പത്തനംതിട്ട: മോട്ടോര്‍ വാഹന വകുപ്പ് പിടിച്ചുവച്ചിരിക്കുന്ന റോബിന് ബസ് വിട്ട് നല്കാന് കോടതി ഉത്തരവിട്ടു. ബസിന്റെ ഉടമയായ ഗിരീഷ് പിഴ അടച്ചതിനെത്തുടര്‍ന്നാണ് ബസ് വിട്ട് നല്കാന് കോടതി ഉത്തരവിട്ടത്.
നിയമ ലംഘനത്തിനു ചുമത്തിയ പിഴയായി 82,000 രൂപ അടച്ചതിനു പിന്നാലെയാണു നടപടി.പത്തനംതിട്ട ജുഡിഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയുടേതാണ് ഉത്തരവ്. ബസ്സിലുള്ള സാധനങ്ങളുടെ പട്ടിക മോട്ടോര്‍ വാഹന വകുപ്പ് ഉദ്യോഗസ്ഥര്‍ തയ്യാറാക്കണം.
പൊലീസ് ഇക്കാര്യത്തില്‍ മോട്ടോര്‍ വാഹനവകുപ്പിനെ സഹായിക്കണമെന്നും കോടതി നിര്‍ദേശിച്ചിട്ടുണ്ട്.ബസ് പുറത്തിറങ്ങും എന്ന വാര്‍ത്ത എത്തിയതോടെ റോബിന് ആരാധകര്‍ വലിയ പ്രതീക്ഷയിലാണ്.
ഉടനെ തന്നെ ശബരിമല സര്‍വീസും തുടങ്ങുമെന്ന് നേരത്തെ റോബിന് ഉടമ ഗിരീഷ് പറഞ്ഞിരുന്നു. ഈ സര്‍വീസ് ഉടനെ തന്നെ ഉണ്ടാകുമായിരിക്കും എന്ന പ്രതീക്ഷയിലാണ് ആരാധകര്‍.
ശബരിമലയില്‍ കെഎസ്ആര്‍ടിസി ബസുകളിലെ തിരക്ക് കൂടിയപ്പോള്‍ റോബിനെ ഇറക്കണമെന്ന് ആരാധകര്‍ ആവശ്യപ്പെട്ടിരുന്നു. റോബിന് സര്‍വീസ് തുടങ്ങിയാല്‍ തിരക്കിന് പരിഹാരമാകും എന്നായിരുന്നു ആരാധകര്‍ സോഷ്യല്‍ മീഡിയയില്‍ പറഞ്ഞത്.