ടെലിവിഷനിലും സാമൂഹ്യ മാധ്യമങ്ങളിലും ഒരേപോലെ സജീവമായ താരമാണ് റിമി ടോമി. തൻറെ വാചകക്കസർത്തും കോമഡികളും കൊണ്ട് മലയാളികൾക്കിടയിൽ വലിയൊരു കൂട്ടം ആരാധകരെ താരം സൃഷ്ടിച്ച് എടുത്തിട്ടുണ്ട്. താരത്തിൻറെ ഇൻസ്റ്റ, യൂട്യൂബ് ചാനൽ എന്നിവയ്ക്ക് വലിയ തോതിലുള്ള ആരാധക വൃന്ദത്തിൻ്റെ പിന്തുണയുണ്ട്. വളരെ മികച്ച പ്രതികരണങ്ങളാണ് താരത്തിൻ്റേ മിക്ക പോസ്റ്റുകൾക്കും സ്ഥിരമായി ലഭിക്കാറുള്ളത്.
ഇപ്പോഴിതാ മഴവിൽ മനോരമയിൽ റിമി ജഡ്ജി എത്തുന്ന സൂപ്പർ ഫോർ എന്ന ഷോയിലെ വീഡിയോ ആണ് ശ്രദ്ധിക്കപ്പെടുന്നത്. റിമിയുടെ കൂടെയുള്ള കുട്ടികളാണ് ഈ വീഡിയോയിലെ താരങ്ങൾ. ഒരു പക്ഷേ താരത്തിൻറെ യൂട്യൂബ് ചാനലിലൂടെ പ്രേക്ഷകർക്ക് ഏറെ സുപരിചിതമാവും ഈ കുസൃതി കുടുക്കകൾ. റിമിയുടെ സഹോദരൻ റിങ്കുവിനെറെയും നടിയായ മുക്തയുടെയും മക്കളാണ് ഇരുവരും.
കൺമണിയും കുട്ടാപ്പിയും എന്നാണ് ഇരുവരുടെയും പേര്. വീഡിയോയിൽ തമാശയും കളി ചിരിയും ഒക്കെയായി വേദിയിലിരിക്കുന്നവരെ ഇരുവരും കൈയിലെടുക്കുന്നത് കാണാം. റിമി തന്നെയാണ് ഈ പ്രമോ വീഡിയോ സാമൂഹ്യ മാധ്യമങ്ങളിൽ പങ്കു വെച്ചിരിക്കുന്നത്. സൂപ്പർ ഫോർ ഷോയുടെ രണ്ടാം സീസൺ ആണ് ഇപ്പോൾ നടന്നു കൊണ്ടിരിക്കുന്നത്.
View this post on Instagram
ഈ കഴിഞ്ഞ ലോക്ക്ഡൗണിൽ തൻറെ ശരീര ഭാരം കുറച്ച് റിമി ശ്രദ്ധ നേടിയിരുന്നു. മീശമാധവനിലെ ചിങ്ങമാസം വന്നു ചേർന്നാൽ എന്ന ഗാനത്തിലൂടെയാണ് റിമി ടോമി അരങ്ങേറുന്നത്. പല ഷോകളിലും ജഡ്ജ് ആയും റിമി തൻറെ സാന്നിധ്യം അറിയിക്കുന്നുണ്ട്. ഇപ്പോൾ പല ചിത്രങ്ങളുമായി തിരക്കിലാണ് താരം.