നടി സാനിയയുടെ പുതിയ ചിത്രങ്ങളാണ് ഇപ്പോൾ സാമൂഹ്യ മാധ്യമങ്ങളിൽ വൈറൽ ആവുന്നത്. ഏതോ ഒരു ദ്വീപിൽ നിന്ന് എടുത്ത ചിത്രങ്ങൾ പോലെയാണ് ഇത് കണ്ടിട്ട് തോന്നുക. ഐലൻഡ് ഗേൾ എന്നാണ് ചിത്രങ്ങൾക്ക് താരം കുറിപ്പ് നൽകിയിരിക്കുന്നത്. അല്പം ഗ്ലാമർ ചിത്രങ്ങൾ ആണ് ഇത്. വളരെ പെട്ടെന്നാണ് ചിത്രങ്ങൾ ഇപ്പോൾ ശ്രദ്ധ നേടുന്നത്.
തായ്ലൻഡിൽ നിന്നുമാണ് താരം ചിത്രങ്ങൾ പകർത്തിയിരിക്കുന്നത്. തായ്ലൻഡിലെ ഏതോ ദ്വീപ് ആയിരിക്കാം സ്ഥലം എന്ന് പ്രേക്ഷകർ ഊഹിക്കുന്നു. വളരെ മനോഹരമായ ഒരു സ്ഥലമാണ് ഇത്. പ്രകൃതി തൻറെ സൗന്ദര്യം കൊണ്ട് കനിഞ്ഞ് അനുഗ്രഹിച്ചിരിക്കുന്ന സ്ഥലം. മികച്ച കമന്റുകളാണ് ചിത്രങ്ങൾക്ക് പ്രേക്ഷകർ നൽകുന്നത്.
View this post on Instagram
മലയാളത്തിലേ അറിയപ്പെടുന്ന യുവനടിയാണ് സാനിയ ഇയ്യപ്പൻ. ഒരു ബാലതാരമായാണ് മലയാളത്തിൽ സാനിയ അരങ്ങേറുന്നത്. ക്വീൻ എന്ന ചിത്രത്തിലൂടെ താരം പിന്നീട് നായികയായി. ഒരു സൂപ്പർ ഹിറ്റ് ചിത്രമായിരുന്നു ഇത്. പിന്നീട് താരത്തിന് തിരിഞ്ഞു നോക്കേണ്ടി വന്നിട്ടില്ല എന്ന് തന്നെ പറയാം. ഇതിനിടയിൽ നിരവധി ചിത്രങ്ങളിൽ താരം ശക്തമായ കഥാപാത്രങ്ങളെ അവതരിപ്പിച്ചു.
View this post on Instagram
സാമൂഹ്യ മാധ്യമങ്ങളിൽ വളരെ സജീവമാണ് സാനിയ. തൻറെ ചിത്രങ്ങളും വിശേഷങ്ങളും ഒക്കെ താരം പങ്കുവയ്ക്കാറുണ്ട്. ചിലപ്പോഴൊക്കെ കടുത്ത വിമർശനങ്ങൾക്കും താരം ഇരയാകാറുണ്ട്. എന്നാൽ സാനിയ ഇതൊന്നും അത്ര കാര്യമാക്കാറില്ല. തനിക്കു തോന്നുന്ന കാര്യങ്ങൾ താരം തുറന്നടിച്ചു പറയാറുണ്ട്. നിരവധി ഫോട്ടോഷൂട്ടുകൾ താരം ചെയ്യാറുണ്ട്. താരം ചെയ്യുന്ന ഫോട്ടോഷൂട്ടുകൾ വളരെ പെട്ടെന്നാണ് ശ്രദ്ധനേടാറുള്ളത്.