ന്യൂസിലന്‍ഡ് എയ്ക്കെതിരായ ഏകദിന പരമ്പരയില്‍ ഇന്ത്യ എയെ മലയാളി താരം സഞ്ജു സാംസണ് നയിക്കും. 22, 25, 27 തീയതികളിലായി ചെന്നൈയിലാണ് മത്സരങ്ങള്‍ നടക്കുന്നത്. പൃഥ്വി ഷാ, അഭിമന്യൂ ഈശ്വരന്, റുതുരാജ് ഗെയ്ക്ക്വാദ്, രാഹുല്‍ തൃപാദി, രജത് പാട്ടിദാര്‍, കെ.എസ് ഭരത്, കുല്‍ദീപ് യാദവ്, ഷഹബാസ് അഹമ്മദ്, രാഹുല്‍ ചഹാര്‍, തിലക് വര്‍മ, കുല്‍ദീപ് സെന്‍, ഷര്‍ദ്ദുല്‍ താക്കൂര്‍, ഉമ്രാന് മാലിക്ക്, നവദീപ് സെയ്നി, രാജ് അംഗഡ് ബവ എന്നിവരാണ് ടീമിലെ മറ്റ് താരങ്ങള്‍.
അടുത്ത മാസം ഓസ്ട്രേലിയയില്‍ നടക്കുന്ന ടി20 ലോകകപ്പിനുള്ള ഇന്ത്യന്‍ ടീമില്‍ സഞ്ജുവിനെ ഉള്‍പ്പെടുത്താതിരുന്നത് വന്‍ വിമര്‍ശനത്തിന് ഇടയാക്കിയിരുന്നു. റിഷഭ് പന്തിനേയും ദീപക് ഹൂഡയേയുമൊക്കെ ടീമില്‍ ഉള്‍പ്പെടുത്തിയിട്ടും സഞ്ജുവിനെ ടീമില്‍ നിന്ന് തഴഞ്ഞതിന് ബി.സി.സി.സിഐക്കെതിരെ രൂക്ഷവിമര്‍ശനമാണ് സോഷ്യല്‍ മീഡിയയില്‍ ഉയര്‍ന്നിരുന്നത്.
ലോകകപ്പിനുള്ള 15 അംഗ ടീമിലേക്ക് പേസ്ബോളര്‍ ജസ്പ്രീത് ബുംറ തിരിച്ചെത്തിയിരുന്നു. റിഷഭ് പന്തും ദിനേശ് കാര്‍ത്തിക്കുമാണ് ലോകകപ്പ് ടീമിലെ വിക്കറ്റ് കീപ്പര്‍മാര്‍. പരുക്കേറ്റ രവീന്ദ്ര ജഡേജക്ക് പകരം അക്സര്‍ പട്ടേല്‍ ടീമില്‍ ഇടംപിടിച്ചു.