ഇടയ്ക്കിടെ വാര്‍ത്തകളില്‍ വരുന്ന നടിയാണ് ശാലു മേനോന്. ഒരിക്കല്‍ ഏറെ വിവാദം സൃഷ്ടിച്ച സോളാര്‍ കേസില്‍ ശാലുവിന്റെ പേരും വന്നിരുന്നു. ഇതിന് പിന്നാലെ ജയിലിലും നടി കഴിഞ്ഞു. തിരിച്ചുവരവിന് ശേഷം ശാലു കൊടുത്ത അഭിമുഖവും വൈറലായിരുന്നു. ഇതിനിടെയാണ് ഒരു വിവാഹ ജീവിതത്തിലേക്ക് ശാലു കടന്നത്. 2018ലായിരുന്നു നടിയുടെ വിവാഹം. നടന് സജി നായരെ ആയിരുന്നു ശാലു വിവാഹം കഴിച്ചത്. എന്നാല്‍ ഈ കഴിഞ്ഞ ഡിസംബര്‍ ഇരുവരും പിരിയാന്‍ പോകുന്നു എന്ന വാര്‍ത്ത പുറത്തുവന്നിരുന്നു. ശാലു തന്നെയാണ് വിവാഹമോചനത്തെ കുറിച്ച് ആദ്യം പറഞ്ഞത്.
താനും സജിയും നേരത്തെ അറിയാവുന്നതാണ്. തന്റെ ജീവിതത്തില്‍ സംഭവിച്ചത് അദ്ദേഹത്തിന് അറിയാം. അങ്ങനെയാണ് 15വര്‍ഷം പരിചയമുള്ള ഒരാളെ വിവാഹം കഴിക്കാന്‍ തീരുമാനിച്ചത്. എന്നാല്‍ പിന്നീട് വിവാഹം വേണ്ടായിരുന്നു എന്ന് തോന്നി പോയിരുന്നു. ഡാന്‍സ് പ്രൊഫഷനേയും കുടുംബത്തെ ഒന്നിച്ചു കൊണ്ടുപോകാന്‍ ആഗ്രഹിച്ചാള്‍ എന്ന നിലയില്‍ ഇതുമായി അഡ്ജസ്റ്റ് ചെയ്ത് പോകാന്‍ പറ്റില്ലെന്ന് എനിക്ക് തോന്നിയതോടെയാണ് വിവാഹമോചനത്തെക്കുറിച്ച് ചിന്തിച്ചത്. ഇപ്പോഴിതാ ശാലു പറഞ്ഞതിനോട് പ്രതികരിച്ചിരിക്കുകയാണ് സജി നായര്‍.
ശാലുമേനോന്റെ പ്രസ്താവനകളോട് താന്‍ ഇപ്പോള്‍ പ്രതികരിക്കുന്നില്ല. പറയുന്നവര്‍ പറഞ്ഞോട്ടെ, എനിക്ക് അതൊന്നും നോക്കാന്‍ തല്ക്കാലം നേരം ഇല്ലെന്നും സജി വ്യക്തമാക്കുന്നു.
എന്നെ മുഴുവനായും നശിപ്പിച്ചു എന്ന് മാത്രമേ ഇപ്പോള്‍ പറയാന്‍ ഉള്ളൂവെന്ന് പറയുന്ന സജി. തിരിച്ചു പറയാന്‍ തുടങ്ങി കഴിഞ്ഞാല്‍,നമ്മളും അവരും തമ്മില്‍ വ്യത്യാസവും ഇല്ലാതെ ആകും. ഇപ്പോള്‍ ഒന്നും പറയാന്‍ ആഗ്രഹിക്കുന്നില്ല. കുറച്ചധികം പറയാനുണ്ട്, അതിനുള്ള സമയം എത്തിയാല്‍ ഞാന്‍ പറയും. ആവശ്യം കഴിയുമ്പോള്‍ വലിച്ചെറിയുന്നത് അല്ലല്ലോ നമ്മുടെ ഒക്കെ ജീവിതം എന്നും സജി ചോദിക്കുന്നു.