മലയാളി പ്രേക്ഷകരുടെ ഇഷ്ട ദമ്പതികളാണ് ബിജുമേനോൻ സംയുക്ത വർമ്മ ദമ്പതികൾ. ഇരുവരും പ്രണയ വിവാഹിതരായവർ ആണ്. യോഗ തൻറെ ദിനചര്യയുടെ ഭാഗമായി കൊണ്ടുനടക്കുന്ന വ്യക്തിയാണ് സംയുക്ത വർമ്മ. ചില യോഗമുറകളും യോഗാഭ്യാസ വീഡിയോകളും താരം തന്നെ സാമൂഹ്യ മാധ്യമങ്ങളിൽ ഇടയ്ക്ക് പങ്കുവയ്ക്കാറുണ്ട്. കൃത്യമായ തൻറെ ദിനചര്യയിൽ ഭക്ഷണവും വ്യായാമവും എല്ലാം ഒരുപോലെ സൂക്ഷിച്ചു കൊണ്ടുനടക്കുന്നു സംയുക്ത.
വിവാഹത്തിനുശേഷം അഭിനയത്തിൽ നിന്നും ഇടവേള എടുത്തിരിക്കുകയാണ്. ഇടയ്ക്കൊക്കെ സംയുക്ത കൊച്ചു കൊച്ചു വിശേഷങ്ങൾ പ്രേക്ഷകരുമായി പങ്കുവെക്കാറുണ്ട്. ഈയടുത്ത് ഒരു പരസ്യ ചിത്രത്തിൻറെ ഭാഗമായിരുന്നു താരം. ഹരിതം ഫുഡ്സിന്റെ പരസ്യത്തിലാണ് നടി പ്രത്യക്ഷപ്പെട്ടത്.
ഒരു ഇടവേളയ്ക്കുശേഷം സംയുക്ത അഭിനയിച്ച പരസ്യം എന്ന നിലയിൽ ഇത് ഏറെ ശ്രദ്ധ നേടുകയും ചെയ്തു. ഇപ്പോഴിതാ നടി പങ്കുവെച്ച ഫോട്ടോ ശ്രദ്ധ നേടുകയാണ്. തൻറെ അനിയത്തി സംഘമിത്രയ്ക്കും, പ്രശസ്ത താരം ഉത്തര ഉണ്ണിക്കും ഒപ്പമാണ് സംയുക്ത എത്തുന്നത്. സെൽഫി ചിത്രങ്ങളാണ് താരം പങ്കു വെച്ചിട്ടുള്ളത്.
ചിത്രങ്ങൾ ഇപ്പോൾ വളരെ പെട്ടെന്ന് വൈറലായി മാറുകയാണ്. നിരവധി പ്രേക്ഷകരാണ് ഇതിന് കമൻറ് ചെയ്യുന്നത്. എന്തൊക്കെയായാലും സംയുക്ത ചേച്ചി തന്നെയാണ് കൂട്ടത്തിൽ സുന്ദരി എന്ന് ഇവർ അടിവരയിട്ട് പറയുന്നു. ബിജു മേനോൻ നായകനായി ഏറ്റവും ഒടുവിൽ തിയേറ്ററുകളിൽ എത്തിയ ചിത്രമാണ് ഒരു തെക്കൻ തല്ലുകേസ്.