മലയാളികളുടെ പ്രിയങ്കരിയും ഒരു കാലത്ത് മലയാള സിനിമയുടെ ഏറ്റവും തിരക്കുള്ള നായികയായിരുന്നു ആനി. വളരെ കുറച്ച് സിനിമകൾ മാത്രമേ ഇവർ ചെയ്തിരുന്നു ഉള്ളു യെങ്കിലും അവയെല്ലാം വളരെ വിജയിച്ചതും ശ്രേധിക്കപെട്ടതുമായ ചിത്രങ്ങൾ ആയിരുന്നു. സിനിമയിൽ തിളങ്ങി നിൽക്കുന്ന സമയത്ത് തന്നെയാണ് സംവിധായകൻ ഷാജി കൈലാസുമായിയുള്ള പ്രണയ വിവാഹം,പിന്നീട് സിനിമ മേഖലയിൽ നിന്നും വിട്ട് നിന്ന ആനി, ഒരു തികഞ്ഞ വീട്ടമ്മ ആയി മാറുകയായിരുന്നു. 1993 ല്‍ ബാലചന്ദ്ര മേനോന് സംവിധാനം ചെയ്ത ‘അമ്മയാണെ സത്യം’ എന്ന സിനിമയിലൂടെയാണ് ആനി അഭിനയ രംഗത്തെത്തിയത്.
മൂന്ന് വർഷംകൊണ്ട് ഏകദേശം 16 ഓളം സിനിമകളിൽ ആനി അഭിനയിച്ചിരുന്നു, അന്നത്തെക്കാലത്ത് ഏവരുടെയും ഹരമായിരുന്നു, ഇപ്പോഴും താരത്തിന്റെ സൗന്ദര്യത്തിനു ഒന്നും ഒരു കുറവും സംഭവിച്ചിട്ടില്ല എന്നതാണ് വാസ്ഥവം.. അടുത്തിടെ സോഷ്യല്‍ മീഡിയയില്‍ ഏറ്റവുമധികം ട്രോള്‍ ചെയ്യപ്പെട്ട സെലിബ്രിറ്റികളില്‍ ഒരാളാണ് നടി ആനി. അടുക്കള വിശേഷങ്ങളുമായി താന്‍ അവതാരകയായി എത്തുന്ന ഒരു പരിപാടിയില്‍ നിമിഷ സജയന്, നവ്യ നായര്‍, സരയു എന്നവരുമായുള്ള ആനിയുടെ സംഭാഷണങ്ങളാണ് ട്രോളിന് കാരണമായത്.
മലയാളികളുടെ സൂപ്പർ ഹിറ്റ് സംവിധായകൻ ഷാജി കൈലാസ് അദ്ദേഹം മലയാള സിനിമക്ക് സമ്മാനിച്ച മികച്ച കലാ പ്രതിഭയാണ്… ഇപ്പോൾ 24-ാം വാര്‍ഷികം ആഘോഷിക്കുകയാണ് സംവിധായകന് ഷാജി കൈലാസും നടി ആനിയും. വിവാഹ വാര്‍ഷികത്തില്‍ ഭാര്യയെക്കുറിച്ച് ഹൃദയസ്പര്‍ശിയായ ഒരു കുറിപ്പ് പങ്കുവച്ചിരിക്കുകയാണ് ഷാജി കൈലാസ്. അദ്ദേഹത്തിന്റെ കുറിപ്പ് നിമിഷനേരംകൊണ്ട് സമൂഹ മാധ്യമങ്ങളിൽ വൈറലായി മാറുകയായിരുന്നു.. കുറിപ്പ് വായിക്കാം….
ഇണക്കങ്ങളും പിണക്കങ്ങളും നിറഞ്ഞ മനോഹരമായ 24 വര്‍ഷങ്ങള്‍… ഞാനും എന്റെ ആനിയും ഒന്നിച്ചുള്ള മനോഹരമായ യാത്ര തുടരുകയാണ്… പരസ്പര ബഹുമാനത്തോടും സ്നേഹത്തോടും തുല്യതയോടും കൂടിയുള്ള ഈ യാത്രയില്‍ കൂട്ടും കരുത്തുമായി നില്ക്കുന്ന ഏവര്‍ക്കും ഒത്തിരിയേറെ നന്ദി…
ഞാനീ ലോകത്ത് ഏറ്റവുമധികം ബഹുമാനിക്കുന്ന, ഒരു പുല്നാമ്ബിനെ പോലും വേദനിപ്പിക്കുവാന്‍ ആഗ്രഹിക്കാത്ത ആനിയെ സ്വന്തമാക്കിയ എന്നെ സംബന്ധിച്ചിടത്തോളം ഈ ലോകത്തിലെ ഏറ്റവും വലിയ ഭാഗ്യവാന് ഞാന്‍ തന്നെയാണ്.
സന്തോഷങ്ങളും പരിഭവങ്ങളും പങ്ക് വെക്കുവാന്‍ അമ്മ അരികില്ലാത്ത ആനിക്ക് ഞാന്‍ ഒരു അമ്മയാണ്… അവളുടെ എല്ലാമാണ്… വളച്ചൊടിക്കപ്പെട്ട പലതിനും മുന്നില്‍ അവള് തളര്‍ന്നേക്കാം… സങ്കടപ്പെട്ടേക്കാം… പക്ഷേ പതറാതെ തളരാതെ അവള്‍ക്ക് കരുത്തായി ഇന്നും എന്നും ഞാന്‍ കൂടെയുണ്ടാകും… ലോകം മുഴുവന്‍ വിഷമിക്കുന്ന ഈ ഒരു വേളയില്‍ ഞങ്ങള്‍ക്കും ആഘോഷങ്ങള്‍ ഇല്ല… വേഗം ലോകം മുഴുവന്‍ സുഖം പ്രാപിക്കട്ടെ… എല്ലാവര്ക്കും നന്മയും ആരോഗ്യവും നേരുന്നൂ….