വോട്ടര്‍ ഐഡി കാര്‍ഡ് ആധാറുമായി ബന്ധിപ്പിക്കുന്നതിനെതിരെ കോണ്‍ഗ്രസ് നേതാവ് രണ്‍ദീപ് സിംഗ് സുര്‍ജേവാല. നടപടിക്കെതിരെ രണ്‍ദീപ് സിംഗ് സുര്‍ജേവാല സുപ്രിംകോടതിയെ സമീപിച്ചു. വോട്ടര്‍ ഐഡി ആധാറുമായി ബന്ധിപ്പിക്കാനുള്ള തീരുമാനം ഭരണഘടനാ ലംഘനമാണെന്നും അത് പിന്‍വലിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
ഹര്‍ജിയില്‍ സുപ്രിംകോടതി നാളെ വാദം കേള്‍ക്കും. ജസ്റ്റിസുമാരായ ഡി.വൈ ചന്ദ്രചൂഡ്, എ.എസ് ബൊപ്പണ്ണ എന്നിവരുടെ ബെഞ്ചാണ് ഹര്‍ജിയില്‍ വാദം കേള്‍ക്കുക. ഭരണഘടന പൗരന്മാര്ക്ക് ഉറപ്പ് നല്കുന്ന മൗലികാവകാശങ്ങളുടെ ലംഘനമാണ് പുതിയ നിയമമെന്ന് സുര്‍ജേവാല ആരോപിച്ചു.
ആധാറുമായി ബന്ധിപ്പിച്ചാല്‍ വ്യാജ ഐഡി കാര്‍ഡുകള്‍ ഇല്ലാതാക്കാനും അതുവഴി തെരഞ്ഞെടുപ്പ് നീതിയുക്തവും സുതാര്യവുമാക്കാനും സഹായിക്കുമെന്നാണ് കേന്ദ്രസര്‍ക്കാര്‍ പറയുന്ന ന്യായീകരണം. 2022 ജൂണ്‍ 19-നാണ് ആധാര്‍ കാര്‍ഡ് വോട്ടര്‍ ഐഡിയുമായി ബന്ധിപ്പിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ വിജ്ഞാപനമിറക്കിയത്.