ഭാവനയുടെ വളരെ അടുത്ത സുഹൃത്തുക്കളിൽ ഒരാളാണ് ശില്പ ബാല. സാമൂഹ്യ മാധ്യമങ്ങളിൽ വളരെ സജീവമാണ് ശിൽപ. വിവാഹത്തിന് ശേഷം സിനിമയിൽ നിന്നും ഇടവേള എടുത്തിരിക്കുകയാണ് താരം. നല്ലൊരു അവതാരകയും കൂടിയാണ് ശില്പ. ഇപ്പോഴിതാ താരം ഒരു അഭിമുഖത്തിൽ പറഞ്ഞ ചില കാര്യങ്ങൾ ശ്രദ്ധ നേടുകയാണ്. ഭാവനയുടെ ഇഷ്ടങ്ങളെ കുറിച്ചാണ് ചിലപ്പോ പറഞ്ഞത്.
ഒരു നിറത്തിൻ്റെ പല ഷെയിടിൽ ഉള്ള നിരവധി ലിപ്സ്റ്റിക്കുകൾ താരത്തിനുണ്ട് എന്ന് ശിൽപ പറയുന്നു. വലിയൊരു കളക്ഷൻ തന്നെയുണ്ട് ഭാവനയ്ക്ക്. ഒരിക്കൽ ഒരു ലിഫ്റ്റിക് തങ്ങളുടെ ഒരു കോമൺ സുഹൃത്തിന് ഭാവന സമ്മാനം നൽകി. പിന്നീട് ആ കൂട്ടുകാരിയെ തങ്ങൾ മറ്റൊരു പരിപാടിയിൽ വെച്ച് കണ്ടു. ഭാവന സമ്മാനിച്ച ലിപ്സ്റ്റിക് ആണ് അവൾ ഇട്ടിരുന്നത്.
എന്നാൽ ഭാവനയ്ക്ക് ഇത് മനസ്സിലായിരുന്നില്ല. ഈ പുതിയ ലിപ്സ്റ്റിക് ഏതാണ് എന്ന് ഭാവന കൂട്ടുകാരിയോട് ചോദിച്ചു. അപ്പോഴാണ് അവൾ പറഞ്ഞത് ഇത് ഭാവന കൊടുത്തതാണ് എന്ന്. താൻ ഇട്ടപ്പോൾ ഈ ലിപ്സ്റ്റിക് ഇത്ര ഭംഗി ഒന്നും ഉണ്ടായിരുന്നില്ല എന്ന് അവൾ പോയശേഷം ഭാവന പറയുന്നുണ്ടായിരുന്നു. അത് തിരിച്ചു വാങ്ങി ഉപയോഗിച്ച് നോക്കിയാലോ എന്നൊക്കെ അവൾ ഇങ്ങനെ സങ്കടം പറഞ്ഞു. ലിപ്സ്റ്റിക് അവൾ തിരിച്ചു വാങ്ങുവാൻ ഒന്നും പോയില്ല. അന്ന് അവൾ പറഞ്ഞ കാര്യങ്ങളെല്ലാം പറഞ്ഞു ഇപ്പോഴും ഞങ്ങളെല്ലാവരും ചിരിക്കാറുണ്ട്.
അത്രത്തോളം വലിയ ലിപ്സ്റ്റിക് ഭ്രാന്തി ആണ് അവൾ. ശില്പ ബാല പറഞ്ഞു. രമ്യ നമ്പീശൻ, മൃദുല മുരളി, ഗായിക സയനോര, തുടങ്ങിയവർക്കൊക്കെ ഭാവനയുടെ അടുത്ത സുഹൃത്തുക്കളാണ്. ഇടയ്ക്കൊക്കെ തങ്ങളുടെ വിശേഷങ്ങൾ ഇവർ പങ്കുവയ്ക്കാറുണ്ട്.