സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയിൽ 2000 പ്രൊബേഷനറി ഓഫിസർ ഒഴിവുകൾ റിപ്പോർട്ട് ചെയ്തു. ഔദ്യോഗിക ട്വിറ്റർ അക്കൗണ്ട് വഴിയാണ് ഇവർ ഈ വിവരം പുറത്തുവിട്ടത്. നവംബർ 14നാണ് രജിസ്ട്രേഷൻ ആരംഭിച്ചത്. ഡിസംബർ നാല് വരെ ആണ് അപേക്ഷാ സമയം. മൂന്നു ഘട്ടങ്ങളിൽ ആയിട്ടായിരിക്കും പരീക്ഷ – പ്രിലിമിനറി, മെയിൻസ്, ഇൻറർവ്യൂ.
പ്രായപരിധി: 2020 ഏപ്രിൽ ഒന്നാം തീയതി 21 വയസ്സിനും 30 വയസ്സിനും ഇടയിൽ പ്രായമുള്ള വ്യക്തി ആയിരിക്കണം.
വിദ്യാഭ്യാസയോഗ്യത: ഗവൺമെൻറ് അംഗീകൃത കോളേജിൽനിന്നും ഡിഗ്രി. ഫൈനൽ വർഷം പഠിക്കുന്നവർക്കും അപ്ലൈ ചെയ്യാം. ഇൻറർവ്യൂ സമയത്ത് ഡിഗ്രി പാസ് ആയിരിക്കണം.
പരീക്ഷാ ഷെഡ്യൂൾ: പ്രിലിമിനറി എക്സാം ഡിസംബർ 31, 2021 ജനുവരി 2,4,5 എന്നീ തീയതികളിൽ ആയിരിക്കും. ജനുവരി 29ന് മെയിൻസ് പരീക്ഷ.
അപ്ലിക്കേഷൻ ഫീസ്: ജനറൽ, ഒബിസി കാറ്റഗറികാർക്ക് 750 രൂപ. എസ്.സി/എസ്.ടികാർക്ക് ഫീസ് ഇല്ല.
സിലബസ്: ഇംഗ്ലീഷ്, ന്യൂമെറിക്കൽ എബിലിറ്റി, റീസണിങ് എബിലിറ്റി.
ശമ്പളം: 27,620 ആയിരിക്കും അടിസ്ഥാന ശമ്പളം. നാല് ഇൻഗ്രിമെൻറ് പിന്നീട് ഉണ്ടാകും. രണ്ടുവർഷം കമ്പനിയുമായി ബോണ്ട് ഉണ്ടാകും.
Here’s an opportunity to work with India’s largest bank. SBI is hiring Probationary Officers.
To apply, visit: https://t.co/9TgdJwbE6T#SBI #StateBankOfIndia #ProbationaryOfficers pic.twitter.com/81dyRmQ0RM
— State Bank of India (@TheOfficialSBI) November 15, 2020