വളരെ ചുരുങ്ങിയ കാലം കൊണ്ടു തന്നെ മലയാളികൾക്ക് പ്രിയപ്പെട്ട പരമ്പര ആയി മാറിയ പരമ്പര ആണ് ചക്കപ്പഴം. ഫ്ലവേഴ്സ് ടിവിയിൽ ആണ് ഈ പരമ്പര സംരക്ഷണം ചെയ്യുന്നത്. ഈ പരമ്പര എന്നതുപോലെ തന്നെ ഇതിലെ കഥാപാത്രങ്ങൾ എല്ലാം തന്നെ പ്രേക്ഷകരുടെ പ്രിയപ്പെട്ടവർ ആണ്. അവർ എല്ലാവരും സോഷ്യൽ മീഡിയയിലെ താരങ്ങളായി മാറുകയായിരുന്നു. സുമേഷ് ജനപ്രിയ കഥാപാത്രത്തെ അവതരിപ്പിക്കുന്നത് റാഫി ആണ്. ടിക് ടോക് വീഡിയോകൾ വഴി ശ്രദ്ധിക്കപ്പെട്ട താരമാണ് റാഫി.
വളരെ ലളിതവും സരസവുമായ രീതിയിൽ ജീവിതം തള്ളിനീക്കുന്ന ഒരു യുവാവ് ആണ് സുമേഷ്. ഈ കഥാപാത്രത്തെ ആണ് റാഫി പരമ്പരയിൽ അവതരിപ്പിക്കുന്നത്. അതുകൊണ്ടുതന്നെ ഈ കഥാപാത്രത്തെ പ്രേക്ഷകർ ഇരുകൈയും നീട്ടി ആയിരുന്നു സ്വീകരിച്ചത്. വളരെ ചുരുങ്ങിയ കാലം കൊണ്ടു തന്നെ താരത്തിന് നിരവധി ആരാധകരെ സ്വന്തമാക്കുവാൻ സാധിച്ചു. താരവുമായി ബന്ധപ്പെട്ട് വീഴുന്ന വിശേഷങ്ങൾ എല്ലാം തന്നെ മലയാളികൾ ഇരുകൈയ്യും നീട്ടിയാണ് സ്വീകരിക്കുന്നത്.
ഇപ്പോൾ സുമേഷ് വിവാഹിതനായിരുന്നു എന്ന വാർത്തയാണ് പുറത്തുവരുന്നത്. സബിറ്റ ജോർജ് എന്ന നടി ആണ് ഈ വിശേഷം പങ്കുവെച്ചുകൊണ്ട് എത്തിയത്. പരിപാടിയിൽ റാഫിയുടെ അമ്മയായി എത്തുന്ന നടിയാണ് സബിറ്റ. “അങ്ങനെ അതും മംഗളകരമായി നടന്നു” – എന്ന കുറിപ്പോടെ ആണ് താരം വീഡിയോ പങ്കുവെച്ചത്. “അങ്ങനെ എൻറെ മോൻ സുമേഷ് മോനും ഒരു തുണയായി” – ഇതാണ് താരം വീഡിയോയുടെ താഴെ എഴുതിയത്. നിരവധി ആളുകളാണ് ഈ വീഡിയോയുടെ താഴെ മികച്ച അഭിപ്രായങ്ങൾ രേഖപ്പെടുത്തി കൊണ്ട് എത്തുന്നത്. യഥാർത്ഥജീവിതത്തിൽ സ്വന്തം മകൻ വിവാഹിതനായ സന്തോഷം പോലെ ആണ് താരം ഈ വീഡിയോ പങ്കുവെച്ചത്. ഇതിൽനിന്നുതന്നെ കഥാപാത്രങ്ങൾ തമ്മിലും അവരെ അവതരിപ്പിക്കുന്ന നടീനടന്മാർ തമ്മിലും എത്രത്തോളം വലിയ ആത്മബന്ധമാണ് നിലനിൽക്കുന്നത് എന്ന് നമുക്ക് മനസ്സിലാക്കുവാൻ സാധിക്കും.
അതേ സമയം വളരെ വൈകാരികമായ കുറിപ്പ് ആണ് സബീറ്റ ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ചിട്ടുള്ളത്. “എൻറെ യഥാർത്ഥ ജീവിതത്തിൽ ഒരിക്കലും ഒരു മരുമകളെ കൈപിടിച്ചു വീടിനുള്ളിലേക്ക് കയറ്റുവാൻ ഉള്ള ഭാഗ്യം എനിക്ക് ലഭിച്ചിട്ടില്ല. ആകെ ഉണ്ടായിരുന്ന ഒരു മകൻ ഇപ്പോൾ സ്വർഗ്ഗത്തിലാണ്” – എന്നാണ് താരം ഇൻസ്റ്റഗ്രാമിൽ എഴുതിയത്. അതേസമയം പരമ്പരയിലെ പ്രധാന കഥാപാത്രങ്ങളെല്ലാം തന്നെ ഈ വീഡിയോയിൽ അണിനിരക്കുന്നുണ്ട്. പരമ്പരയിലേ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിച്ചിരുന്നത് അശ്വതി ശ്രീകാന്ത് ആയിരുന്നു. എന്നാൽ പിന്നീട് താരം പരമ്പരയിൽ നിന്നും പിന്മാറുകയായിരുന്നു. ഗർഭിണി ആയതിനെ തുടർന്ന് ആയിരുന്നു ആശുപത്രി പരമ്പരയിൽ നിന്നും പിന്മാറിയത്.
View this post on Instagram