കഴിഞ്ഞ വർഷമായിരുന്നു ഏവരെയും ഞെട്ടിച്ചുകൊണ്ട് സാമന്തയും നാഗചൈതന്യയും അവരുടെ വിവാഹമോചനം പ്രഖ്യാപിച്ചത്. പരസ്പര സമ്മതത്തോടെ ആയിരുന്നു ഇരുവരും വിവാഹമോചനം ചെയ്യാൻ തയ്യാറായത്. എന്ത് കാരണം കൊണ്ടാണ് വിവാഹമോചനം ചെയ്യാൻ തീരുമാനിച്ചത് എന്ന് ഇതുവരെ ഇരുവരും ഔദ്യോഗികമായി പറഞ്ഞിട്ടില്ല. അതുകൊണ്ടുതന്നെ പലതരത്തിലുള്ള അഭ്യൂഹങ്ങളാണ് നിലനിൽക്കുന്നത്. ചിലതിന് എല്ലാം മറുപടി നൽകിക്കൊണ്ട് സാമന്ത തന്നെ രംഗത്തെത്തിയിരുന്നു.
വിവാഹമോചന ശേഷം ഏറ്റവും കൂടുതൽ ബുദ്ധിമുട്ടുകൾ നേരിട്ടത് സാമന്ത ആയിരുന്നു. വലിയ രീതിയിലുള്ള സാമൂഹിക ആക്രമണങ്ങൾ ആയിരുന്നു താരം നേരിട്ടത്. താരത്തിൻ്റെ വസ്ത്രധാരണം ശരിയല്ല, ഗ്ലാമർ വേഷങ്ങൾ ചെയ്യാൻ ഭർതൃ വീട്ടുകാർ സമ്മതിച്ചില്ല, താരത്തിന് വേറെ കാമുകന്മാർ ഉണ്ടായിരുന്നു, ഗർഭം ധരിക്കുവാൻ താരം തയ്യാറായില്ല, സാമന്ത അബോർഷൻ നടത്തി തുടങ്ങി പലതരത്തിലുള്ള കഥകളാണ് പല ആളുകളും അടിച്ചിറക്കിയത്. ഒരു ഘട്ടത്തിൽ താരം തന്നെ ഇതിനെതിരെ പ്രതികരിച്ചുകൊണ്ട് രംഗത്തെത്തിയിരുന്നു. അപ്പോഴെല്ലാം നാഗചൈതന്യ മൗനം പാലിക്കുകയായിരുന്നു.
എന്നാൽ അടുത്തിടെ മൗനം വെടിഞ്ഞു കൊണ്ട് നാഗചൈതന്യ രംഗത്തെത്തിയിരുന്നു. രണ്ടുപേരുടെയും നല്ലതിന് വേണ്ടി എടുത്ത തീരുമാനമായിരുന്നു അത് എന്നാണ് നാഗചൈതന്യ പറഞ്ഞത്. അവൾ സന്തോഷവതി ആണെങ്കിൽ എനിക്ക് ഒരു കുഴപ്പവും ഇല്ല എന്നായിരുന്നു നാഗചൈതന്യ പറഞ്ഞത്. ഈ പ്രസ്താവന വന്നതോടുകൂടി സാമന്തയ്ക്ക് എതിരെ നടക്കുന്ന ആക്രമണങ്ങൾ ഒന്നും കൂടി കൂടി. അതായത് വിവാഹമോചനം നടന്നത് സാമന്തയുടെ മാത്രം താൽപര്യങ്ങളുടെ അടിസ്ഥാനത്തിൽ ആയിരുന്നു എന്ന് ചില ആളുകൾ നാഗചൈതന്യ നടത്തിയ പ്രസ്താവനയെ വളച്ചൊടിച്ചുകൊണ്ട് പറഞ്ഞു.
ഇപ്പോൾ സാമന്ത വിവാഹമോചന പ്രഖ്യാപന പോസ്റ്റ് ഇൻസ്റ്റഗ്രാമിൽ നിന്നും പിൻവലിച്ചിരിക്കുകയാണ്. ഒക്ടോബർ രണ്ടാം തീയതി ആയിരുന്നു ഇരുവരും വിവാഹമോചനം പ്രഖ്യാപിച്ചുകൊണ്ട് ഇൻസ്റ്റാഗ്രാമിൽ പോസ്റ്റ് നടത്തിയത്. ഈ പോസ്റ്റ് ആണ് ഇപ്പോൾ സാമന്ത കളഞ്ഞിരിക്കുന്നത്. ഇരുവരും വിവാഹമോചനം ഒഴിവാക്കാൻ പോവുകയാണ് എന്നും വീണ്ടും ഒന്നിക്കാൻ പോവുകയാണ് എന്നുമുള്ള തരത്തിലാണ് ഇപ്പോൾ വാർത്തകൾ പുറത്തുവരുന്നത്. എന്തായാലും ഔദ്യോഗിക സ്ഥിരീകരണം ഇതുവരെ വന്നിട്ടില്ല.