പ്രേക്ഷകര്‍ മനസറിഞ്ഞ് ഇഷ്ടപ്പെട്ട പരമ്പരയാണ് സാന്ത്വനം. ഇന്ന് കൂടുതലും സാന്ത്വനം ആരാധകര്‍ തന്നെയാണ് നമ്മുക്ക് ചുറ്റും ഉള്ളത്. ഇതിന്റെ ഒരു പ്രത്യേകത എന്നത് യൂത്തും ഈ സീരിയലിന്റെ ആരാധകര്‍ ആയി കഴിഞ്ഞു എന്നുള്ളതാണ്. ഇത് തീര്‍ത്തും പരമ്പര അണിയറപ്രവര്‍ത്തകരുടെ വിജയം ആണ്.
ചുരുങ്ങിയ സമയം കൊണ്ടാണ് സാന്ത്വനത്തെ മലയാളികള്‍ സ്വീകരിച്ചത്.
പാണ്ഡ്യന് സ്റ്റോര്‍ എന്ന തമിഴ് പരമ്പര വന്‍ ഹിറ്റായതിന് പിന്നാലെയാണ് മലയാളത്തിലും സാന്ത്വനം ആരംഭിച്ചത്. ഹിറ്റ് സീരിയല്‍ വാനമ്പാടി അവസാനിച്ചതിന് പിന്നാലെയാണ് സാന്ത്വനം പ്രേക്ഷകരിലേക്ക് എത്തുന്നത്. വാനമ്പാടിയില്‍ ഉണ്ടായിരുന്ന ചിപ്പി ആണ് സാന്ത്വനത്തില്‍ കേന്ദ്രകഥാപാത്രമായി എത്തുന്നത്.
തികച്ചും വേറിട്ട രീതിയിലുള്ള സീരിയലിന്റെ കഥയാണ് ആരാധകരെ പിടിച്ച് നിര്‍ത്തുന്നത്. കണ്ണീര് കഥാപാത്രങ്ങളില്‍ നിന്നും മാറിയുള്ള കഥാപാത്രങ്ങള്‍ക്ക് യൂത്തിന്റെ ഇടയിലും നല്ല സ്വീകാര്യത ആണ് കിട്ടുന്നത്. സാന്ത്വനം എന്ന കുട്ടുകുടുംബവും അവിടെയുള്ള ഒത്തൊരുമയുമെല്ലാമാണ് സീരിയല്‍ പറയുന്നത്.
ഇപ്പോള്‍ സാന്ത്വനത്തിന്റെ പ്രെമോ വീഡിയോ പുറത്ത് വന്നിരിക്കുകയാണ്. ഇവരുടെ ട്രിപ്പ് തന്നെയാണ് കുറച്ച് ദിവസത്തെ എപ്പിസോഡ്. അതിനിടെ ശിവനും അഞ്ജലിയും പരസ്പരം അടുത്തതും പ്രേക്ഷകര്‍ കണ്ടതാണ്. ഇത് കണ്ടതോടെ ഇവരുടെ റ്റൂര് ഇപ്പോഴൊന്നും കഴിയല്ലേ എന്നാണ് ആരാധകര്‍ പറയുന്നത്.
കഴിഞ്ഞ ദിവസം ട്രിപ്പിനിടെ അഞ്ജലിയെ കാണാതായിരുന്നു. ശിവന് നിര്‍ത്തിയെടുത്ത് നിന്നും അഞ്ജലി ഒന്ന് മാറി നിന്നപ്പോഴേക്കും ടെന്‍ഷന്‍ അടിച്ച് ഓടി നടക്കുന്ന ശിവനെ പ്രേക്ഷകര്‍ കണ്ടതാണ്.ഇപ്പോള്‍ അതിനെക്കുറിച്ചാണ് ഇവരുടെ സംസാരം. കാണാതെ ആയാല്‍ എന്ത് ചെയ്യും എന്ന് ചോദിച്ചപ്പോള്‍ ശിവന് പറഞ്ഞത് തിരികെ വരും എന്നായിരുന്നു. എന്നാല്‍ ഇത് അഞ്ജുവിനെ പരീക്ഷിച്ചതാണെന്ന് പ്രേക്ഷകര്‍ മനസിലാക്കി കളഞ്ഞു. പിന്നീട് അങ്ങനെ അങ്ങ് വിട്ട് കളയില്ല എന്നും ശിവന് അഞ്ജലിയോട് പറയുന്നതും വീഡിയോയില്‍ കാണാം.