മലയാളികളുടെ പ്രിയപ്പെട്ട നടിമാരിലൊരാളാണ് ഷംന കാസിം. ഒരുപാട് റിയാലിറ്റി ഷോകളിലൂടെയും സിനിമകളിലൂടെയും മലയാളി മനസ്സിൽ സ്ഥാനം പിടിക്കാൻ ഷംന കാസിമിന് ആയിട്ടുണ്ട്. സോഷ്യൽ മീഡിയയിൽ സജീവമായ താരം തൻറെ പുതിയ വിശേഷങ്ങളും ഫോട്ടോകളും ആരാധകർക്ക് മുമ്പിൽ പങ്കുവയ്ക്കാറുണ്ട്. സിനിമ അഭിനയത്തിനു പുറമേ ഷംന ഒരു മികച്ച നർത്തകിയും മോഡലും ആണ്.
അമൃത ടിവിയിലെ സൂപ്പർ ഡാൻസർ എന്ന പരിപാടിയിലൂടെ മിനിസ്ക്രീനിൽ എത്തിയ താരം പിന്നീട് 2014 “എന്നിട്ടും” എന്ന മലയാള സിനിമയിൽ നായികയായി അരങ്ങേറി. മലയാളത്തിന് പുറമേ തമിഴ് തെലുങ്ക് ചിത്രങ്ങളിലും ഷംന നിറസാന്നിധ്യമാണ്. ഇതിൻറെ എല്ലാം കൂടെ തന്നെ ഇടയ്ക്ക് വിവാദങ്ങളിലും ഷംന നിറഞ് നിൽകാറുണ്ട്. ഈ അടുത്താണ് ഒരു റിയാലിറ്റി ഷോയിൽ മത്സരാർത്ഥിയെ കടിച്ചതിൻ്റെ പേരിൽ ഷംന സോഷ്യൽ മീഡിയയിൽ വൈറലായത്.
ഇതിനുമുമ്പും ഒരുപാട് വിവാദങ്ങളിൽ ഷംന ചെന്ന് പെട്ടിട്ടുണ്ട്. എന്നാൽ ഏതു തരം വിവാദങ്ങളിൽ ഉൾപെട്ടാലും താരം തളരാറില്ല. ഇപ്പോഴിതാ ഇൻസ്റ്റഗ്രാമിലൂടെ ആരാധകർക്ക് വേണ്ടി പങ്കുവെച്ച താരത്തിൻ്റെ പുതിയ ഫോട്ടോഷൂട്ട് ആണ് വൈറലായിരിക്കുന്നത്. ചുവപ്പു നിറത്തിലുള്ള ഔട്ട്ഫിറ്റിൽ അതിസുന്ദരിയായാണ് ഷംനകാസിം ഇപ്രാവശ്യം ആരാധകരെ കയ്യിൽ എടുത്തിരിക്കുന്നത്. മിനിമൽ മേക്കപ്പുമായി അനഹിത ഒരുക്കിയ സ്റ്റൈലിംഗിൽ സുന്ദരിയായിട്ടാണ് താരം വന്നിരിക്കുന്നത്.
താര ത്തിൻറെ ചിത്രം സോഷ്യൽ മീഡിയയും ആരാധകരും ഏറ്റെടുത്തുകഴിഞ്ഞു. നീളൻ ഗൗണും ശ്രഗും ചേർന്ന് വസ്ത്രമാണ് ഷംന അണിഞ്ഞിരിക്കുന്നത്. അഞ്ചുവാണ് താരത്തിനെ ഒരുക്കിയിരിക്കുന്നത്. പെറ്റൽസ് ബൈ സ്വാതി ആണ് താരത്തിന് വേണ്ടി ജ്വല്ലറി ഒരുക്കിയിരിക്കുന്നത്. താരം ഈ ഡ്രസ്സിൽ സ്കൂൾ ലുക്കാണ് എന്ന് പറഞ്ഞ് നിരവധി ആരാധകർ പോസ്റ്റിനു താഴെ കമൻറ് ചെയ്തിട്ടുണ്ട്.