ഒരു കാലത്ത് മലയാള സിനിമയിലെ മികച്ച ക്യാമറാമാന്മാരിലൊരാളായിരുന്നു വില്യംസ്. സംവിധായകന്, തിരക്കഥകൃത്ത്, നിര്‍മ്മാതാവ് എന്നീ മേഖലകളിലും തിളങ്ങിയ ആളാണ് വില്യംസ്.
നാല്പതോളം സിനിമകള്‍ക്ക് ക്യാമറ ചെയ്യുകയും പത്തോളം സിനിമകള്‍ സംവിധാനം ചെയ്യുകയും ആറോളം സിനിമകള്‍ക്ക് കഥയും തിരക്കഥയും രചിച്ചിട്ടുണ്ട് വില്യംസ്.
നിരവധി മമ്മൂട്ടി ചിത്രങ്ങള്‍ക്കും മോഹന്‍ലാല്‍ ചിത്രങ്ങള്‍ക്കും സുരേഷ് ഗോപി ചിത്രങ്ങള്‍ക്കും വില്യംസ് ക്യാമറ ചലിപ്പിച്ചിട്ടുണ്ട്. മലയാളത്തില്‍ മാത്രമല്ല തെന്നിന്ത്യന്‍ സിനിമാലോകത്ത് തന്നെ തന്റേതായ ഒരു കയ്യൊപ്പ് ചാര്‍ത്താന്‍ അദ്ദേഹത്തിന് കഴിഞ്ഞിട്ടുണ്ട്.
2005 ഓടെ വില്യംസ് അര്‍ബുദ രോഗ ബാധിതനായി അന്തരിച്ചു. ഇപ്പോഴിത വില്യംസിന്റെ ജീവിതത്തെക്കുറിച്ച് ഭാര്യ ശാന്തി പറഞ്ഞ കാര്യങ്ങളാണ് ശ്രദ്ധ നേടുന്നത്.
വില്യംസ് രോഗ ബാധിതനായി ആകെ തകര്‍ന്ന് പോയപ്പോള്‍ മലയാളത്തിലെ സൂപ്പര്‍ താരങ്ങള്‍ ആരും തിരിഞ്ഞു പോലും നോക്കിയില്ലെന്നാണ് ശാന്തിയുടെ ആരോപണം. വികടന് എന്ന ചാനലിലെ ഒരു ഷോയില്‍ സംസാരിക്കുമ്പോഴായിരുന്നു ശാന്തി ഇക്കാര്യം പറഞ്ഞത്.
വില്യംസ് ആരോഗ്യത്തോടെ ഇരുന്നിരുന്ന സമയത്ത് മോഹന്‍ലാലും, മമ്മൂട്ടിയും , സുരേഷ് ഗോപിയും ഒക്കെ വീട്ടില്‍ വരുമായിരുന്നു. പൂര്‍ണ ഗര്‍ഭിണിയായിരിക്കുമ്പോള്‍ പോലും താന്‍ അവര്‍ക്ക് ഭക്ഷണം വെച്ച് വിളമ്പി കൊടുത്തിട്ടുണ്ട് എന്നാണ് ശാന്തി പറയുന്നത്.
എന്നാല്‍ വില്യംസ് ഒന്ന് പതറിയപ്പോള്‍ ഒരാള്‍ പോലും തിരിഞ്ഞു നോക്കിയില്ലെന്നും നടി പറയുന്നു. രജനികാന്ത് മാത്രമാണ് സഹായിച്ചത് എന്നും ശാന്തി പറയുന്നു.
രജനി സാറും വില്യേട്ടനും റൂംമേറ്റ്സ് ആയിരുന്നു. രജനി സാറിന്റെ കരിയറിന്റെ തുടക്കം മുതലുള്ള സൗഹൃദമാണ്. അന്ന് രജനി സാര്‍ ചെയ്ത സഹായം ഒരിക്കലും മറക്കില്ലെന്നും ശാന്തി കൂട്ടിച്ചേര്‍ത്തു.