ടെലിവിഷന്‍ പ്രേക്ഷകര്‍ക്ക് ഏറെ സുപരിചിതയായ താരങ്ങളാണ് സൗഭാഗ്യ വെങ്കിടേഷും അര്‍ജുനും. നേരത്തെ ടിക് ടോക് വീഡിയോകള്‍ ചെയ്ത് പ്രേക്ഷകര്‍ക്കിടെ തരംഗമായിരുന്നു ഈ താര ദമ്പതികള്‍. ഏറെ നാളത്തെ പ്രണയത്തിന് പിന്നാലെ കഴിഞ്ഞ ഫെബ്രുവരിയിലായിരുന്നു സൗഭാഗ്യയും അര്‍ജുനും. തമ്മിലുളള വിവാഹം നടന്നത് . ഇപ്പോള്‍ തങ്ങളുടെ ജീവിതത്തിലേക്ക് ഒരു കുഞ്ഞഥിതി വരുന്നതിന്റെ സന്തോഷത്തിലാണ് സൗഭാഗ്യയും അര്‍ജുനും.
അമ്മയാവാന്‍ പോവുന്ന കാര്യം സൗഭാഗ്യ തന്നെയാണ് സോഷ്യല്‍ മീഡിയ വഴി അറിയിച്ചത്. ഇപ്പോള്‍ കുഞ്ഞിനെ വരവേല്‍ക്കാനായി കുടുംബാംഗങ്ങള്‍ക്കും സുഹൃത്തുക്കള്‍ക്കുമൊപ്പം ചേര്‍ന്ന് നടത്തിയ ബേബിഷവര്‍ ചടങ്ങുകളുടെ വീഡിയോ ആണ് സോഷ്യല്‍ മീഡിയയില്‍ വൈറല്‍ ആവുന്നത്. ഇപ്പോഴിതാ നിറവയറില്‍ കിടിലന്‍ ഫോട്ടോഷൂട്ടാണ് താരം നടത്തിയത്. ഗര്‍ഭകാലത്തിന്റെ 34 ആഴ്ചകള്‍ പിന്നിട്ടതായും താരം അറിയിച്ചു.
വാമിക അറ്റയര്‍ ലേബല്‍ ഡിസൈന്‍ ചെയ്ത റെഡ് മെറ്റേണിറ്റി ഗൗണില്‍ ആണ് താരം തിളങ്ങിയിരിക്കുന്നത്. ചിത്രം ഇതിനോടകം ആരാധകര്‍ ഏറ്റെടുത്തു കഴിഞ്ഞു. നിരവധി പേരാണ് ഇതിന് താഴെ കമന്റ് കുറിച്ച് എത്തുന്നത്. ജനിക്കാന്‍ പോവുന്ന കുഞ്ഞിനെക്കുറിച്ചും ഇവിടെ ആരാധകര്‍ പറയുന്നു.