എഴുത്തുകാരന് സല്മാന് റുഷ്ദി ആക്രമണത്തില്‍ നിന്ന് രക്ഷപ്പെട്ടപ്പോള്‍ ആശ്ചര്യം തോന്നിയെന്ന് പ്രതി ഹാദി മതാര്‍. ന്യൂയോര്‍ക്ക് പോസ്റ്റിന് നല്കിയ വിഡിയോ അഭിമുഖത്തിലാണ് ഹാദി ഇക്കാര്യം പറഞ്ഞത്. റുഷ്ദി രക്ഷപ്പെട്ടു എന്ന് കേട്ടപ്പോള്‍ ആശ്ചര്യപ്പെട്ടുപോയി എന്നാണ് 24കാരനായ ഹാദി പറഞ്ഞത്.
1989 ല്‍ ഇറാനിലെ പരമോന്നത നേതാവ് അയത്തുള്ള ഖുമെയ്നി റുഷ്ദിയെ കൊലപ്പെടുത്തണമെന്ന് ആഹ്വാനം ചെയ്ത് ഫത്വ പുറപ്പെടുവിച്ചിരുന്നു. ഇതാണോ ആക്രമണത്തിന് കാരണമെന്ന് വ്യക്തമായിട്ടില്ല. എന്നാല്‍ ആയത്തുള്ളയെ താന്‍ അങ്ങേയറ്റം ബഹുമാനിക്കുന്നുവെന്ന് ഹാദി പറഞ്ഞു. അദ്ദേഹം മഹാനായ മനുഷ്യനാണ്. ഇക്കാര്യത്തില്‍ ഇതുമാത്രമാണ് താന്‍ പറയാന്‍ ആഗ്രഹിക്കുന്നതെന്നും ഹാദി പറഞ്ഞു.
റുഷ്ദിയുടെ സാറ്റനിക് വേഴ്സസ് എന്ന നോവലിന്റെ കുറച്ചു പേജുകള്‍ താന്‍ വായിച്ചിട്ടുണ്ട്. തനിക്ക് അയാളെ ഇഷ്ടമല്ല. അയാള്‍ നല്ല മനുഷ്യനല്ല. ഇസ്ലാമിനേയും അവരുടെ വിശ്വാസങ്ങളേയും ആക്രമിച്ചയാളാണെന്നും ഹാദി പറഞ്ഞു. ഇറാന് റവല്യൂഷണി ഗാര്‍ഡ് താനുമായി ബന്ധപ്പെട്ടിട്ടില്ല. റുഷ്ദി ചടങ്ങിനെത്തുമെന്ന് അറിഞ്ഞത് ട്വിറ്ററിലൂടെയാണെന്നും ഹാദി കൂട്ടിച്ചേര്‍ത്തു.