മലയാള സിനിമയില്‍ അടക്കം നിരവധി കഥാപാത്രങ്ങളെ അവതരിപ്പിച്ച നടനാണ് കൃഷ്ണകുമാര്‍. തുടക്കത്തിലുള്ള കൃഷ്ണകുമാറിന്റെ സിനിമയും കഥാപാത്രമ്ലെലാം ശ്രദ്ധിക്കപ്പെട്ടിരുന്നു. നടനായും വില്ലനായും എല്ലാം മികച്ച പ്രകടനം കാഴ്ചവയ്ക്കാന്‍ കൃഷ്ണകുമാറിന് സാധിച്ചു. അച്ഛനെപ്പോലെ തന്റെ നാലു മക്കളും അഭിനയത്തില്‍ കഴിവുള്ളവരാണ്. ഇതില്‍ മൂന്നുപേരും സിനിമയില്‍ അരങ്ങേറ്റം കുറിച്ചു.
നടി അഹാന കൃഷ്ണയാണ് ആദ്യം സിനിമയിലെത്തിയത് . ഇതേ സിനിമയില്‍ സഹോദരി ഹന്‍സികയും അഹാനയുടെ കുട്ടിക്കാലം അവതരിപ്പിച്ച് എത്തി. അതേസമയം ഇഷാനി കൃഷ്ണയും മമ്മൂട്ടി ചിത്രമായ വണ്ണിലൂടെ സിനിമയിലെത്തി. സിനിമയില്‍ അത്ര സജീവമല്ലെങ്കിലും സോഷ്യല്‍ മീഡിയയില്‍ നിറഞ്ഞു നില്ക്കുന്ന താരകുടുംബം ആണ് കൃഷ്ണ കുമാറിന്റെ.
അതേസമയം താരപുത്രികള്‍ പോസ്റ്റ് ചെയ്യുന്ന വീഡിയോയ്ക്ക് താഴെ ചില വിമര്‍ശനങ്ങള്‍ ഉയരാറുണ്ട്. ഇതില്‍ ചിലതിനോടി അഹാന തന്നെ പ്രതികരിച്ച് രംഗത്തെത്തിയിരുന്നു. ഇപ്പോഴിതാ താനും കുടുംബവും നേരിടുന്ന ട്രോളുകളെ കുറിച്ചും വിമര്‍ശനങ്ങളെ കുറിച്ചും ആണ് അഹാന കൃഷ്ണ പറയുന്നത്. അഹാന പോസ്റ്റ് ചെയ്ത റംബൂട്ടാന് വീഡിയോക്ക് താഴെ നിരവധി വിമര്‍ശനമുയര്‍ന്നു. തന്റെ ഫോട്ടോയും റംബൂട്ടാന് ചിത്രവും മാത്രം വെച്ച് നെഗറ്റീവ് പറഞ്ഞുകൊണ്ട് പലരും അവരുടെ യൂട്യൂബ് ചാനല്‍ ആരംഭിക്കുന്നതെന്നാണ് നടി പറയുന്നത്. യൂട്യൂബ് ചാനല്‍ ആരംഭിക്കുന്നവര്‍ ആളുകളെ അതിലേക്ക് എത്തിക്കാനും വ്യൂസ് വര്‍ദ്ധിപ്പിക്കാനും ഉപയോഗിക്കുന്ന രീതി ട്രോളുകള്‍ ആയിരിക്കും അഹാന പറയുന്നു.
അതേസമയം ഇത് പലപ്പോഴും തന്റെ കുടുംബത്തിലെ മറ്റ് അംഗങ്ങളെ ബാധിക്കാറുണ്ടെന്ന് നടി കൂട്ടിച്ചേര്‍ത്തു. അമ്മയൊന്നും ഒരാഴ്ച നേരെ ഉറങ്ങിയിട്ടില്ല. ഞങ്ങള്‍ക്കെതിരെ പറയാനായി പലരും യൂട്യൂബ് ചാനല്‍ തുടങ്ങി, അവര്‍ക്ക് എന്നോട് വ്യക്തിപരമായി പ്രശ്നങ്ങള്‍ ഒന്നും ഉണ്ടാവില്ല, ചിലപ്പോള്‍ പുറത്ത് എവിടെയെങ്കിലും വെച്ച് കണ്ടാല്‍ സംസാരിക്കാനും സെല്‍ഫിയെടുക്കാനും അടുത്തേക്ക് വരും. എന്നാല്‍ നമുക്ക് എന്തെങ്കിലും പറ്റിയാല്‍ അത് കൂടുതല്‍ ബാധിക്കുന്നത് നമ്മുടെ പ്രിയപ്പെട്ടവരെ ആണ്. നമ്മളെ സ്നേഹിക്കുന്നവര്‍ക്ക് അത് സഹിക്കാനാവില്ല. ഇത്തരം കമന്റുകള്‍ വന്ന സമയത്ത് അച്ഛനും അമ്മയും കൂട്ടുകാരും അടക്കം കൃത്യമായി ഉണ്ടായിരുന്നില്ലെന്നും താരം പറഞ്ഞു.
അതേസമയം സൈബര്‍ ആക്രമണം കൂടുമ്പോള്‍ കൂട്ടുകാര്‍ നടന് പൃഥ്വിരാജിനെ കണ്ടു പഠിക്കാന്‍ ആണ് പറയാര് എന്നും അഹാന പറയുന്നു. ഒരു കാലത്ത് ഏറ്റവും കൂടുതല്‍ സൈബര്‍ ആക്രമണം നേരിട്ട നടനാണ് പൃഥ്വിരാജ്. ഞാന്‍ അദ്ദേഹത്തിന്റെ വലിയൊരു ഫാന്‍ ആണ് , ഇപ്പോള്‍ നെഗറ്റീവ് സൈബര്‍ ആക്രണണം എന്നെ ബാധിക്കാറില്ലെന്നും , ഞാന്‍ അതിനെ മറികടക്കാന്‍ പഠിച്ചു എന്നും അഹാന പറയുന്നു.