മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിലൊരാളാണ് സനുഷ. ബാലതാരമായിട്ടാണ് താരം സിനിമയിൽ അരങ്ങേറിയത്. ഇപ്പോൾ സിനിമയിൽ നിന്നും ചെറിയ ഒരു ബ്രേക്ക് എടുത്തിരിക്കുകയാണ് താരം. പഠനത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കാനാണ് താരം സിനിമയിൽ നിന്നും ഒരു ബ്രേക്ക് എടുത്തിരിക്കുന്നത്. എങ്കിലും സമൂഹമാധ്യമങ്ങളിൽ വളരെ സജീവമാണ് താരം. കഴിഞ്ഞദിവസം താരം കുറച്ച് ചിത്രങ്ങൾ പോസ്റ്റ് ചെയ്തിരുന്നു. കുറച്ച് ഗ്ലാമർ ആയിട്ടുള്ള ചിത്രങ്ങൾ ആണ് താരം പോസ്റ്റ് ചെയ്തത്. ഇപ്പോൾ ഇതിനു താഴെ ഒരു ഞരമ്പുരോഗി കമൻറ് ചെയ്തിരിക്കുകയാണ്. അതാണ് പുതിയ ചർച്ചാ വിഷയമായി മാറിയിരിക്കുന്നത്.
ഒരുപക്ഷേ ഞരമ്പുരോഗി എന്ന് പറഞ്ഞാൽ കുറഞ്ഞു പോകും. ഇയാളാണ് യഥാർത്ഥ മലയാളി. നടിമാരുടെ ചിത്രങ്ങൾക്ക് താഴെ വന്നു സ്വന്തം വീട്ടിലെ സംസ്കാരം പ്രസംഗിക്കുക എന്നത് മലയാളികൾക്ക് ഒരു ശീലം ആയി മാറിയിരിക്കുകയാണ്. ഇത്തരത്തിലുള്ള ആളുകൾക്ക് വലിയ ജനപിന്തുണയാണ് കേരളത്തിൽ നിന്നും ലഭിക്കുന്നത്. കേരളത്തിലുള്ള ബഹുഭൂരിപക്ഷം ആളുകളുടെയും ചിന്താഗതി ഇങ്ങനെ തന്നെയാണ് എന്ന് നമുക്ക് മനസ്സിലാക്കാം. ഷാ ഷാ എന്നാണ് ഇയാളുടെ അക്കൗണ്ട് നെയിം.
“നിങ്ങളിൽ പലരും ഈ നടിയെ കുറ്റപ്പെടുത്തുന്നത് ഞാൻ കണ്ടു. പക്ഷേ നിങ്ങൾ ഒരു കാര്യം മനസ്സിലാക്കണം. ഇപ്പോൾ മിക്ക നടിമാർക്കും ചാൻസുകൾ വളരെ കുറവാണ്. അതുകൊണ്ടുതന്നെ ഫീൽഡിൽ പിടിച്ചുനിൽക്കാൻ പല കാര്യങ്ങളും ചെയ്തേ പറ്റൂ. മോഡേൺ ആയി തുണി കുറച്ച് അഭിനയിക്കണം. എങ്കിൽ മാത്രമേ അവസരങ്ങൾ വരുകയുള്ളൂ. ഇല്ലെങ്കിലും ഇതിലും തുണി കുറച്ച് അഭിനയിക്കുന്ന നടിമാർ വന്ന് അവസരങ്ങൾ കൈക്കലാക്കും” – ഇതായിരുന്നു ഞരമ്പ് രോഗിയുടെ കമൻറ്. കിടിലൻ മറുപടി ആണ് താരം ഇതിനു നൽകിയത്.
“ആദ്യം സ്വന്തം പേരും ഫോട്ടോയും ഇട്ടു സ്വന്തം അക്കൗണ്ടിലൂടെ അഭിപ്രായം പറയുവാനുള്ള ധൈര്യം കാണിക്കുക. എന്നിട്ട് മതി ബാക്കിയുള്ളവരുടെ ജീവിതത്തിലെ കുറ്റങ്ങൾ കണ്ടുപിടിക്കാൻ. സിനിമയിൽ വർഷങ്ങളായി പ്രവർത്തിക്കുന്നവരെകാൾ കൂടുതൽ സിനിമയെ കുറിച്ച് അറിയും എന്നാണ് ഈ ഫേക്ക് ചേട്ടൻറെ വിചാരം”- ഇങ്ങനെ ആയിരുന്നു സനുഷ നൽകിയ മറുപടി. കുറച്ചുപേരെങ്കിലും താരത്തെ അനുകൂലിച്ചുകൊണ്ട് രംഗത്തെത്തുന്നുണ്ട്. എങ്കിലും ബഹുഭൂരിപക്ഷം മലയാളികളും ഞരമ്പുരോഗിയെ ആണ് അനുകൂലിക്കുന്നത്, അല്ലെങ്കിൽ ഒരു മലയാളി മറ്റൊരു മലയാളിയെ അനുകൂലിക്കുന്നു എന്ന് വേണമെങ്കിൽ പറയാം.