അയോധ്യയിലെ ശ്രീരാമക്ഷേത്രത്തില്‍ പ്രാണപ്രതിഷ്ഠാ ചടങ്ങ് നടക്കവേ ഇന്ത്യന്‍ ഭരണഘടനയുടെ ആമുഖം പങ്കുവച്ച് തങ്ങളുടെ നിലപാട് വ്യക്തമാക്കി മലയാള ചലച്ചിത്ര താരങ്ങളും ആക്ടിവിസ്റ്റുകളും.
‘ഭാരതത്തിലെ ജനങ്ങളായ നാം..’ എന്നു തുടങ്ങുന്ന ആമുഖത്തിന്റെ ചിത്രമാണു സംവിധായകന് ആഷിഖ് അബു, നടിമാരായ പാര്‍വതി തിരുവോത്ത്, റിമ കല്ലിങ്കല്‍,ട്രാന്‍സ്ജെന്‍ഡര്‍ ആക്ടിവിസ്റ്റ് ശീതള്‍ ശ്യാം, രശ്മി സതീഷ്, തുടങ്ങിയവര്‍ സമൂഹമാധ്യമങ്ങളില്‍ പങ്കുവച്ചത്.
View this post on Instagram
‘നമ്മുടെ ഇന്ത്യ’ എന്നെഴുതി കൂപ്പുകൈകളുടെ ഇമോജി ചേര്‍ത്താണു പാര്‍വതി ഫെയ്സ്ബുക്കില്‍ പോസ്റ്റിട്ടത്. ‘ഇന്ത്യ, പരമാധികാര സ്ഥിതിസമത്വ മതേതര ജനാധിപത്യ റിപ്പബ്ലിക്’ എന്നു ആഷിഖ് അബുവും ‘നീതി, സ്വാതന്ത്ര്യം, സമത്വം, സാഹോദര്യം’ എന്ന് റിമയും ചിത്രത്തിനൊപ്പം കുറിച്ചു.
ട്രാന്‍സ്ജെന്‍ഡര്‍ ആക്ടിവിസ്റ്റ് ശീതള്‍ ശ്യാമും ഇന്‍സ്റ്റഗ്രാമില്‍ ഇതേ പോസ്റ്റ് പങ്കിട്ടു. താരങ്ങളുടെ പോസ്റ്റിനെ അനുകൂലിച്ചും എതിര്‍ത്തും ധാരാളം പേര് അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നുണ്ട്. സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധ നേടുകയാണ് ഈ പോസ്റ്റുകള്‍.
View this post on Instagram