ഏഷ്യാകപ്പ് സൂപ്പര്‍ഫോറില്‍ ഇന്ത്യ-പാക് മത്സരത്തിനിടെ മുന്‍ പാക് നായകന് ഷാഹിദ് അഫ്രീദിയുടെ മകള്‍ ഇന്ത്യന്‍ പതാക വീശി. അഫ്രീദി തന്നെയാണ് ഇക്കാര്യം പറഞ്ഞത്. ഒരു ടെലിവിഷന്‍ ചര്‍ച്ചയ്ക്കിടെ അവതാരകന് ഇക്കാര്യം ചോദിച്ചപ്പോഴാണ് അഫ്രീദി അക്കാര്യം വിശദീകരിച്ചത്.
മത്സരം നടക്കുന്ന വേദിയില്‍ പാകിസ്താന്റെ പതാക ലഭ്യമായിരുന്നില്ലെന്നും അതുകൊണ്ടാണ് മകള്‍ ഇന്ത്യന്‍ പതാക വീശിയതെന്നും അഫ്രീദി പറഞ്ഞു. ദുബായിലെ ഇന്ത്യാ-പാക് മത്സരം കാണാന്‍ എത്തിയവരില്‍ 90 ശതമാനവും ഇന്ത്യയുടെ ആരാധകരാണ്. 10 ശതമാനം പേരെ പാകിസ്താനെ പിന്തുണക്കാനുണ്ടായിരുന്നുള്ളൂ. പാകിസ്താനി പതാകകളും അവിടെ ലഭ്യമായിരുന്നില്ല. ഇതോടെയാണ് മകള്‍ക്ക് ഇന്ത്യന്‍ പതാക വീശിയതെന്നും അഫ്രീദി വിശദീകരിച്ചു.
മത്സരത്തില്‍ അഞ്ച് വിക്കറ്റിനാണ് പാകിസ്താന് വിജയിച്ചത്. ഇന്ത്യ ഉയര്‍ത്തിയ 181 എന്ന വിജയലക്ഷ്യം അവസാന ഓവറില്‍ പാകിസ്താന് മറികടക്കുകയായിരുന്നു. ഓപ്പണര്‍ മുഹമ്മദ് റിസ് വാനായിരുന്നു അന്ന് പാകിസ്താന്റെ ടോപ് സ്കോറര്‍. 51 പന്തില്‍ 71 റണ്‍സാണ് താരം നേടിയത്.
Why Shahid Afridi’s daughter was holding Indian flag???…#pakvsindia #PakvInd #INDvPAK pic.twitter.com/nV4HTMgodR
— Muhammad Noman (@nomanedits) September 5, 2022