1996ലാണ് സുന്ദർ ദാസ് സല്ലാപം എന്ന സിനിമ സംവിധാനം ചെയ്യുന്നത്. മഞ്ജു വാര്യർ ആദ്യം നായികയായെത്തിയ ചിത്രമായിരുന്നു ഇത്. സാക്ഷ്യം എന്ന ചിത്രത്തിലെ ചെറിയ വേഷത്തിലൂടെയാണ് മഞ്ജു ആദ്യമായി സിനിമയിൽ അഭിനയിക്കുന്നത്. സല്ലാപത്തിലെ മഞ്ജുവിൻ്റെ വേഷം ഏറെ ശ്രദ്ധിക്കപ്പെടുകയും ഉണ്ടായി. ദിലീപ് ആയിരുന്നു ഈ ചിത്രത്തിലെ നായകൻ. ദിലീപിൻറെ വേഷവും ഏറെ ശ്രദ്ധിക്കപ്പെടുകയുണ്ടായി.
ലോഹിത ദാസിൻ്റെ തിരക്കഥയിൽ സുന്ദർ ദാസ് സംവിധാനം ചെയ്ത ചിത്രമായിരുന്നു സല്ലാപം. ഇതിനു ശേഷമാണ് ദിലീപും മഞ്ജുവും പ്രണയത്തിൽ ആകുന്നത്. പിന്നീട് കുറച്ചു കഴിഞ്ഞ് ഇരുവരും വിവാഹിതരാവുകയും ചെയ്തു. വിവാഹിതയായതോടെ താരം സിനിമയിൽ നിന്നും പിൻ വാങ്ങി. പിന്നീട് ദിലീപുമായുള്ള വിവാഹ മോചനത്തിന് ശേഷമാണ് താരം സിനിമയിൽ സജീവമാകുന്നത്. ശക്തമായ തിരിച്ചു വരവാണ് താരം നടത്തിയത്. മലയാളത്തിന് പുറമെ തമിഴിലും താരം കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിച്ചു. മികച്ച നിരൂപക പ്രശംസയാണ് ഈ കഥാപാത്രത്തിന് മഞ്ജു നേടിയത്.
ഇതിനിടയിൽ സല്ലാപത്തിൻ്റെ രണ്ടാം ഭാഗത്തെക്കുറിച്ച് ചിന്തിച്ചിരുന്നു എന്ന് പറയുകയാണ് സുന്ദർ ദാസ്. ലോഹിത ദാസുമായി ഇതിനെ കുറിച്ച് ആലോചിച്ചിരുന്നു എന്നും പറയുന്നു ഇദ്ദേഹം. പലപ്പോഴും പലരും ചോദിച്ചിട്ടുണ്ട് സല്ലാപം കഴിഞ്ഞ എന്തു കൊണ്ട് ഒരു സിനിമ ചെയ്തില്ല എന്ന്. താൻ നിർബന്ധിച്ചിരുന്നു എങ്കിൽ ലോഹി സിനിമ എഴുതി തരുമായിരുന്നു. ദിലീപ് ഒരു ദിവസം വിളിച്ച് ലോഹിയേട്ടൻ നമുക്ക് ഒരു സിനിമ ചെയ്യില്ലെ എന്ന് ചോദിച്ചു. ചെയ്യും എന്ന് താൻ മറുപടിയും നൽകിയിരുന്നു. ലോഹിയേ കണ്ട് കാര്യം പറഞ്ഞപ്പോൾ ലോഹി അത് സമ്മതിക്കുകയും ചെയ്തു.
സല്ലാപത്തിൻ്റെ രണ്ടാം ഭാഗം ആയാലോ എന്ന് ദിലീപ് ചോദിച്ചിരുന്നു. രണ്ടാം ഭാഗം ഒന്നും ഉണ്ടാകില്ല എന്ന് ലോഹി പറഞ്ഞു. തൻറെ നായകൻമാരിൽ ഏറ്റവും ക്ഷീണിതനായ നായകനാണ് ശശി കുമാർ. പിന്നെ എങ്ങനെയാണ് സല്ലാപത്തിന് രണ്ടാം ഭാഗം ഉണ്ടാകുന്നതെന്ന് ലോഹി ചോദിച്ചു. കുറച്ചു പൊട്ടും പൊടിയും ആശയങ്ങൾ പറഞ്ഞപ്പോൾ ആലോചിക്കാമെന്ന് ആയി ലോഹി. പിന്നീട് ഒരു ദിവസം ലോഹി ചോദിച്ചു മഞ്ജു അഭിനയിക്കുമോ എന്ന്. ദിലീപിന് ഒരു കാര്യം പറഞ്ഞപ്പോൾ അത് നടക്കില്ല എന്നായിരുന്നു ഉത്തരം. പക്ഷേ മഞ്ജു പ്രൊഡ്യൂസ് ചെയ്യും എന്ന് പറഞ്ഞു. അങ്ങനെ ഒരു ശിവരാത്രി ദിവസം ദിലീപും മഞ്ജുവും ലോഹിയുടെ വീട്ടിൽ ഒരുമിച്ചെത്തി. തനിക്കും ലോഹിക്കും അഡ്വാൻസ് നൽകി. പക്ഷേ ആ ചിത്രം നടന്നില്ല. സുന്ദർദാസ് പറഞ്ഞു.