യുക്രൈന് അതിര്‍ത്തിയോട് ചേര്‍ന്നുള്ള ക്രൈമിയയില്‍ സൈനിക അഭ്യാസം അവസാനിപ്പിച്ച് പിന്‍വാങ്ങുകയാണെന്ന് റഷ്യയുടെ പ്രഖ്യാപനം. അതിര്‍ത്തികളില്‍ നിന്ന് ഒരു വിഭാഗം സൈനികരെ അവരുടെ താവളങ്ങളിലേക്ക് മാറ്റിക്കൊണ്ടിരിക്കുകയാണെന്ന പ്രഖ്യാപനത്തിന് പിന്നാലെയാണ് നടപടി. ഇതിന്റെ ദൃശ്യങ്ങളും റഷ്യ പുറത്തുവിട്ടു. എന്നാല്‍ റഷ്യയുടെ സൈനിക പിന്മാറ്റം അമേരിക്ക സ്ഥിരീകരിച്ചിട്ടില്ല.
നാറ്റോ സഖ്യത്തിന് മുന്നില്‍വച്ച ആവശ്യങ്ങള്‍ അംഗീകരിക്കണമെന്ന നിലപാടില്‍ ഉറച്ചുനില്‍ക്കുകയാണ് റഷ്യ. അമേരിക്കയുമായും നാറ്റോയുമായും ചര്‍ച്ചയ്ക്ക് തയ്യാറാണെന്ന് റഷ്യന്‍ പ്രസിഡന്റ് ആവര്‍ത്തിച്ചു. റഷ്യ ഉയര്‍ത്തുന്ന ആശങ്കകള്‍ ചര്‍ച്ച ചെയ്യേണ്ടതാണെന്ന വാദവുമായി ജര്‍മനിയും രംഗത്തെത്തിയിട്ടുണ്ട്. വരും ദിവസങ്ങളില്‍ ചര്‍ച്ച തുടര്‍ന്നേക്കും.
അതിനിടെ സൈബര്‍ ആക്രമണത്തില്‍ യുക്രൈയിനിലെ പ്രതിരോധമന്ത്രാലയത്തിന്റേയും ബാങ്കുകളുടേയും വെബ്സൈറ്റുകള്‍ പ്രവര്‍ത്തനരഹിതമായി. ഇതിന് പിന്നില്‍ റഷ്യയാണെന്ന് യുക്രൈന് ആരോപിച്ചെങ്കിലും റഷ്യ ഇതുമായി ബന്ധപ്പെട്ട് പ്രതികരിച്ചിട്ടില്ല.