മലയാളികൾക്ക് സുപരിചിതമായ താരമാണ് റോബിൻ രാധാകൃഷ്ണൻ.സോഷ്യൽ മീഡിയയിലും താരം സജീവമാണ്.റോബിനും ആരതിയും തമ്മിൽ പിരിഞ്ഞെന്ന ചർച്ചകൾക്കിടെ ആരതി റോബിനെ വീണ്ടും ഫോളോ ചെയ്യാൻ തുടങ്ങി. എന്നാൽ കൊച്ചിയിൽ നിന്ന് തിരുവനന്തപുരത്തേക്ക് പോവുകയാണെന്ന് റോബിൻ പറഞ്ഞതോടെ വീണ്ടും ആശങ്കയായി. ഇരുവരുടേയും ആരാധകർ വലിയ ആശങ്കയിലായിരുന്നു. എന്തായാലും ഇപ്പോൾ റോബിൻ ആരതിക്കൊപ്പം ഉള്ള ഒരു വീഡിയോ പങ്കുവെച്ചിരിക്കുകയാണ്.
ഇരുവരും വളരെ സന്തോഷത്തിലാണ് വീഡിയോയിൽ ഉള്ളത്. ബാക്ക് ഗ്രൗണ്ട് മ്യൂസിക്കിനൊപ്പം ആരതി ചെറിയ സ്റ്റെപ്പുകൾ വെയ്ക്കുന്നുണ്ട്. എന്തായാലും ഇവരുടെ ആരാധകർക്ക് സന്തോഷമായി. നിരവധി പേരാണ് ഈ വീഡിയോയ്ക്ക് കമന്റുമായി എത്തിയിരിക്കുന്നത്. എന്നാൽ പോസ്റ്റിലെ കമന്റ് ലിമിറ്റ് ചെയ്തിട്ടുണ്ട്.
മറ്റൊന്ന് ഇനി ആരാണാവോ ഇവരെ പിരിയിക്കാൻ വരുന്നത്. ഇത് കാണുമ്പോൾ സന്തോഷത്തെക്കാൾ പേടിയാണ് വന്നത്. മാരേജ് കഴിഞ്ഞ് ഇങ്ങനെ ഒരുമിച്ച് വന്നാൽ മതി. ഇല്ലേൽ അസൂയാലുക്കൾ വീണ്ടും വരും ഇവരെ വേർപിരിക്കാൻ ഓരോ കുന്ത്രവും ആയിട്ട് എന്നാണ് ഒരു കമന്റ്. അതേ സമയം ആരതിയുടെ സുഹൃത്തുക്കളിൽ ഒരാളായ ചെമ്പൻ സ്റ്റീഫൻ ഇരുവരും തമ്മിൽ പ്രശന്ങ്ങൾ ഉണ്ടെന്ന് പറഞ്ഞിരുന്നു. എന്നാൽ എന്താണെന്നോ ബ്രേക്ക് അപ്പായോ എന്നൊന്നും പറഞ്ഞിരുന്നില്ല. റോബിനും ആരതിയും ഇക്കാര്യത്തിൽ പ്രതികരണങ്ങളൊന്നും നടത്തയിരുന്നില്ല.