Social Media

നിശ്ചയിച്ച പെണ്‍കുട്ടിയെ തന്നെ കല്യാണം കഴിക്കണമെന്ന് നിയമം ഒന്നുമില്ലല്ലോ, ചെമ്മീന്‍ സിനിമയിലെ പോലെ ബീച്ചില്‍ പാട്ട് പാടി നടക്കാന്‍ എന്തായാലും ഉദ്ദേശിക്കുന്നില്ല; മനസ് തുറന്ന് ഷിയാസ് കരീം

ബിഗ്‌ബോസിലൂടെ പ്രശസ്തനായ താരമാണ് ഷിയാസ് കരീം. പിന്നീട് ടെലിവിഷന്‍ റിയാലിറ്റി ഷോകളിലൂടെ നിരവധി ആരാധകരെ ഷിയാസ് സ്വന്തമാക്കിയിരുന്നു. മോഡലും നടനുമായ ഷിയാസ് കരീമിന് സമൂഹ മാധ്യമങ്ങളില്‍ ഏറെ ആരാധകരുണ്ട്.

- Advertisement -

എന്നാല്‍ കുറച്ച് നാള്‍ മുന്‍പ് ഷിയാസിന് എതിരെ ഒരു യുവതി പീഡന പരാതി നല്‍കിയിരുന്നു. എന്നാല്‍ കേസ് രജിസ്റ്റര്‍ ചെയ്ത് ദിവസങ്ങള്‍ക്കുള്ളില്‍ മറ്റൊരു യുവതിയുമായിട്ടുള്ള വിവാഹ നിശ്ചയ വാര്‍ത്ത ഷിയാസ് പുറത്ത് വിടുകയായിരുന്നു.

എന്നാല്‍ നിശ്ചയം കഴിഞ്ഞിട്ട് മാസങ്ങള്‍ പിന്നിട്ടിട്ടും വിവാഹത്തെ പറ്റി ഇതുവരെ ഷിയാസ് വെളിപ്പെടുത്തിയിട്ടില്ല. ഇപ്പോഴിതാ വിവാഹത്തെ പറ്റി മനസ്സുതുറന്നിരിക്കുകയാണ് ഷിയാസ്. ഒരു ഓണ്‍ലൈന്‍ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ ആണ് ഷിയാസ് മനസ് തുറന്നത്.

‘വിവാഹത്തെ പറ്റി ഭീകരമായി സംസാരിക്കാനൊന്നും എനിക്ക് അറിയില്ല. കല്യാണം ഉണ്ടാവും. നിശ്ചയിച്ച പെണ്‍കുട്ടിയെ തന്നെ കല്യാണം കഴിക്കണമെന്ന് നമുക്ക് നിയമം ഒന്നുമില്ലല്ലോ. എന്തായാലും ഞാന്‍ കല്യാണം കഴിക്കും. നിശ്ചയിച്ച പെണ്‍കുട്ടി റെഡിയാണെങ്കില്‍ അവരെ വിവാഹം കഴിക്കും.

അവര്‍ക്ക് താല്‍പര്യമില്ലെന്ന് പറഞ്ഞാല്‍ പറ്റില്ലല്ലോ. അല്ലെങ്കില്‍ വേറെ ആളെ കല്യാണം കഴിക്കും. നാളത്തെ കാര്യം എന്താണ് എന്ന് നമുക്ക് പറയാന്‍ പറ്റില്ലല്ലോ. അല്ലാതെ ചെമ്മീന്‍ സിനിമയില്‍ നടന്‍ മധുവിനെ പോലെ ബീച്ചില്‍ പാട്ട് പാടി നടക്കാന്‍ എന്തായാലും ഉദ്ദേശിക്കുന്നില്ല. ശരിയായിട്ടുള്ള ആളെ കിട്ടുമ്പോള്‍ ഞാന്‍ എല്ലാവരെയും അറിയിക്കും എന്നാണ് ഷിയാസ് പറയുന്നത്.

എന്തായാലും കല്യാണം ഉണ്ടാകും. നമ്മള്‍ വിചാരിക്കുന്നത് പോലെ നമ്മുടെ ജീവിതം മുന്നോട്ട് പോകില്ല. അങ്ങനെ ആയിരുന്നെങ്കില്‍ കാര്യങ്ങള്‍ എല്ലാം ഈസി ആയേനെ’. എന്നും ഷിയാസ് പറഞ്ഞു.

തനിക്ക് എതിരെ ഉയര്‍ന്ന വിമര്‍ശനത്തിനും ഷിയാസ് മറുപടി പറഞ്ഞു. വാലന്റൈന്‍സ് ദിനത്തില്‍ വിവാഹ നിശ്ചയം നടത്തിയ പെണ്‍കുട്ടിയുടെ കൂടെ ഫോട്ടോ ഇട്ടില്ലെന്നായിരുന്നു വാര്‍ത്ത. ഞാന്‍ ഫോട്ടോ ഇടണമോ വേണ്ടയോ എന്ന് തീരുമാനിക്കുന്നത് ഞാനാണ്.

