മിണ്ടാപ്രാണിയായ കല്യാണിയെയും അവളെ ജീവന് തുല്യം സ്നേഹിക്കുന്ന കിരണിന്റെയും കഥ പറയുന്ന പരമ്പരയാണ് മൗനരാഗം. ഒന്നിച്ച് ജീവിക്കാന്‍ തീരുമാനിച്ച് മനസില്‍ കുന്നോളം സ്വപ്നം വാരിക്കൂട്ടിയവരാണ് ഇരുവരും. എന്നാല്‍ ഇവര്‍ക്കിടെ ചില പ്രശ്നങ്ങള്‍ വന്നതോടെ ഇപ്പോള്‍ പിരഞ്ഞ് നില്‍ക്കുകയാണ് ഇരുവരും.
എന്ത് പ്രശ്നം നേരിടേണ്ടി വന്നാലും നിന്നെ വിട്ട്കൊടുക്കാന്‍ തെയ്യാറല്ല എന്ന നിലപാടിലാണ് കിരണ്‍ എന്ന കഥാപാത്രം. എന്നാല്‍ കല്യാണി താന്‍ കാരണം മറ്റുളളവര്‍ക്ക് ഒരു പ്രശ്നവും ഉണ്ടാവരുത് എന്ന് കരുതി എല്ലാത്തില്‍ നിന്നും ഒഴിഞ്ഞ് മാറുകയാണ് ഇപ്പോള്‍. കിരണിന്റെ അമ്മക്ക് കൊടുത്ത വാക്ക് പാലിക്കാന്‍ ശ്രമിക്കുമ്പോഴും കല്യാണിയുടെ മനസില്‍ ഇപ്പോഴും കിരണിനോടുള്ള ഇഷ്ടത്തില്‍ ഒരു കുറവും വന്നിട്ടില്ല.
ഇപ്പോള്‍ കല്യാണിയില്‍ കുറച്ചും കൂടെ മാറ്റം വരുത്താനുള്ള ശ്രമത്തിലാണ് കിരണും പെങ്ങളുമൊക്കെ. ഇതിനായി സ്വന്തം കാലില്‍ നില്ക്കാന് കല്യാണി അറിയാതെ ഒരു ജോലിയും കിരണ്‍ ശരിയാക്കി കൊടുത്തിട്ടുണ്ട്. ഇടയ്ക്ക് ആ ജോലി കളയാന്‍ കല്യാണിയുടെ വീട്ടുക്കാര് ശ്രമം നടത്തിയെങ്കിലും പരാചയപ്പെട്ടു. ഇപ്പോള്‍ വീട്ടുക്കാര് പറയുന്നത് കേള്‍ക്കാതെ കുറച്ചൊക്കെ ധൈര്യത്തില്‍ നില്‍ക്കാനും കല്യാണി പഠിച്ചിട്ടുണ്ട്.
എന്നാല്‍ സീരിയലിലെ മറ്റു ചില കഥാപാത്രങ്ങള്‍ക്ക് കല്യാണിയുടെ ഉയര്‍ച്ചയില്‍ അസൂയ ഉണ്ട്. അവളുടെ ഉയര്‍ച്ചയെ ഇല്ലാതാക്കാനും അവര്‍ ശ്രമിക്കുന്നുണ്ട്. വീട്ടുക്കാരെ എതിര്‍ത്ത് ജോലിക്ക് പോവുന്ന കല്യാണിയോട് തന്റെ അച്ഛന് ജോലിക്ക് പോവുന്നത് നിര്‍ത്താന്‍ ആവശ്യപ്പെട്ടങ്കിലും പഴയ നിലപാടില്‍ തന്നെ ഉറച്ച് നില്‍ക്കുകയായിരുന്നു കല്യാണി. ഇതിനിടെയാണ് കല്യാണിയുടെ ജോലിയുമായി ബന്ധപ്പെട്ട ചില പേപ്പറുകള്‍ അവളുടെ അച്ഛന് കത്തിച്ചത്.
എങ്കിലും കത്തിച്ച പേപ്പറുകള്‍ക്ക് സമാനമായി കല്യാണി വരച്ചിരുന്നു. ഇപ്പോള്‍ കല്യാണി കാരണം ആ കമ്പനി തലയുയര്‍ത്തി നില്‍ക്കുകയാണ്. ഇതിന് കല്യാണിയെ അവളുടെ സാര്‍ അഭിനന്ദിക്കുന്നത് പ്രെമോ വീഡിയോയില്‍ കാണാം.