പരിശീലനത്തിനിടെ പരുക്കേറ്റ് ചികിത്സയിലുള്ള ശ്രീശാന്തിന് രഞ്ജി ട്രോഫിയില്‍ കേരളത്തിന്റെ ശേഷിക്കുന്ന മത്സരങ്ങള്‍ നഷ്ടമാകും. ശ്രീശാന്തിനേറ്റ പരുക്ക് സാരമുള്ളതാണ്. ഇത് ഭേദമാകാന്‍ സമയമെടുക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍.
തനിക്ക് നടക്കാന്‍ ആകുന്നില്ലെന്നും പരുക്ക് സാരമുള്ളതാണെന്നും ശ്രീശാന്ത് ട്വിറ്ററില്‍ കുറിച്ചിരുന്നു. ആശുപത്രിയില്‍ നിന്നുള്ള ചിത്രവും ശ്രീശാന്ത് പങ്കുവച്ചു. കേരളത്തിന്റെ രണ്ടാം ഗ്രൂപ്പ് മത്സരത്തില്‍ ശ്രീശാന്ത് ഉണ്ടായിരുന്നില്ല.
മേഘാലയയ്ക്കെതിരായ രഞ്ജിയിലെ ആദ്യ മത്സരത്തില്‍ കളിച്ച ശ്രീശാന്ത് രണ്ട് വിക്കറ്റ് നേടി മിന്നും പ്രകടനം കാഴ്ചവച്ചിരുന്നു. പിന്നീട് പരിശീലനത്തിനിടെ ശ്രീശാന്തിന് പരുക്കേല്‍ക്കുകയായിരുന്നു.
— Sreesanth (@sreesanth36) March 1, 2022