ഇന്ത്യന്‍ ദേശീയ ടീം ജഴ്സിയില്‍ 15 വര്‍ഷം തികച്ച് ക്യാപ്റ്റര്‍ രോഹിത് ശര്‍മ. 2007 ജൂണ്‍ 23നായിരുന്നു രോഹിത് ശര്‍മ ആദ്യ അന്താരാഷ്ട്ര ഏകദിനത്തില്‍ കളിച്ചത്. ബെല്‍ഫാസ്റ്റില്‍ അയര്‍ലാന്‍ഡിനെതിരെയായിരുന്നു മത്സരം. ഈ സാഹചര്യത്തിലാണ് ദേശീയ ടീമിനൊപ്പമുള്ള യാത്രയിലെ ഓര്‍മകളുമായി താരമെത്തിയത്.
”ഹലോ എവരിവണ്‍. ഇന്ത്യക്കായി അരങ്ങേറിയ ശേഷം ഇന്നത്തെ ദിവസത്തോടെ അന്താരാഷ്ട്ര ക്രിക്കറ്റില്‍ ഞാന്‍ 15 വര്‍ഷം തികയ്ക്കുകയാണ്. ഇത് വല്ലാത്തൊരു പ്രയാണമായിരുന്നു. എന്റെ ബാക്കി ജീവിതത്തിലും ഞാന്‍ ഈ യാത്രയെ കൂടെക്കൊണ്ട് നടക്കും” ട്വിറ്ററില്‍ ‘ഇഷ്ട ജഴ്സിയില്‍ 15 വര്‍ഷം’ എന്ന ക്യാപ്ഷനോടെയാണ് രോഹിത് കുറിപ്പ് പങ്കുവച്ചത്.
ഇംഗ്ലണ്ടിനെതിരെയുള്ള ടെസ്റ്റിന് മുന്നോടിയായി ഇന്ന് നടക്കുന്ന ലെസ്റ്റര്‍ഷയറിനെതിരെയുള്ള നാലു ദിന പരിശീലന മത്സരത്തില്‍ രോഹിതാണ് ഇന്ത്യന്‍ ടീമിനെ നയിക്കുന്നത്. ജൂലൈ ഒന്നിനാണ് ഇംഗ്ലണ്ടിനെതിരെയുള്ള ടെസ്റ്റ് തുടങ്ങുന്നത്. കൊവിഡ് മൂലം മുമ്പ് നിര്‍ത്തിവച്ച പരമ്പരയുടെ ഭാഗമാണ് ഈ ടെസ്റ്റ്. നിലവില്‍ പരമ്പരയില്‍ ഇന്ത്യ 2-1 ന് മുന്നിലാണ്.