മലയാളികൾക്ക് സുപരിചിതമാണ് റോബിൻ രാധാകൃഷ്ണൻ.സോഷ്യൽ മീഡിയയിലും താരം സജീവമാണ്.കഴിഞ്ഞ ദിവസമാണ് റോബിൻ ആരതി പൊടിയുമായുള്ള തന്റെ വിവാഹത്തിന്റെ തീയതി മാധ്യമങ്ങളോട് പ്രഖ്യാപിച്ചത്. ഇപ്പോഴിതാ ദുബായിലെ തന്റെ ബിസിനസിനെക്കുറിച്ച് സംസാരിക്കുകയാണ് റോബിൻ.”ഞാനിപ്പോൾ അധികം വിവാദങ്ങളിൽ ഒന്നും ചെന്ന് പെടാതെ സ്വന്തം കാര്യം നോക്കി പോയിക്കൊണ്ടിരിക്കുകയാണ്. ജൂൺ 26 ആം തീയതിയാണ് എന്റെ വിവാഹം. ഒരു മിഡിൽ ക്ലാസ് സാധാരണ ഫാമിലിയിലെ അംഗമായ എന്റെ വിവാഹത്തിന് ഇത്രയധികം ആളുകൾ വരും എന്നുള്ളത് ഭാവിയിൽ എനിക്ക് എന്റെ മക്കളോട് അഭിമാനത്തോടെ പറയാൻ സാധിക്കുമല്ലോ. മീഡിയയ്ക്ക് ഒരു റെസ്ട്രിക്ഷനും വയ്ക്കരുത് എന്ന് ഞാൻ പെണ്ണിന്റെ വീട്ടുകാരോട് പറഞ്ഞിട്ടുണ്ട്. കുറച്ച് ബിസിനസ് പ്ലാൻസ് ഒക്കെ ഉണ്ട്.
ഗോൾഡൻ വിസ ലഭിച്ചിരുന്നു. സാധാരണ ആളുകൾ ഗോൾഡൻ വിസ കിട്ടിയാൽ അത് വേണ്ട രീതിയിൽ ഉപയോഗിക്കില്ല. നമുക്ക് ഒരുപാട് ഓപ്പർച്യൂണിറ്റുകൾ ഉള്ള സ്ഥലമാണ് യുഎഇ. ഞാനത് ഒരുപാട് എക്സ്പ്ലോർ ചെയ്യുകയും ചെറിയ ചെറിയ ആഗ്രഹങ്ങൾ സാധിപ്പിച്ചു വരികയും ആണ്. അവിടുത്തെ ഗവൺമെന്റ് അംഗീകരിച്ച എനിക്ക് ഒരു ഗോൾഡൻ വിസ തന്നത് വലിയൊരു കാര്യമാണ്. അതിനുശേഷം ആണ് ഞാൻ അതിന്റെ പോസിബിലിറ്റിസിനെ കുറിച്ച് ഒരു സ്റ്റഡി നടത്തിയത്. അതുകൊണ്ടാണ് ദുബായ് പോലെ ഒരു സ്ഥലം തിരഞ്ഞെടുക്കുന്നത്. ദുബായിൽ പനമേര എടുത്തതും അതുകൊണ്ടാണ് അവിടെ വാങ്ങാൻ കാശ് കുറവാണ്. ഞാനൊരു ലോവർ മിഡിൽ ക്ലാസ് ഫാമിലിയിലെ ആളാണ്, എന്റെ കയ്യിൽ അധികം കാശ് ഒന്നുമില്ല. ഇവിടുത്തെ ക്കാളും നാലിൽ ഒന്ന് കാശു മാത്രമേ അവിടെ ആകുന്നുള്ളൂ. അതുകൊണ്ടാണ് അവിടെ ഒരെണ്ണം എടുത്തത്. ഇവിടെയും ഒരെണ്ണം എടുക്കണമെന്ന് ആഗ്രഹമുണ്ട്. ഒരുപാട് കോടീശ്വരൻ ആവണം എന്നൊന്നുമില്ല. എന്നാലും ചെറിയ ചെറിയ ആഗ്രഹങ്ങൾ ഒക്കെ ഉണ്ട്. ആളുകളെ സഹായിക്കണം എന്ന് എനിക്കുണ്ട്. എന്റെ ബിസിനസ് റെഡിയായാൽ ഒരുപാട് ആളുകൾക്ക് തൊഴിൽ കൊടുക്കണം എന്നും എനിക്ക് ആഗ്രഹമുണ്ട്.
കല്യാണം കഴിഞ്ഞിട്ട് പൊടിയുമായി ദുബായിൽ സെറ്റിൽ ആവാനാണ് പ്ലാൻ. കല്യാണം കഴിഞ്ഞാൽ പൊടിക്കും ഗോൾഡൻ വിസ കിട്ടും. കാര്യം നല്ലൊരു ഫാഷൻ ഡിസൈനർ ആണ്. പുള്ളിക്കാരിയുമായി അസോസിയേറ്റ് ചെയ്ത് ഒരു ഇന്റർനാഷണൽ ബ്രാൻഡിങ്ങിന്റെ എന്തെങ്കിലും സംഭവം ദുബായിൽ ചെയ്യണമെന്ന് ആഗ്രഹമുണ്ട്. വിവാഹം മാക്സിമം ഗുരുവായൂർ അമ്പലത്തിൽ വച്ച് തന്നെയായിരിക്കും. അതിനുവേണ്ടിയാണ് ട്രൈ ചെയ്തു കൊണ്ടിരിക്കുന്നത്. പുള്ളിക്കാരി ഇപ്പോൾ ഒരു പാട്ട് പാടിയിട്ടുണ്ട്. നല്ല കഴിവുള്ള ആളാണ്. എന്നെ കൊണ്ട് കൊടുക്കാൻ കഴിയുന്ന എല്ലാ സപ്പോർട്ടും കൊടുത്ത് ഞാൻ പ്രൊമോട്ട് ചെയ്യും”.