ബിഗ് ബോസിലൂടെ പ്രേക്ഷകരുടെ പ്രിയങ്കരനായി മാറിയ വ്യക്തിയാണ് ഡോക്ടര്‍ റോബിന് രാധാകൃഷ്ണന്. ഇതില്‍ നിന്നും പുറത്തുവന്നപ്പോള്‍ വലിയ സ്വീകരണം തന്നെ താരത്തിന് ലഭിച്ചു. ഇപ്പോഴും തന്റെ ആരാധകരെ കാണേണ്ട തിരക്കിലാണ് റോബിന്. സോഷ്യല്‍ മീഡിയയില്‍ സജീവമായ താരം തന്റെ കുഞ്ഞു വിശേഷം പോലും പങ്കുവെക്കാറുണ്ട്
ഇപ്പോഴിത റാന്നിയില്‍ ഒരു പരിപാടിയില്‍ പങ്കെടുക്കാന്‍ പോയയ റോബിന് നടത്തിയ പ്രസം?ഗമാണ് സോഷ്യല്‍മീഡിയയില്‍ വൈറലാകുന്നത്. ‘ബി?ഗ് ബോസ് കഴിഞ്ഞ് നാല് മാസമായിട്ടും എന്നെ സ്നേഹിക്കുന്ന ആളുകളുടെ എനര്‍ജി കാണുമ്പോള്‍ ഞാന്‍ അലറും. ബി?ഗ് ബോസ് എനിക്ക് ജനങ്ങളിലേക്ക് എത്താനുള്ള വഴി മാത്രമായിരുന്നു.’
‘ഇപ്പോഴും ഞാന്‍ ഇങ്ങനെ നില്‍ക്കുന്നത് എന്നെ സ്നേഹിക്കുന്നവരുള്ളതുകൊണ്ടാണ്. ബി?ഗ് ബോസ് വഴി മാത്രമാണ് ആളുകള്‍ക്ക് എന്നെ അറിയാവുന്നത്. അതുകൊണ്ടാണ് അവിടെ പറഞ്ഞ പല ഡയലോ?ഗുകളും അവര്‍ക്ക് വേണ്ടി ഞാന്‍ ഇപ്പോഴും അലറി പറയുന്നത്.’ ‘നമ്മള് വളരുമ്പോള്‍ നമ്മുടെ ശത്രുക്കളുടെ വലിപ്പവും കൂടും. ഇപ്പോള്‍ എന്റെ ശത്രുക്കളുടെ വലിപ്പം കൂടിയിട്ടുണ്ട്. അതുകൊണ്ട് ഇനി കളി വേറെ ലവല്‍ ആയിരിക്കും’, റോബിന് പറഞ്ഞു.
അതേസമയം ഇനി റോബിന്റെ ആരതിയുടെ വിവാഹം ആണ്. ആരാധകര്‍ ആഘോഷിക്കാന്‍ വേണ്ടി കാത്തിരിക്കുകയാണ് ഡോക്ടര്‍ റോബിന് രാധാകൃഷ്ണന്റെയും ആരതിപ്പൊടിയുടെ വിവാഹം. ബിഗ് ബോസില്‍ നിന്നും പുറത്തുവന്ന ശേഷമാണ് ആരതിയെ റോബിന് പരിചയപ്പെടുന്നത്. പിന്നാലെ അടുത്ത സുഹൃത്തുക്കളായി മാറുകയായിരുന്നു ഇവര്‍. ആ ബന്ധം വിവാഹത്തിലേക്കും എത്തി.