മലയാളികളുടെ ഇഷ്ട താരമാണ് മഞ്ജു വാര്യർ.സോഷ്യൽ മീഡിയയിലും താരം സജീവമാണ്.മഞ്ജുവിന്റെ ഏറ്റവും അടുത്ത സുഹൃത്തുക്കളായ ഭാവന, സംയുക്ത വർമ്മ, ഗീതു മോഹൻദാസ്, പൂർണ്ണിമ ഇന്ദ്രജിത്ത് എന്നിവരാണ് മഞ്ജുവിന്റെ മടങ്ങി വരവിനു ഏറെ സഹായിച്ചത് എന്ന് താരം മുൻപ് പറഞ്ഞിട്ടുണ്ട്. മുൻപൊരിക്കൽ ഒരു പ്രസ് മീറ്റിനിടയിൽ മഞ്ജുവിനോട് സംയുക്തയുടെ സിനിമയിലേക്കുള്ള മടങ്ങി വരവിനെ കുറിച്ച് മാധ്യമപ്രവർത്തകർ ചോദിച്ചിരുന്നു. പ്രസ് മീറ്റിൽ മഞ്ജുവിനൊപ്പം ഉണ്ടായിരുന്ന നടനും സംയുക്ത വർമ്മയുടെ ഭർത്താവും ആയ ബിജു മേനോനും മഞ്ജുവും ഒരുമിച്ചാണ് ഈ ചോദ്യത്തിന് മറുപടി നൽകിയത്.വാക്കുകൾ ഇതാണ്,തിരിച്ചു വരുമോ എന്ന് ചോദിക്കരുത്, തിരിച്ചു വരാൻ അവൾ എവിടെയാണ് പോയത്. അവൾ അവിടെ തന്നെയുണ്ട്. നമുക്ക് ഒരുപാട് കുടുംബ കാര്യങ്ങൾ ഇല്ലേ. എന്റെ മോന്റെ കാര്യം നോക്കാനുണ്ട്. രണ്ടുപേരും കൂടി ജോലി ചെയ്യാൻ തുടങ്ങിയാൽ കുഞ്ഞിന്റെ കാര്യം നോക്കാൻ ആരേലും വേണ്ടേ. ഫാമിലി ആര് നോക്കും” എന്ന് ബിജു മേനോൻ പറയുമ്പോൾ അതിനു മറുപടിയായി മഞ്ജു പറയുന്നത് “ഇത് അവളുടെ തീരുമാനം ആണ്. എനിക്ക് നേരിട്ട് അറിയാവുന്ന കാര്യമാണ്. സംയുക്ത തന്നെയാണ് അഭിനയം വേണ്ടെന്നു വച്ചിരിക്കുന്നത്. അവൾക്ക് അഭിനയിക്കണം എങ്കിൽ അഭിനയിക്കാം പക്ഷെ വേണ്ടെന്നു വച്ചിരിക്കുകയാണ് അവൾ”
അതേ സമയം മഞ്ജു ബിജു മേനോനെ കുറിച്ച് പറഞ്ഞത് ഇതാണ് .പണ്ടത്തെ മിക്ക സിനിമകളിലും ഞാനും ബിജു ചേട്ടനും ഒരുമിച്ചായിരുന്നു. കുടമാറ്റം മുതൽ ഈ പുഴയും കടന്ന്, കണ്ണെഴുതി പൊട്ടും തൊട്ട്, പത്രം, പ്രണയവർണ്ണങ്ങൾ അങ്ങിനെ മിക്ക സിനിമകളിലും ഞങ്ങൾ ഒരുമിച്ചുണ്ടായിരുന്നു. ഇതിൽ ഏതിന്റെ രണ്ടാം ഭാഗം വന്നാലും സന്തോഷമാണ്. പക്ഷെ തിലകൻ ചേട്ടൻ ഇല്ലാതെ കണ്ണെഴുതി പൊട്ടും തൊട്ട് മാത്രം നടക്കില്ല”