പ്രണയിക്കുന്നവരും പ്രണയിക്കപ്പെടാന്‍ ആഗ്രഹിക്കുന്നവരും എന്നും ഓര്‍ത്തിരിക്കുന്ന ദിവസമാണ് വാലന്റൈന്‍സ് ഡേ. കുറച്ച് ദിവസം മുമ്പായിരുന്നു ആ ദിവസം നമ്മളിലൂടെ കടന്ന് പോയത്. കുളിര്മ്മയാകുന്ന ദിനങ്ങള്‍ കടന്ന് പോയപ്പോള്‍ പഴയ പ്രണയവും പുതിയ പ്രണയവും ഒന്നും കൂടെ മൊട്ടിട്ടിരിക്കുകയാണ് പലരുടെയും മനസില്‍. ഇന്നും പരസ്പരം പറയാതെ മനസില്‍ പ്രണയവുമായി നടക്കുന്ന കാമുകി കാമുകന്മാര് ഉണ്ട്. എന്നാല്‍ പറഞ്ഞിട്ടും സഫലമാവാതെ പോയ പ്രണയങ്ങളും ഉണ്ട്.
എന്നും പ്രണയിക്കാനും പ്രണയിക്കപ്പെടാനും ആഗ്രഹിക്കുന്നവരാണ് നമ്മള്. പ്രണയത്തിന് കണ്ണും മൂക്കും ഇല്ല എന്ന് പറയുന്നത് പോലെ പ്രായവും ഇല്ല. എന്നും എപ്പോഴും മുഷ്യന്റെ ഉള്ളിലുള്ള ഒരു വികാരമാണ് പ്രണയം. ഇപ്പോള്‍ തന്റെ ആദ്യ പ്രണയം ഓര്‍ത്തെടുത്തിരിക്കുകയാണ് നമ്മളുടെ സ്വന്തം റിമിചേച്ചി.
വാലന്റൈന്‍സ് ദിനത്തില്‍ സൂപ്പര്‍ 4 സീസണ് രണ്ടില്‍ വെച്ചാണ് പ്രണയത്തെക്കുറിച്ച് കുളിര്മ്മയോടുള്ള ഓര്‍മ്മകള്‍ താരം പങ്കുവെച്ചത് .
സ്കൂളില്‍ പഠിക്കുന്ന സമയത്തായിരുന്നു ആദ്യ പ്രണയം. അന്ന് എട്ടിലും ഒന്‍പതിലും പത്തിലുമൊക്കെ പഠിക്കുന്ന സമയത്താണ്. ആ പ്രായത്തിലാണല്ലോ ശരിക്കും യഥാര്‍ത്ഥ പ്രണയമെന്താണ് എന്നത് മനസിലാകുന്നതും ആ ഫീല്‍ വരുന്നതും. സ്ഥലം പാലയാണ്. വീട്ടില്‍ നിന്നും ഏകദേശം മുക്കാല്‍ മണിക്കൂറോളം നടന്നാണ് സ്കൂളില്‍ എത്താര്‍. നാട്ടുക്കാര്‍ക്കും എന്നെ അറിയാമായിരുന്നു. പള്ളിയില്‍ സ്ഥിരമായി പാട്ടുപാടുന്നതിനാല് ആ തരത്തില്‍ പരിചയം ഉണ്ട്.
എന്നെക്കാളും ഒരു അഞ്ചാറ് വയസിന് മൂത്ത ആളാണ്. ആദ്യമൊക്കെ ഞാന്‍ പാട്ട് പാടുമ്പോള്‍ എന്നെ ശ്രദ്ധിക്കാന്‍ തുടങ്ങിയതൊക്കെ ഞാന്‍ കാണ്ടിരുന്നു. അപ്പോഴേ എനിക്ക് കാര്യം മനസിലായി. പിന്നെ ഞാന്‍ ക്ലാസ്സില്‍ പോവുമ്പോഴും വരമ്പോഴുമൊക്കെ കാണാന്‍ തുടങ്ങി. പുള്ളി ഓപ്പോസിറ്റ് വന്ന് നിക്കുമായിരുന്നു.
ഇതോടെ കുറച്ച് ടെന്‍ഷനൊക്കെ തുടങ്ങി.
ഒരു ദിവസം സണ്‍ഡേ സ്കൂളില്‍ നിന്നും രക്തദാനം ചെയ്യാന്‍ പോയിരുന്നു. അന്ന് എന്റെയും പുള്ളിയുടെയും ഒ പോസിറ്റീവ് ആണെന്ന് അറിഞ്ഞു. ഇതോടെ ആള് എല്ലാവര്ക്കും ചിലവൊക്കെ കൊടുത്തിരുന്നു. പിന്നീട് ഞാന്‍ പള്ളിയില്‍ പാടിയ പാട്ടുകള്‍ റെക്കോര്‍ഡ് ചെയ്ത് പോവുന്ന വഴിയിലുള്ള കൂട്ടുകാരന്റെ വീട്ടില്‍ ഉറക്കെ വെച്ച് എന്നെ കേള്‍പ്പിക്കുമായിരുന്നു. അപ്പോള്‍ ഞാന്‍ ഈശ്വര എന്റെ പാട്ട് എന്ന് ആശ്ചര്യപ്പെട്ടു.
എന്നാല്‍ നോക്കാനൊന്നും ധൈര്യം ഉണ്ടായിരുന്നില്ല. ഒന്ന് നോക്കിയാല്‍ പോലും തെറ്റാണ്. എങ്കിലും അറിയാതെ നോക്കി ഓടി കളയുമായിരുന്നു. ഗാനമേളയ്ക്ക് പോവാന്‍ തുടങ്ങിയതോടെ ആള് എന്തോ പഠിക്കാന്‍ പോയി. പിന്നെ വിദേശത്തേക്കും പോയി, ശേഷം ആളെ കുറിച്ച് ഒന്നും അറിയാതെയായി. ഇന്നും എവിടെയാണെന്നോ അറിയില്ല റിമ പറയുന്നു.