ആരാധകരുടെ പിന്തുണയോടെ മുന്നേറികൊണ്ടിരിക്കുകയാണ് ഇന്ന് കുടുംബവിളക്ക്. ആരാധകര്‍ ഏറെയുള്ള സീരിയലിലെ കഥാപാത്രങ്ങളെല്ലാം ഇന്ന് പ്രേക്ഷകരുടെ കുടുംബത്തിലെ അംഗത്തെപോലെയാണ്. ശക്തമായ കഥാപാത്രവുമായി വരുന്ന സുമിത്രയാണ് സീരിയലിലെ കേന്ദ്രകഥാപാത്രം. ഒരു കൂട്ടുകുടംബവും അതില്‍ ഉണ്ടാവുന്ന ചില പൊരുത്തക്കേടുകളുമാണ് സീരിയല്‍ പറയുന്നത്. ഭര്‍ത്താവിനും ഭാര്യക്കും ഇടയില്‍ മറ്റൊരാള്‍ കൂടെ കയറി വന്നതോടെ സുമിത്രയുടെയും സിദ്ധാര്‍ത്ഥിന്റെയും ദാമ്പത്യ ജീവിതം തകിടം മറഞ്ഞിരിക്കുയാണ്.
സുമിത്രയെക്കാള്‍ എന്തുകൊണ്ടും നല്ല വേദികയാണെന്ന് തെറ്റുദ്ധരിച്ച് നടക്കുന്ന സിദ്ധാര്‍ത്ഥ് വേദികയെ സ്വന്തമാക്കാനുള്ള ശ്രമത്തിലായിരുന്നു. ഇതിനായി സുമിത്രയുമായി വേര്‍പിരിയാന്‍ നിയമനടിപടിയും സിദ്ധാര്‍ത്ഥ് സ്വീകരിച്ചിരുന്നു. എന്നാല്‍ വിവാഹമോചനത്തിന്റെ കഥയിലൂടെ സീരിയല്‍ കടന്നു പോവുമ്പോഴായിരുന്നു സുമത്രയുടെ ആദ്യ സുഹൃത്ത് പരമ്പരയിലേക്ക് വരുന്നത്. സുമത്രയെ ആദ്യം പ്രണയിച്ചിരുന്ന ഒരാള്‍ കൂടിയായിരുന്നു രോഹിത് ഗോപാലന്. രോഹിതും മകളുമാണ് സുമിത്രയുടെ അടുത്ത് എത്തുന്നത്. മകള്‍ സുമിത്രയെ കണ്ടപാടെ അച്ഛന് പറഞ്ഞ കാര്യങ്ങളും കഥാപാത്രത്തോട് പറയുന്നുണ്ട്.
എന്നാല്‍ ഈ സംഭവങ്ങള്‍ക്കിടെയും ഉറക്കമില്ലാതെ നടക്കുകയാണ് സിദ്ധാര്‍ത്ഥ്. തന്റെ ഭാര്യ രോഹിത്തിനെ കാണുന്നതിലും സംസാരിക്കുന്നതിലെല്ലാം സിദ്ധാര്‍ത്ഥിന് നല്ല ഭയം ഉണ്ട്. ഇവര്‍ തമ്മില്‍ കാണുന്നതും സിദ്ധാര്‍ത്ഥ് തടയാന്‍ നോക്കിയിരുന്നു. എന്നാല്‍ ഇതെല്ലാം മറികടന്നാണ് സുമിത്രയും രോഹിത്തും
കാണുന്നതും സംസാരിക്കുന്നതും.
ഇപ്പോള്‍ സീരിയലിന്റെ പ്രെമോ വീഡിയോ ആണ് പുറത്തുവന്നത്. സുമത്രിയുടെ വീട്ടില്‍ എത്തിയ രോഹിത്തിനോടും മകളോടും സിദ്ധാര്‍ത്ഥ് മോശമായി പെരുമാറുന്നതാണ് വീഡിയോയില്‍ കാണിക്കുന്നത്. അത് കണ്ട സുമത്രി അന്തംവെട്ടും നില്‍ക്കുന്നുണ്ട്. ഇപ്പോഴും പലര്‍ക്കും മനസിലാവാത്തത് സിദ്ധാര്‍ത്ഥ് എന്തിനാണ് സുമിത്രയുടെ ആദ്യ കാമുകനെ ഭയക്കുന്നത് എന്നാണ്. പ്രെമോ വീഡിയോ പുറത്തുവന്നതോടെ ആരാധകരും അടുത്ത എപ്പിസോഡ് കാണാനുള്ള ആകാംഷയിലാണ്.