2010ലൂടെ സിനിമാ രംഗത്ത് എത്തിയ നടിയാണ് ആന്‍ അഗസ്റ്റിന്. തന്റെ ആദ്യ സിനിമയിലെ തന്നെ എല്‍സമ്മ എന്ന കഥാപാത്രം ശ്രദ്ധിക്കപ്പെട്ടിരുന്നു. തുടര്‍ന്ന് പതിനഞ്ചോളം സിനിമകളില്‍ താരം അഭിനയിച്ചു. 2013-ല്‍ ആര്‍ട്ടിസ്റ്റ് എന്ന സിനിമയിലെ അഭിനയത്തിന് മികച്ച നടിയ്ക്കുള്ള സംസ്ഥാന ചലച്ചിത്ര പുരസ്ക്കാരം ആന്‍ അഗസ്റ്റിന് ലഭിച്ചു. വിവാഹ ശേഷം സിനിമയില്‍ നിന്നും വിട്ട് നിന്ന താരം അഭിനത്തിലേക്ക് തിരിച്ച് വന്നിരുന്നു. ദുല്‍ഖര്‍ സല്മാന് നായകനായ സോളോയിലൂടെയാണ് നടി തിരിച്ചു വരവ് നടത്തിയത്.
വീണ്ടും പുത്തന്‍ ചിത്രത്തിലൂടെ നായികയായി തിരിച്ചെത്താന്‍ ഒരുങ്ങുകയാണ് ആന്‍ അഗസ്റ്റിന്. സോഷ്യല്‍ മീഡിയയില്‍ ഏറെ സജീവമായ താരം ഇപ്പോള്‍ പങ്കുവെച്ചിരിക്കുന്ന പുത്തന്‍ ചിത്രങ്ങളാണ് സൈബറിടത്തില്‍ വൈറലായിരിക്കുന്നത്. നേരത്തെയും പുത്തന്‍ ചിത്രങ്ങളിലൂടെ താരം തിളങ്ങിയിരുന്നു. പുതിയ ഫോട്ടോ കണ്ട് ആന്‍ ഒന്നു കൂടി സുന്ദരിയായിട്ടുണ്ട് എന്നാണ് പ്രേക്ഷകര്‍ പറയുന്നത്. ഇപ്പോള്‍ പുറത്തുവന്ന ചിത്രത്തില്‍ ആന്‍ മെലിഞ്ഞ് ഗ്ലാമര്‍ ആയത് ഒറ്റ നോട്ടത്തില്‍ തന്നെ മനസിലാവും.
അതേസമയം ഓട്ടോറിക്ഷക്കാരന്റെ ഭാര്യ എന്ന ചിത്രത്തിലെ നായികയായാണ് ആന്‍ അഗസ്റ്റിന് വീണ്ടും സിനിമയില്‍ എത്തുന്നത്. സുരാജ് വെഞ്ഞാറമൂടിനെ നായകനാകുന്ന ചിത്രം ഹരികുമാര്‍ ആണ് സംവിധാനം ചെയ്യുന്നത്. എം. മുകുന്ദന്റെ ഓട്ടോ റിക്ഷക്കാരന്റെ ഭാര്യ എന്ന ചെറുകഥയുടെ ചലച്ചിത്ര ആവിഷ്കാരമാണ് ഇത്. എം.മുകുന്ദനാണ് ചിത്രത്തിന് തിരക്കഥയും സംഭാഷണവും എഴുതുന്നതും
അതേസമയം ഏറെ നാളത്തെ പ്രണയത്തിന് ശേഷം 2014 ലാണ് ആന്‍ അഗസ്റ്റിന് വിവാഹിതയാവുന്നത്. മലയാള സിനിമയിലെ മികച്ച ക്യാമറാമാന് മാരില്‍ ഒരാളായ ജോമോന് ടി ജോണനിയൊണ് താരം വിവാഹം കഴിച്ചത്. എന്നാല്‍ ആ ബന്ധം അധിക കാലം നിന്നില്ല. പിന്നീട് ഇവര്‍ വേര്‍പിരിയാന്‍ പോവുന്നു എന്ന വാര്‍ത്ത ഈ അടുത്താണ് സോഷ്യല്‍ മീഡിയയില്‍ എത്തിയത്. മലയാള നടന് അഗസ്റ്റിന്റെ മകളാണ് ആന്‍ അഗസ്റ്റിന്.