

6 hours ago

എന്റെ വീടും മറ്റും ഞാന്‍ പോലുമറിയാതെ ഓണ്‍ലൈനില്‍ വീതം വച്ചു,ഭാര്യയുടെ ദുഃഖത്തെപ്പോലും പരിഹസിച്ചു,അവൾ മരുമകൾ ആയിരുന്നില്ല,കുറിപ്പുമായി നടൻ

ഈ അടുത്തായിരുന്നു നടന്‍ മനോജ് കെ ജയന്റെ പിതാവും പ്രശസ്ത സംഗീതജ്ഞനുമായ കെ ജയന്റെ വിയോഗമുണ്ടാവുന്നത്.ഈ സഹചര്യത്തിൽ ആയിരുന്നു സോഷ്യല്‍…

7 hours ago

രജനികാന്തിനെതിരെ തുറന്ന വിമർശനവുമായി ഇളയരാജ, പ്രതികരണവുമായി രജനികാന്ത് രംഗത്ത്

രജനികാന്ത് നായകനായി പുറത്തിറങ്ങാൻ ഇരിക്കുന്ന ഏറ്റവും പുതിയ ചിത്രമാണ് കൂലി. ലോകേഷ് കനകരാജ് ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. അടുത്തിടെ…

9 hours ago

ഉമ്മച്ചിക്ക് പിറന്നാൾ ആശംസകൾ നേർന്ന ദുൽഖർ സൽമാൻ, ആശംസകൾ നേർന്നു പങ്കുവെച്ച ചിത്രത്തിൽ ഉമ്മ ധരിച്ച സാരിക്ക് പിന്നിലെ കഥ വിവരിച്ച് ദുൽഖർ

മലയാളത്തിലെ ഏറ്റവും ജനപ്രിയ താരങ്ങളിൽ ഒരാളാണ് ദുൽഖർ സൽമാൻ. മലയാളത്തിലെ മാത്രമല്ല ഇന്ന് ഇന്ത്യയിലെ തന്നെ ഒരുവിധം എല്ലാ ഫിലിം…

9 hours ago

ജാസ്മിനുമായുള്ള ബന്ധത്തിൽ വിശദീകരണവുമായി ഗബ്രി, പുറത്തെത്തിയ ശേഷം ആദ്യമായിട്ടാണ് ഈ വിഷയത്തിൽ സംസാരിക്കുന്നത്

മലയാളികൾക്ക് ഏറ്റവും പ്രിയപ്പെട്ട പരിപാടികളിൽ ഒന്നാണ് ബിഗ് ബോസ്. പരിപാടിയുടെ ആറാമത്തെ സീസൺ ഇപ്പോൾ വളരെ വിജയകരമായി മുന്നോട്ടു പോയിക്കൊണ്ടിരിക്കുകയാണ്.…

9 hours ago