പാലക്കാട്: ബിജെപി ചേര്‍ന്ന പത്മജ വേണുഗോപാലിനെ യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷന്‍ രാഹുല്‍ മാങ്കൂട്ടത്തില്‍ അധിക്ഷേപിച്ചെന്ന് ബിജെപി വക്താവ് സന്ദീപ് വാര്യര്‍. പത്മജ വേണുഗോപാലിനെ തന്തക്ക് പിറക്കാത്തവള് എന്നാണ് രാഹുല്‍ വിളിച്ചിരിക്കുന്നത്. എന്ത് ഭാഷയാണിതെന്ന് സന്ദീപ് ചോദിച്ചു.
പാര്‍ട്ടി വിട്ട് മറ്റൊരു പാര്‍ട്ടിയില്‍ പോവുക എന്നത് ജനാധിപത്യ രാജ്യത്ത് ഒരു തെറ്റാണോ, ഒരു സ്ത്രീയോട് ഉപയോഗിക്കേണ്ട ഭാഷയാണോ ഇതെന്നും സന്ദീപ് ഫേസ്ബുക്കില്‍ കുറിച്ചു.
രാഹുല്‍ മാങ്കൂട്ടം അധിക്ഷേപിച്ചിരിക്കുന്നത് കേവലം പത്മജയെ അല്ല, തന്തക്ക് പിറക്കാത്തവള് എന്ന് പത്മജയെ വിളിക്കുമ്പോള്‍ കരുണാകരന്റെ ഭാര്യ അന്തരിച്ച കല്യാണിക്കുട്ടി അമ്മയെ അധിക്ഷേപിക്കുന്ന പദപ്രയോഗമാണത്. ഇതിന് മറുപടി പറയേണ്ട ബാധ്യത കെ മുരളീധരന്റെതാണ് എന്നും സന്ദീപ് പറഞ്ഞു.
സന്ദീപിന്റെ പോസ്റ്റിങ്ങനെ-
യൂത്ത് കോണ്‍ഗ്രസ് പ്രസിഡന്റ് രാഹുല്‍ മാങ്കൂട്ടം , ശ്രീമതി പത്മജ വേണുഗോപാലിനെ തന്തക്ക് പിറക്കാത്തവള് എന്നാണ് വിളിച്ചിരിക്കുന്നത്. എന്ത് ഭാഷയാണിത്? പാര്‍ട്ടി വിട്ട് മറ്റൊരു പാര്‍ട്ടിയില്‍ പോവുക എന്നത് ജനാധിപത്യ രാജ്യത്ത് ഒരു തെറ്റാണോ ?
ഒരു സ്ത്രീയോട് ഉപയോഗിക്കേണ്ട ഭാഷയാണോ ഇത്? തെരുവുഗുണ്ടയുടെ ഭാഷ ഉപയോഗിച്ചാണ് ഒരു സ്ത്രീയെ അധിക്ഷേപിക്കാന്‍ യൂത്ത് കോണ്‍ഗ്രസ് നേതാവ് ഇറങ്ങിപ്പുറപ്പെട്ടിരിക്കുന്നത് . രാഹുല്‍ മാങ്കൂട്ടം അധിക്ഷേപിച്ചിരിക്കുന്നത് കേവലം പദ്മജയെ അല്ല, തന്തക്ക് പിറക്കാത്തവള് എന്ന് പദ്മജയെ വിളിക്കുമ്പോള്‍ കരുണാകരന്റെ ഭാര്യ അന്തരിച്ച കല്യാണിക്കുട്ടി അമ്മയെ അധിക്ഷേപിക്കുന്ന പദപ്രയോഗമാണത്.
ഇതിന് മറുപടി പറയേണ്ട ബാധ്യത കെ മുരളീധരന്റെതാണ് . പാര്‍ട്ടി വിട്ട സഹോദരിയെ അധിക്ഷേപിക്കാന്‍ രാഹുല്‍ മാങ്കൂട്ടം ചോദ്യം ചെയ്തിരിക്കുന്നത് അന്തരിച്ച കല്യാണിക്കുട്ടിയമ്മയുടെ സ്വഭാവ ശുദ്ധിയെ ആണ് . സ്വന്തം അമ്മയെ ഒരു തെരുവു ഗുണ്ട അസഭ്യം വിളിക്കുമ്പോള്‍ രാഷ്ട്രീയ ലാഭത്തിനായി മൗനം പാലിക്കുന്ന കെ. മുരളീധരന് അമ്മയുടെയും അച്ഛന്റെയും ആത്മാവ് മാപ്പു കൊടുക്കില്ല .