പ്രേക്ഷകര്‍ക്ക് ഏറെ ഇഷ്ടമുള്ള താരങ്ങളാണ് ഷഫ്നയും ഭര്‍ത്താവ് സജിനും. ചുരുങ്ങിയ സമയം കൊണ്ടാണ് ഇവര്‍ പ്രേക്ഷകര്‍ മനസില്‍ ഇടം പിടിച്ചത്. ഇന്ന് ഈ താരങ്ങളുടെ വിശേഷം അറിയാനും ആരാധകര്‍ക്ക് വലിയ ഇഷ്ടമാണ്. സിനിമിലൂടെ അഭിനരംഗത്തേക്ക് വന്ന ഇവര്‍ സീരിയല്‍ മേഘലയിലൂടെയാണ് പ്രേക്ഷക ശ്രദ്ധപിടിച്ച് പറ്റിയത്. ഇവരുടെ പ്രണയത്തെക്കുറിച്ചും ശേഷമുള്ള വിവാഹ ജീവിതത്തെക്കുറിച്ചെല്ലാം പങ്കുവെയ്ക്കാറുണ്ട്.
മലയാള പരമ്പരകളില്‍ നിരവധി നല്ല വേഷങ്ങള്‍ ചെയ്ത ഷഫ്ന പിന്നീട് മറ്റു ഭാഷകളിലേക്ക് പോവുകയായിരുന്നു. ഇപ്പോള്‍ തെലുങ്ക് സീരിയലിലാണ് ഷഫ്ന അഭിനയിക്കുന്നത്. എന്നാല്‍ മലയാളത്തില്‍ നല്ല വേഷങ്ങള്‍ കിട്ടിയാല്‍ വൈകാതെ തിരിച്ച് വരുമെന്ന് പറഞ്ഞിരിക്കുകയാണ് താരം ഇപ്പോള്‍. ഇതിനിടെ സിനിമയില്‍ നിന്നും ഓഫറുകള്‍ വന്നെന്നും എന്നാല്‍ ഇഷ്ടപ്പെട്ട ഒരു കഥാപാത്രത്തിന് വേണ്ടി കാത്തിരിക്കുകയാണെന്നും നടി പറയുന്നു.
ഇതിനിടെ വിവാഹത്തിന് ശേഷം തന്നില്‍ ഉണ്ടായ ചില പോസിറ്റീവ് മാറ്റങ്ങളെ കുറിച്ചും നടി പറയുന്നുണ്ട്. പുതിയ ജീവിതത്തില്‍ എത്തിയപ്പോള്‍ തീര്‍ച്ചയായും ഉത്തരവാദിത്വങ്ങള്‍ കൂടും, ഒരു ഭാര്യ എന്ന നിലയിലും മരുമകള്‍ എന്ന നിലയിലുമൊക്കെയുള്ള ഉത്തരവാദിത്വങ്ങളുണ്ട്. എന്നാല്‍ ഈ അഭിനയത്തിനിടെയും അതെല്ലാം നല്ല രീതിയില്‍ മുന്നോട്ട് കൊണ്ടുപോവാന്‍ കഴിയുന്നുണ്ടെന്നാണ് നടി പറയുന്നു.
കൂടാതെ സജിന്‍ വന്നതിന് പിന്നാലെ ജീവിതത്തോടുള്ള കാഴ്ചപ്പാടുകള്‍ക്ക് മാറ്റം ഉണ്ടായതെന്നും, അദ്ദേഹം ഒരുപാട് പോസിറ്റീവ് വൈബുള്ള ആളാണെന്നും താര പറയുന്നു. ആദ്യമൊക്കെ മറ്റു സ്ഥലങ്ങളില്‍ പോവേണ്ടി വന്നാല്‍ ഒറ്റക്ക് പോവില്ലായിരുന്നു. എന്നാല്‍ സജിന്‍ വന്നതോടെ അതൊക്കെ മാറ്റിയെന്നും നടി കൂട്ടിച്ചേര്‍ത്തു.
മാത്രമല്ല ഷഫ്ന ഒരു മുസ്ലിം കുടുംബത്തില്‍ നിന്നാണ് അഭിനയത്തിലേക്ക് വന്നത്. അതിനാല്‍ തന്നെ ധാരാളം എതിര്‍പ്പും നടിക്ക് നേരിടേണ്ടി വന്നിട്ടുണ്ട്. എന്നാല്‍ തന്റെ കുടുംബത്തിലെ ചിലരൊക്കെ സപ്പോര്‍ട്ട് ചെയ്തെന്നും താരം പറയുന്നു. ഒരു അഭിമുഖത്തിലാണ് നടി ഈ കാര്യങ്ങള്‍ വ്യക്തമാക്കിയത്.
അതേസമയം ഷഫ്നയുടെ ഭര്‍ത്താവ് സജിന്‍ സ്വാന്തനം സീരിയലിലെ ശിവന് എന്ന വേഷമാണ് ചെയുന്നത്. ചുരുങ്ങിയ സമയം കൊണ്ടാണ് ശിവനെ പ്രേക്ഷകര്‍ നെഞ്ചിലേറ്റിയത്. തകര്‍പ്പന്‍ അഭിനയം തന്നെയാണ് താരം പുതിയ പരമ്പരയില്‍ കാഴ്ച്ചവെക്കുന്നത്. അഭിനയത്തെ ഇഷ്ടപ്പെടുന്ന സജിന്‍ അവസരങ്ങള്‍ക്കായി ഒത്തിരി അലഞ്ഞിരുന്നു. പിന്നീട് നീണ്ടകാലത്തിന് ശേഷമാണ് സ്ക്രീനില്‍ ഒരു അവസരം ലഭിക്കുന്നത്.