കിങ് ഖാന് ഷാരൂഖ് ഖാന് നായകനായി എത്തിയ പുതിയ ചിത്രമാണ് ജവാന്. ആറ്റ്ലി സംവിധാനം ചെയ്ത ചിത്രം വന്‍ വിജയം നേടി പ്രദര്‍ശനം തുടരുകയാണ്. ഒരാഴ്ച കൊണ്ട് 650 കോടിയിലേറെ കളക്ഷന്‍ നേടി പ്രദര്‍ശനം തുടരുകയാണ് സിനിമ.
സിനിമ വന്‍ വിജയം നേടിയതോടെ ജവാന് ടീമിനെ പ്രശംസിച്ച് നിരവധി പേരാണ് സോഷ്യല്‍ മീഡിയയില്‍ എത്തുന്നത്. കഴിഞ്ഞ ദിവസം നടന് അല്ലു അര്‍ജ്ജുനും ഷാരൂഖിനെ പ്രശംസിച്ച് എത്തിയിരുന്നു.
സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമായ എക്സിലൂടെയായിരുന്നു അല്ലുവിന്റെ പ്രശംസ. അല്ലുവിന്റെ വാക്കുകള്‍ക്ക് പിന്നാലെ കിംഗ് ഖാന് നല്കിയ മറുപടിയാണ് ഇപ്പോള്‍ ശ്രദ്ധ നേടുന്നത്.
‘പ്രിയപ്പെട്ട അല്ലു അര്ജുന്, നിങ്ങളുടെ വാക്കുകള്‍ക്കും പ്രാര്‍ത്ഥനക്കും ഒരുപാട് നന്ദി. തിയേറ്ററുകളില്‍ തീ പടര്‍ത്തുന്ന സൂപ്പര്‍ താരമായ താങ്കള്‍ എന്നെ അഭിനന്ദിച്ചത് വളരെ സന്തോഷം നല്കുന്ന ഒന്നാണ്.
പുഷ്പ ഞാന്‍ മൂന്ന് തവണ കണ്ടു. അതില്‍ നിന്ന് ചില കാര്യങ്ങളൊക്കെ എനിക്ക് പഠിക്കാനായി,’ ഷാരൂഖ് ഖാന് മറുപടിയായി പോസ്റ്റ് ചെയ്തു. അല്ലുവിനെ വൈകാതെ നേരില്‍ കാണാന്‍ എത്തുമെന്നും ഷാരൂഖ് അറിയിച്ചിട്ടുണ്ട്.
Thank u so much my man. So kind of you for the love and prayers. And when it comes to swag and ‘The Fire’ himself praises me….wow…it has made my day!!! Feeling Jawan twice all over now!!! I must admit I must have learnt something from you as I had seen Pushpa thrice in three… https://t.co/KEH9FAguKs
— Shah Rukh Khan (@iamsrk) September 14, 2023
അതേസമയം, അല്ലുവിന്റെ പുഷ്പയുടെ രണ്ടാംഭാഗമാണ് ആരാധകര്‍ കാത്തിരിക്കുന്ന മറ്റൊരു ചിത്രം. 2024 ആഗസ്റ്റ് 15-നാണ് ‘പുഷ്പ 2’ തിയറ്ററുകളില്‍ എത്തുക. പുഷ്പ ആദ്യ ഭാഗത്തെ അഭിനയത്തിന് അല്ലുവിന് ദേശീയ അവാര്‍ഡ് ലഭിച്ചിരുന്നു.