Film News

മഞ്ജുവിന്റെ ജീവന്‍ അപകടത്തിലാണ് , ദേശീയ മാധ്യമങ്ങള്‍ ഈ വിഷയം ഗൗരവമായി എടുക്കണം; സനല്‍ കുമാര്‍ ശശിധരന്‍

നേരത്തെ സംവിധായകന്‍ സനല്‍ കുമാര്‍ ശശിധരന്‍ സോഷ്യല്‍ മീഡിയ വഴി പങ്കുവെച്ച ഒരു പോസ്റ്റ് ശ്രദ്ധിക്കപ്പെട്ടിരുന്നു. നടി മഞ്ജുവാര്യരുടെ ജീവന് ആപത്തുണ്ട് എന്നാണ് സനല്‍കുമാര്‍ ശശിധരന്‍ പങ്കുവെച്ച പോസ്റ്റില്‍ പറഞ്ഞത്. എന്നാല്‍ ഇത് ആരും അത്ര കാര്യമായി എടുത്തിട്ടില്ല. ഇപ്പോഴിതാ സനല്‍ മറ്റൊരു പോസ്റ്റ് പങ്കുവെച്ചാണ് എത്തിയിരിക്കുന്നത്. മഞ്ജുവിന്റെ ഒരു ഫോട്ടോ പങ്കുവെച്ചാണ് നടിയുടെ ജീവന്‍ അപകടത്തിലാണ് എന്ന് വീണ്ടും സനല്‍ കുമാര്‍ പറയുന്നത്.

- Advertisement -

അതീവ ഗുരുതരം; നടിയുടെ ജീവന്‍ അപകടത്തിലാണ് എന്ന് പറഞ്ഞ് കൊണ്ടാണ് സനല്‍ കുമാര്‍ ശശിധരന്റെ ഏറ്റവും ഒടുവിലത്തെ ഇന്‍സ്റ്റഗ്രാം പോസ്റ്റ്. കയറ്റം സിനിമയിലെ മഞ്ജു വാര്യരുടെ മനോഹരമായ ചിത്രത്തിനൊപ്പമാണ് പോസ്റ്റ് പങ്കുവച്ചിരിയ്ക്കുന്നത്.

മഞ്ജു വാര്യരുടെ മൗനം എന്റെ സംശയത്തെ ബലപ്പെടുത്തുന്നു. മലയാള സിനിമയിലെ ലിംഗസമത്വത്തിനായി പ്രവര്‍ത്തിക്കുന്ന ഡബ്ല്യു സി സി എന്ന സംഘടനയിലേക്ക് ഇന്നലെ ഞാന്‍ ഒരു ഇമെയില്‍ അയച്ചു. അവരും ഇക്കാര്യത്തില്‍ മൗനം പാലിക്കുകയാണ്. ഇന്ന് സോഷ്യല്‍ മീഡിയയില്‍ ഞാന്‍ ഇത് പറയുമ്പോള്‍, വളരെ ഗൗരവമുള്ള ഈ വിഷയം തമാശയായി കാണാന്‍ പലരും ശ്രമിക്കുന്നു.

മലയാളത്തിലെ പ്രശസ്ത നടി മഞ്ജു വാര്യരുടെ ജീവന്‍ അപകടത്തിലാണെന്നും അവര്‍ ചില നിക്ഷിപ്ത താല്‍പര്യമുള്ളവരുടെ കസ്റ്റഡിയിലാണെന്നും സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്തിട്ട് നാല് ദിവസമായി. അവളുടെ മാനേജര്‍മാരായ ബിനീഷ് ചന്ദ്രന്റെയും ബിനു നായരുടെയും പേരുകളും, അവള്‍ തടങ്കലില്‍ ആണെന്ന് ഞാന്‍ വിശ്വസിക്കുന്നതിന്റെ കാരണങ്ങളും ഞാന്‍ പോസ്റ്റ് ചെയ്തു. എന്നാല്‍ ഇതുവരെ മഞ്ജു വാര്യരോ ബന്ധപ്പെട്ടവരോ പ്രതികരിച്ചിട്ടില്ല.


കേരളത്തിലെ മുഖ്യധാരാ മാധ്യമങ്ങള്‍ ഈ വിഷയം കണ്ടില്ലെന്ന് നടിക്കാന്‍ ശ്രമിക്കുന്നത് ഭയപ്പെടുത്തുന്നതാണ്. ഞാന്‍ ഉന്നയിച്ച വിഷയം ദേശീയ തലത്തില്‍ ശ്രദ്ധിക്കപ്പെട്ട ഒരു സിനിമാ നടിയുടെ ജീവിതവും സ്വാതന്ത്ര്യവും സംബന്ധിച്ച വിഷയമായതിനാല്‍ ദേശീയ മാധ്യമങ്ങള്‍ ഈ വിഷയം ഗൗരവമായി എടുക്കണമെന്ന് ഞാന്‍ ആഗ്രഹിക്കുന്നു- സനല്‍ കുമാര്‍ ശശിധരന്‍ എഴുതി.

