കൊവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തിൽ സന്തോഷ് ട്രോഫി ഫുട്ബോൾ മാറ്റിവച്ചു. അടുത്ത മാസം മഞ്ചേരിയിൽ തുടങ്ങാനിരുന്ന ഫൈനൽ റൗണ്ട് മത്സരങ്ങളാണ് മാറ്റിയത്.
ഫെബ്രുവരി 20 മുതൽ മാർച്ച് ആറ് വരെയായിരുന്നു ഫൈനൽ റൗണ്ട് മത്സരങ്ങളുടെ ഷെഡ്യൂൾ. എന്നാൽ കൊവിഡ് വ്യാപിക്കുന്നതിനാൽ ടൂർണമെന്റ് മാറ്റിവയ്ക്കുകയാണെന്നും ഫെബ്രുവരി മൂന്നാം വാരത്തിൽ പുതിയ തീയതി സംബന്ധിച്ച് തീരുമാനം എടുക്കുമെന്നും അഖിലേന്ത്യാ ഫുട്ബോൾ ഫെഡറേഷന്റെ വാർത്താകുറിപ്പിൽ വ്യക്തമാക്കി.ഫുട്ബോൾ ഫെഡറേഷനും പ്രാദേശിക സംഘാടകരും ചർച്ച നടത്തി തീരുമാനം സർക്കാരിനെ അറിയിച്ചു.