എന്റെ വ്യക്തിപരമായ കാര്യത്തില്‍ ഇടപെടാന്‍ ആര്‍ക്കും അവകാശമില്ല. നിങ്ങള്‍ക്ക് വേണമെങ്കില്‍ എന്നോട് എന്റെ സ്വകാര്യ ജീവിതത്തെ പറ്റി ചോദിക്കാം. ഞാന്‍ അത് പറയാന്‍ ഓകെയാണെങ്കില്‍ പറയും എന്നാണ് നടന്‍ പറഞ്ഞത്.

 

 

Abin Sunny

Recent Posts

ഈ ആഴ്ചയിലെ ക്യാപ്റ്റൻ അവസാന ക്യാപ്റ്റൻ, വാശിയേറിയ പോരാട്ടത്തിനുള്ളിൽ ജയിച്ചത് പ്രേക്ഷകരുടെ ഇഷ്ട മത്സരാർത്ഥി

ബിഗ് ബോസ് ആറാമത്തെ സീസൺ ഇപ്പോൾ വളരെ വിജയകരമായി മുന്നോട്ടു പോയിക്കൊണ്ടിരിക്കുകയാണ്. ഈ ആഴ്ചയിലെ ക്യാപ്റ്റൻ ആരായിരിക്കും എന്നറിയാനുള്ള ആകാംക്ഷയിൽ…

4 hours ago

ട്രെയിൻ കോച്ചുകൾക്ക് മുകളിൽ ഇതുപോലെ നീലയും വെള്ളയും വരകൾ എന്തിനാണെന്ന് ആലോചിച്ചിട്ടുണ്ടോ? ഉത്തരം ഇതാ

നമ്മളെല്ലാവരും ജീവിതത്തിൽ ഒരിക്കലെങ്കിലും ട്രെയിനിൽ യാത്ര ചെയ്തിട്ടുണ്ടാവും. എന്നാൽ നിങ്ങൾ എപ്പോഴെങ്കിലും ഇതുപോലെ ട്രെയിനിനു മുകളിൽ എന്തിനാണ് മഞ്ഞ വരയും…

4 hours ago

പ്രിയങ്ക ചോപ്രയുടെ കഴുത്തിൽ കിടക്കുന്ന നെക്ലൈസിൻ്റെ വില അറിയുമോ? രണ്ടു മഞ്ഞുമ്മൽ ബോയ്സിന്റെ കളക്ഷൻ ആണ് ഇതിന്റെ വില

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് പ്രിയങ്ക ചോപ്ര. ബോളിവുഡ് നടിയാണ് എങ്കിലും മലയാളികൾക്കിടയിലും ഇവർക്ക് ധാരാളം ആരാധകരാണ് ഉള്ളത്.…

5 hours ago

ഹാർദിക് പാണ്ഡ്യയും ഭാര്യയും ഉടൻ വേർപിരിഞ്ഞേക്കും, ജീവനാവശ്യമായി നടാഷ ചോദിക്കുന്നത് കനത്ത ആവശ്യം, പെൺവർഗ്ഗത്തിന് തന്നെ ഇത് മാനക്കേട് എന്ന് വിമർശനങ്ങൾ

ഇന്ത്യൻ ക്രിക്കറ്റ് ടീം വൈസ് ക്യാപ്റ്റൻ ആണ് ഹാർദിക് പാണ്ഡ്യ. ഇത് കൂടാതെ മുംബൈ ഇന്ത്യൻസ് നായകൻ കൂടിയാണ് ഇദ്ദേഹം.…

5 hours ago

പ്രേമലു സിനിമയുടെ വമ്പൻ വിജയം, പുതിയ വണ്ടി സ്വന്തമാക്കി മമിത ബൈജു, വണ്ടിയുടെ വില കേട്ട് ഞെട്ടി ആരാധകർ

മലയാളികൾക്ക് ഇന്ന് ഏറെ പ്രിയപ്പെട്ട യുവ നടിമാരിൽ ഒരാളാണ് മമിതാ ബൈജു. ധാരാളം സിനിമകളിൽ ഇവർ ചെറുതും വലുതുമായ കഥാപാത്രങ്ങളെ…

7 hours ago

വിവാഹം കഴിഞ്ഞ് ആഴ്ചകളായിട്ടും ഇതുവരെ ഹണിമൂണിന് പോയില്ല, കാരണം വെളിപ്പെടുത്തി അപർണ ദാസ്, ഇതുപോലെയുള്ള നടിമാരെ വേണം പെൺകുട്ടികൾ മാതൃകയാക്കാൻ എന്ന് പ്രേക്ഷകർ

മലയാളത്തിൽ അപ്രതീക്ഷിത വിജയം നേടിയ സിനിമകളിൽ ഒന്നായിരുന്നു മാളികപ്പുറം. ഈ സിനിമയുടെ തിരക്കഥാകൃത്ത് അഭിലാഷ് പിള്ള ആയിരുന്നു. സംവിധായകൻ വിഷ്ണു…

7 hours ago