Anusha

Recent Posts

ജാസ്മിനെ ഇത്രയും സ്ത്രീകൾ വെറുക്കാൻ കാരണം ഇതാണ്. വിചിത്രമായി പറഞ്ഞ് ജാസ്മിൻ ആരാധകൻ

ജാസ്മിനെ എന്തുകൊണ്ട് സ്ത്രീകള്‍ വിമർശിക്കുന്നു എന്നതിന് വിചിത്രമെന്ന് തോന്നുന്ന ഒരു കാരണമാണ് ഒരു ജാസ്മിന്‍ ആരാധകന്‍ ചൂണ്ടിക്കാട്ടുന്നത്. ഇതില്‍ മറ്റുള്ളവർ…

12 mins ago

വീട്ടുകാരുടെ ആറ്റിറ്റ്യൂഡ് കണ്ടിട്ട് പുറത്തിറങ്ങിയാൽ കല്യാണമുണ്ടാകും, വിത്ത് ഇൻ വൺ ഇയർ കൊച്ചും.ജാസ്മിന്റെ വാക്കുകൾ വൈറൽ

സോഷ്യൽമീഡിയ ഇൻഫ്ലൂവൻസർ എന്ന രീതിയിലാണ് ജാസ്മിൻ ബി​ഗ് ബോസ് ഹൗസിലേക്ക് എത്തിയത്.ഹൗസിലേക്ക് കയറും മുമ്പ് വലിയ ആർഭാടമൊന്നുമില്ലാതെ അഫ്സൽ അമീർ…

21 mins ago

ഡോക്ടര്‍ റോബിന്റെ ഫാന്‍സ് ദില്‍ഷയ്ക്ക് കപ്പ് കൊടുത്തത് പോലെ. മണ്ണും ചാരി നിന്നവന്‍ പെണ്ണും കൊണ്ടു പോകും.അൻസിബ ജയിക്കും

മലയാളികൾക്ക് സുപരിചിതയായ താരമാണ് അൻസിബ .പലരും അന്‍സിബയെ നെഗറ്റീവായി കാണിക്കാന്‍ ശ്രമിക്കുകയാണെങ്കിലും അവസാനം കപ്പ് ഉയര്‍ത്താന്‍ പോകുന്നത് അന്‍സിബ ആയിരിക്കുമെന്നാണ്…

1 hour ago

പത്മജാ വേണുഗോപാൽ ഗവർണർ പദവിയിലേക്ക്?ബിജെപി തനിക്ക് നല്ലതേ ചെയ്യൂവെന്ന് മറുപടി

പത്മജാ വേണുഗോപാലിനെ ഛത്തീസ്ഗഡ് ഗവര്‍ണര്‍ ആക്കിയേക്കുമെന്ന് സൂചന. അതേ സമയം ബിശ്വഭൂഷണ്‍ ഹരിചന്ദനാണ് നിലവില്‍ ഛത്തീസ്ഗഡ് ഗവര്‍ണര്‍. ആരോഗ്യപരമായ കാരണങ്ങളാല്‍…

1 hour ago

ജിന്റോയെ സ്വന്തം ബ്രോയെപ്പോലെയായിരുന്നു കൊണ്ടു നടന്നിരുന്നത്.പക്ഷെ അദ്ദേഹം ചെയ്തത്.തുറന്ന് പറഞ്ഞ് താരം

ബിഗ്ബോസിന് പുറത്ത് വന്നതിന് ശേഷമുള്ള റെസ്മിന്റെ വീഡിയോ ആണ് ഇപ്പോൾ വൈറൽ ആവുന്നത് .എന്റെ സുഹൃത്തുകള്‍ എല്ലാവരും തന്നെ ജനുവിനായിട്ടാണ്…

2 hours ago

വര്‍ഗീയനിറം ചാര്‍ത്താന്‍ ചിലര്‍ ശ്രമിച്ചു.ഉണ്ണിമുകുന്ദന്റെയും എന്റേയും മമ്മൂട്ടിയുടെയും സുരേഷ് ഗോപിയുടെയും നാടാണിത്;ഷെയ്ൻ

ഉണ്ണി മുകുന്ദനെതിരായ വിവാദ പരാമര്‍ശത്തില്‍ വിശദീകരണവുമായി ഷെയ്ന്‍ നിഗം. താന്‍ പറഞ്ഞതിനെ തെറ്റായി വ്യാഖ്യാനിച്ച് ചിലര്‍ വിവാദം സൃഷ്ടിക്കുകയാണെന്ന് ഷെയ്ന്‍…

2 hours ago